Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ആരോട്?, സ്മൃതിയും ജുലനും പറയുന്നു, ക്രിക്കറ്റ് താരത്തെ വേണ്ട!

1

ഒരു കാലത്ത് പുരുഷ ക്രിക്കറ്റ് താരങ്ങള്‍ മാത്രമായിരുന്നു ആരാധകരുടെ സൂപ്പര്‍ ഹീറോസ്. വനിതാ ക്രിക്കറ്റിന് അന്ന് വേണ്ടത്ര പ്രചാരമോ പിന്തുണയോ നേരത്തെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുരുഷ ക്രിക്കറ്റിനെപ്പോലെ തന്നെ വനിതാ ക്രിക്കറ്റിനും വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. വനിതാ താരങ്ങള്‍ക്കും വലിയ ആരാധക പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വനിതാ താരങ്ങളുടെ സ്വകാര്യ ജീവിതവും ഇഷ്ടങ്ങളും പ്രണയവുമെല്ലാം ആരാധകരുടെ ഇഷ്ട വിഷയമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും പാപ്പരസികള്‍ ഇവരുടെയെല്ലാം സ്വാകാര്യതയിലേക്ക് കടന്ന് ചെല്ലാന്‍ ശ്രമിക്കാറുണ്ട്.

നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് സ്മൃതി മന്ദാനയും ജുലന്‍ ഗോസ്വാമിയും. സ്മൃതി യുവ ആരാധകരുടെ മനസ് കീഴടക്കുമ്പോള്‍ ജുലന്‍ ഗോസ്വാമി ഇന്ത്യയുടെ ഇതിഹാസ പേസറാണ്. ഇരുവരുടെയും പ്രണയങ്ങള്‍ സംബന്ധിച്ചുള്ള ഗോസിപ്പുകളൊന്നും അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ ആരാധകരുടെ നിരന്തര ചോദ്യത്തിനുള്ള പ്രതികരണമെന്നോളം ഇരുവരും തങ്ങള്‍ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന താരത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

1

ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോടൊപ്പമല്ല എന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ ടീമിലെ ഏറ്റവും സുന്ദരിയായ താരം സ്മൃതി മന്ദാനക്ക് ഡേറ്റ് ചെയ്യാന്‍ ഇഷ്ടമുള്ള താരം ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനാണ്. ലോകമാകെ വലിയ ആരാധക പിന്തുണയുള്ള ഗ്ലാമര്‍ താരമാണ് ഹൃത്വിക്. ശാരീരക സൗന്ദര്യംകൊണ്ടും സ്റ്റൈലുകൊണ്ടും വളരെ അധികം ആരാധകരെ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.

2

ഒട്ടുമിക്ക യുവതികളുടെയും ഇഷ്ടതാരമായ ഹൃത്വിക് റോഷനുമായി ഡേറ്റ് ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്നാണ് ഇന്ത്യ ടുഡെ മൈന്‍ഡ് റോക്ക്‌സ് പരിപാടിയില്‍ സ്മൃതി തുറന്ന് പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിരവധി യുവതാരങ്ങളുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാം നിരവധി യുവതികളുടെ മനസ് കീഴടക്കിയ നിലവിലെ ക്രിക്കറ്റ് താരങ്ങളാണ്. എന്നാല്‍ ഇവരോടൊപ്പമൊന്നും ഡേറ്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് സ്മൃതി പറയുന്നത്.

3

ജുലന്‍ ഗോസ്വാമിയും പറയുന്നത് അത് തന്നെയാണ്. ക്രിക്കറ്റ് താരങ്ങളെ പ്രണയിക്കാനോ ഡേറ്റ് ചെയ്യാനോ താല്‍പര്യമില്ല. കാരണം ക്രിക്കറ്റ് താരങ്ങളെ പ്രണയിച്ചാല്‍ സംസാരിക്കാന്‍ മറ്റ് കാര്യങ്ങളൊന്നും ഉണ്ടാവുന്നില്ല. എനിക്ക് ആവിശ്യത്തിന് ക്രിക്കറ്റില്‍ അനുഭവസമ്പത്തുണ്ട്. അതിനോടൊപ്പം ഡേറ്റ് ചെയ്യുന്ന താരവും ക്രിക്കറ്റ് താരമായാല്‍ ക്രിക്കറ്റിന്റെ അതിപ്രസരമാവും. അത് വിരസതയുണ്ടാക്കും. അതുകൊണ്ട് ബോളിവുഡ് താരങ്ങളുമായി ഡേറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഗോസ്വാമി പറയുന്നത്.

4

മറ്റ് എന്ത് കാര്യങ്ങളാണ് ഡേറ്റ് ചെയ്യുന്നയാളുമായി സംസാരിക്കാനുള്ളതെന്ന് ചോദിച്ചപ്പോള്‍ യാത്രകളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമാണെന്നാണ് ഗോസ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞത്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളില്‍ നിരവധി സുന്ദരന്മാരായുണ്ടായിട്ടും എന്തുകൊണ്ടാണ് അവരുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തതെന്ന ചോദ്യത്തിന് അവര്‍ക്കെല്ലാം നേരത്തെ കാമുകിമാരുണ്ടെന്നാണ് സ്മൃതി മന്ദാന പറഞ്ഞത്. ഹൃത്വിക് പിന്നെ സിംഗിള്‍ ആണല്ലോയെന്ന ജുലന്റെ കൗണ്ടറിന് ചിരിയായിരുന്നു സ്മൃതിയുടെ മറുപടി.

Story first published: Tuesday, June 7, 2022, 17:05 [IST]
Other articles published on Jun 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+