വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: റണ്‍സ് 18, ശരാശരി 6! കോലിക്കു ഈ നാണക്കേട് ആദ്യം, 2008നെ കടത്തിവെട്ടി

ഈ സീസണില്‍ ഒരു തവണയാണ് അദ്ദേഹം രണ്ടക്ക സ്‌കോര്‍ നേടിയത്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് എന്താണ് സംഭവിച്ചത്? ബാറ്റിങിലും ഫീല്‍ഡിങിലുമെല്ലാം പഴയ കോലിയെ ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. കൊവിഡ് ഇടവേളയ്ക്കു ശേഷു ക്രിക്കറ്റിലേക്കുള്ള കോലിയുടെ മടങ്ങിവരവായിരുന്നു ഐപിഎല്‍. തകര്‍പ്പന്‍ തിരിച്ചുവരവ് ഐപിഎല്ലിലൂടെ അദ്ദേഹം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ പഴയ താളം നഷ്ടപ്പെട്ട കോലി ബാറ്റിങിലും ഫീല്‍ഡിങിലുമെല്ലാം ആകെ ആശയക്കുഴപ്പത്തിലായാണ് ഇതുവരെ കാണണപ്പെട്ടത്.

IPL 2020; പൊള്ളാര്‍ഡിനൊപ്പം ഇഷാന്‍ കിഷനെ സൂപ്പര്‍ ഓവറില്‍ ഇറക്കണമായിരുന്നു; യുവരാജ് സിങ്IPL 2020; പൊള്ളാര്‍ഡിനൊപ്പം ഇഷാന്‍ കിഷനെ സൂപ്പര്‍ ഓവറില്‍ ഇറക്കണമായിരുന്നു; യുവരാജ് സിങ്

IPL 2020: ധോണിക്ക് സമയം നല്‍കൂ, അദ്ദേഹം തിരിച്ചുവരും; പിന്തുണയുമായി ഗാംഗുലിIPL 2020: ധോണിക്ക് സമയം നല്‍കൂ, അദ്ദേഹം തിരിച്ചുവരും; പിന്തുണയുമായി ഗാംഗുലി

കോലിയുടെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം തുടക്കം കൂടിയാണ് ഈ സീസണിലേത്. ഇതുപോലെയൊരു നാണക്കേട് ഇതിനു മുമ്പ് അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടില്ല.

മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 18 റണ്‍സ്

മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 18 റണ്‍സ്

ഈ സീസണില്‍ ഇതുവരെ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും വെറും 18 റണ്‍സാണ് കോലിയുടെ സമ്പാദ്യം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരായ മൂന്നു മല്‍സരങ്ങളില്‍ 14, 1, 3 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. അദ്ദേഹത്തിന്റെ ശരാശരി വെറും ആറാണെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 62.07 ആണ്.
2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ ഇതുവരെ നടന്ന 12 സീസണുകളിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ നേക്കിയാല്‍ ഇത്രയും ദയനീയ പ്രകടനം മുമ്പൊരിക്കലും അദ്ദേഹം നടത്തിയിട്ടില്ലെന്നു കാണാം.

പ്രഥമ സീസണിനെ കടത്തിവെട്ടി

പ്രഥമ സീസണിനെ കടത്തിവെട്ടി

2008ലെ പ്രഥമ സീസണിലെ പ്രകടനത്തെയാണ് കോലി ഇത്തവണ കടത്തിവെട്ടിയിരിക്കുന്നത്. അന്നു മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 37 റണ്‍സ് മാത്രമായിരുന്നു ആര്‍സിബി ക്യാപ്റ്റന്റെ സമ്പാദ്യം. 12.33 ആയിരുന്നു അന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക് റേറ്റാവട്ടെ 112.12ഉം ആയിരുന്നു.
അന്നു മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും കോലി നേടിയപ്പോള്‍ ഇത്തവണ ഒരു ബൗണ്ടറിയോ സിക്‌സറോ പോലും അദ്ദേഹത്തിനു നേടുമായിട്ടില്ല.
കഴിഞ്ഞ സീസണിലും കോലിയുടെ തുടക്കം മോശമായിരുന്നു. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 18.33 ശരാശരിയില്‍ 55 റണ്‍സാണ് അദ്ദേഹം നേടിയത്. 2009ലെ സീസണില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ 63ഉം 2010ല്‍ രണ്ട് ഇന്നിങ്‌സുകളില്‍ 18ഉം 2012ല്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 71ഉം റണ്‍സ് നേടിയതായിരുന്നു കോലിയുടെ മുമ്പത്തെ മോശം പ്രകടനങ്ങള്‍.

ഈ സീസണിലെ പ്രകടനം

ഈ സീസണിലെ പ്രകടനം

ഹൈദരാബാദിനെതിരേയായിരുന്നു കോലി ഈ സീസണില്‍ ആദ്യം ബാറ്റേന്തിയത്. അന്നു റാഷിദ് ഖാന്റെ ലെഗ് സ്പിന്‍ അദ്ദേഹത്തെ വലച്ചിരുന്നു. ഇടംകൈയന്‍ പേസര്‍ ടി നടരാജനായിരുന്നു കോലിയെ മടക്കിയത്.
പഞ്ചാബിനെതിരായ രണ്ടാമത്തെ കളിയില്‍ ആദ്യം ഫീല്‍ഡിങിലും പിന്നെ ബാറ്റിങിലും അദ്ദേഹം ഫ്‌ളോപ്പായി. പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ രണ്ട് അനായാസ ക്യാച്ചുകള്‍ പാഴാക്കിയ കോലി ബാറ്റിങില്‍ ഒരു റണ്ണിനു പുറത്താവുകയും ചെയ്തു. ഷെല്‍ഡണ്‍ കോട്രെലിനായിരുന്നു വിക്കറ്റ്.
മുംബൈയ്‌ക്കെതിരേയായിരുന്നു സീസണില്‍ കോലിയുടെ മുന്നാമത്തെ മല്‍സരം. ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറിന്റെ ബൗളിങില്‍ അദ്ദേഹത്തെ കവേഴ്‌സില്‍ സിംപിള്‍ ക്യാച്ചിലൂടെ രോഹിത് ശര്‍മ പിടികൂടുകയായിരുന്നു.

Story first published: Tuesday, September 29, 2020, 14:55 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X