Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മങ്കാദിങ്... കളിക്കു ശേഷം അശ്വിനെ കണ്ടപ്പോള്‍ ബട്‌ലറുടെ പ്രതികരണം!! അമ്പരന്ന് അശ്വിന്‍

അശ്വിനെ കണ്ട ഭാവം നടിക്കാതെ ബട്‌ലര്‍ | Oneindia Malayalam

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ മങ്കാദിങിലൂടെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകം രണ്ടു തട്ടിലാണ്. ഭൂരിഭാഗം പേരും ബട്‌ലറുടെ പക്ഷത്തു നില്‍ക്കുമ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ അശ്വിനെ അനുകൂലിക്കുന്നുള്ളൂ. കളി രാജസ്ഥാന്‍ അനായാസം ജയിക്കുമെന്നിരിക്കെയാണ് ബട്‌ലറെ വിവാദപരമായ രീതിയില്‍ അശ്വിന്‍ പുറത്താക്കിയത്. ബൗള്‍ ചെയ്യുന്നതിനിടെ നോണ്‍ സ്‌ട്രൈക്കറായ ബട്‌ലറെ അശ്വിന്‍ സ്റ്റംപ് ചെയ്ത് ഔട്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഇരുതാരങ്ങളും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ രോഷാകുലനായാണ് ബട്‌ലര്‍ ക്രീസ് വിട്ടത്.

1

മല്‍സരശഷം ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടില്‍ വച്ച് ഹസ്ദതാനം ചെയ്തപ്പോള്‍ അശ്വിനും ബട്‌ലറും വീണ്ടും മുഖാമുഖം വരികയും ചെയ്തു. പഞ്ചാബ് ടീമിലെ മറ്റു കളിക്കാരുമായെല്ലാം ഹസ്തദാനം ചെയ്ത ബട്‌ലര്‍ പക്ഷെ അശ്വിനെ കണ്ടില്ലെന്നു പോലും ഭാവിക്കാതെയാണ് പോയത്. ബട്‌ലറുടെ പെരുമാറ്റത്തില്‍ അമ്പരന്നു പോയ അശ്വിന്‍ പിറകിലേക്കു തിരിഞ്ഞു നോക്കുന്നതും കാണാം.

മല്‍സരശേഷം തന്റെ നടപടി ന്യായീകരിച്ചാണ് അശ്വിന്‍ സംസാരിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമല്ല ബട്‌ലറെ അങ്ങനെ പുറത്താക്കിയതെന്നും നിയമം അനുശാസിക്കുന്നതാണ് മങ്കാദിങെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. മങ്കാദിങെന്നത് ക്രിക്കറ്റ് നിയാമവലിയില്‍ ഉള്ളതാണ്. താന്‍ ചെയ്തത് തെറ്റാണെങ്കില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടിരുന്നു.

Story first published: Tuesday, March 26, 2019, 15:14 [IST]
Other articles published on Mar 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+