For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുറത്താക്കുക കഠിനം, ഓസീസിന് തലവേദനയായ ഇന്ത്യന്‍ ബാറ്ററെ കുറിച്ച് ഹേസല്‍വുഡ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടങ്ങള്‍ ആരാധകരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. മുഖാമുഖം വരുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ഇരുടീമുകളും ശ്രമിക്കാറുണ്ട്. ഇന്ത്യക്കു പരാജയപ്പെടുത്താന്‍ ഏറ്റവും കടുപ്പമേറിയ എതിരാളികളില്‍ ഒന്നാണ് ഓസീസ്. ഓസ്‌ട്രേലിയക്കും അങ്ങനെ തന്നെ. അടുത്തിടെ റെഡ് ബോള്‍, വൈറ്റ് ബോള്‍ പരമ്പരകളില്‍ ഇരുടീമുകളും മുഖാമുഖം വന്നിരുന്നു. നാലു ടെസ്റ്റുകളുടെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയം ഇന്ത്യക്കൊപ്പം നിന്നു. 2-1നായിരുന്നു ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്. എന്നാല്‍ തൊട്ടുപിന്നലെ നടന്ന ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ ഇതേ മാര്‍ജിനില്‍ ഇന്ത്യയോടു കണക്കുതീര്‍ത്തു.

JOSH HAZZLEWOOD

ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ അഞ്ച്- ആറ് വര്‍ഷങ്ങളായി ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ആധിപത്യമാണ് കാണാന്‍ സാധിച്ചത്. തുടര്‍ച്ചയായ നാലു ടെസ്റ്റ് പരമ്പരകളില്‍ ഓസീസിനെ തോല്‍പ്പിച്ച ഏക ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു അവകാശപ്പെട്ടതാണ്. ഏറ്റവും അവസാനമായി കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഓസീസിനു മേല്‍ ഇന്ത്യയുടെ ആധിപത്യമായിരുന്നു കണ്ടത്.

ഐപിഎല്ലിന്റെ 16ാം സീസണിനു ശേഷം വീണ്ടുമൊരു ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം നടക്കാനിരിക്കുകയാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഇരുടീമുകളും മുഖാമുഖം വരിക. ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിലെ ഓവലില്‍ വച്ചാണ് ലോകം കാത്തിരിക്കുന്ന അങ്കം. ഇത്തവണ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഓസ്‌ട്രേലിയയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യയാവട്ടെ രണ്ടാംസ്ഥാനക്കാരായും ഫൈനലിലേക്കു മുന്നേറുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ കലാശക്കളിക്കു അര്‍ഹത നേടിയിരിക്കുന്നത്.

CHETESHWAR PUJARA

ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ വരാനിരിക്കവെ ഇന്ത്യന്‍ ടീമില്‍ പുറത്താക്കാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടുള്ള ബാറ്റര്‍ ആരാണൈന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ്. ഐപിഎല്ലില്‍ ഫഫ് ഡുപ്ലെസി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തുടര്‍ച്ചയായി രണ്ടാം സീസണ്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. ആര്‍സിബിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു ഓസ്‌ട്രേലിയക്കു തലവേദനയായ മാറിയ ഇന്ത്യന്‍ താരത്തെക്കുറിച്ച് ഹേസല്‍വുഡ് തുറന്നു പറഞ്ഞത്.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യയുടെ പുതിയ വന്‍മതിലെന്നു ആരാധകര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന ചേതേശ്വര്‍ പുജാരയാണ് ഇതെന്നു ജോഷ് ഹേസല്‍വുഡ് വ്യക്തമാക്കി. ചേതേശ്വര്‍ പുജാരയെ പുറത്താക്കുകയെന്നത് ബൗളര്‍മാരെ സംബന്ധിച്ച് വലിയ ത്രില്‍ തന്നെയാണ്. അദ്ദേഹത്തെ പുറത്താക്കുമ്പോഴാണ് ഒരു യഥാര്‍ഥ വിക്കറ്റ് നേട്ടമായി നിങ്ങള്‍ക്കു തോന്നുക. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുജാരയുമായി എനിക്കു ചില മഹത്തായ പോരാട്ടങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു ഇത്.

ഓസ്‌ട്രേലിയക്കാര്‍ വെറുക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. പക്ഷെ പുജാര അദ്ഭുതപ്പെടുത്തുന്ന പ്ലെയറാണെന്നും ഹേസല്‍വുഡ് കൂട്ടിച്ചേര്‍ത്തു. പരിക്കു കാരണം ഹേസല്‍വുഡിന് ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നഷ്ടമായിരുന്നു. ഐപിഎല്ലിലും അദ്ദേഹം ആര്‍സിബിക്കു വേണ്ടി കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറായിരുന്നു ഹേസല്‍വുഡ്. 22 വിക്കറ്റുകളായിരുന്നു അദ്ദേഹം നേടിയത്. 25 റണ്‍സിനു നാലു വിക്കറ്റെടുത്തതായിരുന്നു ഏറ്റവും മികച്ച പ്രകടനം.

അതേസമയം, ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് ചേതേശ്വര്‍ പുജാര. നാട്ടിലും വിദേശത്തും അവര്‍ക്കെതിരേ പല മാച്ച് വിന്നിങ് പ്രകടനങ്ങളും അവര്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലൂടെ പുജാര തന്റെ 100ാം ടെസ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. ഇതുവരെ 102 ടെസ്റ്റുകളില്‍ കളിച്ചുകഴിഞ്ഞ അദ്ദേഹം 43.88 ശരാശരിയില്‍ 7154 റണ്‍സ് നേടിയിട്ടുണ്ട്. 19 സെഞ്ച്വറികളും 35 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Wednesday, March 29, 2023, 10:02 [IST]
Other articles published on Mar 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+