സുനില്‍ ഗാവസ്‌കറിന്റെ ആ മാരക ഇന്നിംഗ്‌സിന് ഇന്ന് 41 വയസ്സ്... കണ്ടാല്‍ വീണ്ടും ഞെട്ടും!
ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് (ജൂണ്‍് 7, 2016) 41 വയസ്സ് തികഞ്ഞു. 1975 ജൂണ്‍ ഏഴാം തീയതിയാണ് ചരിത്രത്തിലെ ആദ്യത്തെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരം നടന്നത്. ആതിഥേയരായ ഇംഗ്ലണ്ടിന് ഇത്തിരിക്കുഞ്ഞന്മാരായ ഇന്ത്യയായിരുന്നു അന്ന് എതിരാളികള്‍. കളി ഇന്ത്യ 202 റണ്‍സിന് തോറ്റു. എന്നാല്‍ രസം അതല്ല, കുഞ്ഞന്മാരായ ഇന്ത്യ അവിടെ നിന്നും വളര്‍ന്ന് രണ്ട് ലോകകപ്പുകള്‍ നേടി. ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരായ ഇംഗ്ലണ്ടിനാകട്ടെ ഇതുവരെ ഒരു ലോകകപ്പ് കിട്ടിയിട്ടില്ല.
ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിലായിരുന്നു കളി. 60 ഓവര്‍ മത്സരമായിരുന്നു അക്കാലത്ത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ഡെന്നിസ് അമിസ് ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത് 147 പന്തില്‍ 137 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മൈക് ഡെന്നിസ് 31 പന്തില്‍ 37 റണ്‍സടിച്ചു. എസ് വെങ്കട്ടരാഘവനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.

ഈ കളിയില്‍ ഇന്ത്യയുടെ മറുപടിയിലാണ് ചരിത്ര പ്രസിദ്ധമായ ആ ഇന്നിംഗ്‌സ് പിറന്നത്. പ്രസിദ്ധം എന്നല്ല കുപ്രസിദ്ധം എന്ന് വേണം ആ ഇന്നിംഗ്‌സിനെ വിളിക്കാന്‍. കളിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ സുനില്‍ ഗാവസ്‌കര്‍. ജയിക്കാന്‍ 360 പന്തില്‍ 335 റണ്‍സ് എന്ന ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്ത ഗാവസ്‌കര്‍ അടിച്ചത് 174 പന്തില്‍ 36 റണ്‍സ്.
ഇന്ത്യന്‍ ഇന്നിംഗ്‌സ് ഉടനീളം ബാറ്റ് ചെയ്ത ഗാവസ്‌കര്‍ ഔട്ടായതുമില്ല. നിശ്ചിത 60 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 3 വിക്കറ്റിന് 132 റണ്‍സ്. അടിക്കാനും ഔട്ടാകാനും പറ്റാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു താനെന്ന് ഗാവസ്‌കര്‍ ഈ ഇന്നിംഗ്‌സിനെപ്പറ്റി പിന്നീട് പറഞ്ഞു. ഇന്നിപ്പോള്‍ കളി മാറി, 16 പന്തില്‍ 50 ഉം 31 പന്തില്‍ 100ഉം ഒക്കെ അടിക്കുന്ന കാലത്തിരുന്ന് ഗാവസ്‌കറിന്റെ ഇന്നിംഗ്‌സ് കാണുന്നവര്‍ മാരകം എന്ന് പറഞ്ഞ് തലയില്‍ കൈവെച്ച് പോകും എന്നതുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications