2023ലെ ഫ്‌ളോപ്പ് ഏകദിന 11 ഇതാ, ജോസ് ബട്‌ലര്‍ ക്യാപ്റ്റന്‍- രണ്ട് ഇന്ത്യക്കാരും
2023 പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് മറക്കാനാവാത്ത വര്‍ഷമാണ് കടന്ന് പോകാനൊരുങ്ങുന്നത്. ഏകദിന ലോകകപ്പ് നടന്ന വര്‍ഷമാണ് കടന്ന് പോകുന്നത്. കിരീടം നേടാനാവാത്തത് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. എങ്കിലും മികച്ച പല പോരാട്ടങ്ങളും ഈ വര്‍ഷം കണ്ടു. ഇത്തവണത്തെ മികച്ച പ്ലേയിങ് 11നെ പല പ്രമുഖരും തിരഞ്ഞെടുത്തിട്ടുണ്ട്.
എന്നാല്‍ ഇത്തവണത്തെ ഫ്‌ളോപ്പ് ഏകദിന 11 പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം. ഓപ്പണര്‍മാരായി ലിറ്റന്‍ ദാസും ഫിന്‍ അലനുമാണുള്ളത്. ബംഗ്ലാദേശ് താരമായ ദാസ് 29 മത്സരത്തില്‍ നിന്ന് 651 റണ്‍സാണ് ഈ വര്‍ഷം നേടിയത്. 26 മാത്രമാണ് ശരാശരി. ന്യൂസീലന്‍ഡിന്റെ ഫിന്‍ അലനും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. 11 മത്സരത്തില്‍ നിന്ന് 17 ശരാശരിയില്‍ 195 റണ്‍സാണ് അദ്ദേഹം നേടിയത്.
മൂന്നാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനാണ് സ്ഥാനം. ക്ലാസിക് ബാറ്റ്‌സ്മാനായ റൂട്ട് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഏകദിന ലോകകപ്പിലെ ചില പ്രകടനം മാറ്റിനിര്‍ത്തിയാല്‍ റൂട്ട് ഫ്‌ളോപ്പാണ്. നാലാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനാണ് അവസരം. മുന്‍ ഓസീസ് നായകനായ സ്മിത്തിന്റെ പരിമിത ഓവറിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ ടെസ്റ്റില്‍ തന്റെ മികവ് നിലനിര്‍ത്താന്‍ സ്മിത്തിന് സാധിച്ചിട്ടുണ്ട്.
അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനാണ് അവസരം. ഏകദിന ലോകകപ്പില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ പകരം സൂര്യകുമാര്‍ യാദവിനെ ഫിനിഷര്‍ റോളില്‍ ഇന്ത്യ കളിപ്പിച്ചിരുന്നു. എന്നാല്‍ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇനി ഏകദിനത്തില്‍ സൂര്യയെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ടി20യില്‍ ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

ശ്രീലങ്കയുടെ നായകന്‍ ദസുന്‍ ഷണകയാണ് ആറാം നമ്പറില്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ ഷനകയെ പരിക്ക് വേട്ടയാടിയിരുന്നു. താരത്തിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്തായിരുന്നില്ല. ഏഴാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറിനാണ് സ്ഥാനം. ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും ബട്‌ലറാണ്. ഏകദിന ലോകകപ്പില്‍ ബട്‌ലര്‍ക്ക് കീഴില്‍ ഇംഗ്ലണ്ട് നിരാശപ്പെടുത്തി. ബട്‌ലറിന്റെ ബാറ്റിങ് പ്രകടനവും പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല.
എട്ടാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകനും പേസ് ഓള്‍റൗണ്ടറുമായ ജേസന്‍ ഹോള്‍ഡര്‍ക്കാണ് സ്ഥാനം. നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹോള്‍ഡര്‍ കാഴ്ചവെച്ചത്. 24 മത്സരത്തില്‍ നിന്ന് 338 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ലോകകപ്പ് ക്വാളിഫയറില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ഒരോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് താരം നാണംകെട്ടിരുന്നു. ഒമ്പതാം നമ്പറില്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനാണ് സ്ഥാനം.
ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ 11 ഏകദിനത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് നേടിയത്. എന്നാല്‍ ടി20യില്‍ അക്ഷര്‍ മികവ് കാട്ടി. 10ാം നമ്പറില്‍ ന്യൂസീലന്‍ഡിന്റെ കെയ്ല്‍ ജാമിസനാണ് സ്ഥാനം. ഓള്‍റൗണ്ടറായ താരത്തിന് വലിയ പ്രകടനം കാഴ്ചവെക്കാനായില്ല. 11ാമന്‍ ഇംഗ്ലണ്ടിന്റെ ബ്രൈഡന്‍ കാഴ്‌സാണ്. അദ്ദേഹത്തിനും നിരാശപ്പെടുത്തുന്ന വര്‍ഷമായിരുന്നു 2023.
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഏകദിന ഫോര്‍മാറ്റില്‍ കസറുകയും ലോകകപ്പടക്കം നേടുകയും ചെയ്തു. ഈ വര്‍ഷം ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായത് ഇന്ത്യയുടെ ശുബ്മാന്‍ ഗില്ലാണ്. വിരാട് കോലിയാണ് രണ്ടാമനായത്. രോഹിത് ശര്‍മയും ഭേദപ്പെട്ട പ്രകടനം നടത്തി. ശുബ്മാന്‍ ഗില്‍ ഏകദിന ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും താരത്തിന്റെ ആകെ പ്രകടനം ഗംഭീരമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications