For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊവിഡ് 19നു ശേഷം ഇന്ത്യയിലെ ക്രിക്കറ്റ്... തുടക്കം എങ്ങനെ? ടി20യിലൂടെയെന്ന് ജോഷി

ക്രിക്കറ്റ് എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യം അവ്യക്തമാണ്

ദില്ലി: കൊവിഡ്-19നു ശേഷം ഇന്ത്യയില്‍ എങ്ങനെ ക്രിക്കറ്റ് പുനരാരംഭിക്കണമെന്ന കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പുതിയ മുഖ്യ സെലക്ടര്‍ സുനില്‍ ജോഷി. ടി20യോടെ ആയിരിക്കണം ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കേണ്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ എല്ലാ തരത്തിലുള്ള ക്രിക്കറ്റ് മല്‍സരങ്ങളും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇനി ക്രിക്കറ്റ് എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

1

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുകയെന്നതാണ് ജോഷിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ ജോഷിക്കു കാര്യങ്ങള്‍ കുറേക്കൂടി ദുഷ്‌കരമാവും. അതുകൊണ്ടു തന്നെയാണ് ടി20യോടെ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കണമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടു വച്ചത്. ഐപിഎല്ലായിരുന്നു നേരത്തേ ലോകകപ്പ് ടീം സെലക്ഷനില്‍ ബിസിസിഐ മാനദണ്ഡമാക്കിയിരുന്നത്. എന്നാല്‍ ഐപിഎല്‍ അനിശ്ചിതത്വത്തിലായതോടെ താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ജോഷിക്കു മുന്നില്‍ മറ്റു വഴികളില്ല.

സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റോടെ ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് ആരംഭിക്കണമെന്ന നിര്‍ദേശം സെലക്ഷന്‍ പാനല്‍ ബിസിസിഐയോട് അഭ്യര്‍ഥിച്ചതായാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടി20 ടൂര്‍ണമെന്റ് കൂടിയാണ് മുഷ്താഖ് അലി ട്രോഫി. ഐപിഎല്‍ നടക്കുകയാണെങ്കില്‍ അതിനും മുമ്പ് തന്നെ മുഷ്താഖ് അലി ട്രോഫി വേണമെന്നാണ് സെലക്ഷന്‍ പാനലിന്റെ ആവശ്യം. ഇത് ഐപിഎല്ലിനും ടി20 ലോകകപ്പിനും മുമ്പ് താരങ്ങള്‍ക്കു നല്ല തയ്യാറെടുപ്പാവുമെന്നും ജോഷിയും സംഘവും കണക്ക്കൂട്ടുന്നു.

ഇന്ത്യയിപ്പോള്‍ മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്കു കടന്നിരിക്കുകയാണ്. മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിത കാലത്തേക്കു ബിസിസിഐ മാറ്റി വച്ചിരിക്കുകയാണ്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഐപിഎല്‍ ഇനി ഈ വര്‍ഷം നടക്കുമോയെന്ന ചോദ്യത്തിനു മുന്നില്‍ ബിസിസിഐ കൈ മലര്‍ത്തുകയാണ്. ഈ വര്‍ഷം തന്നെ മറ്റൊരു വിന്‍ഡോയില്‍ ടൂര്‍ണമെന്റ് നടത്താനാവുമോയെന്ന സാധ്യത ബിസിസിഐ പരിശോധിക്കുന്നുണ്ട്. ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ മാത്രമേ ഇതേക്കുറിച്ച് ബിസിസിഐക്കു ഗൗരവമായി ആലോചിക്കാന്‍ സാധിക്കൂ.

Story first published: Saturday, May 9, 2020, 16:30 [IST]
Other articles published on May 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+