Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഇവരുടെ അടിയേറ്റാല്‍ തീര്‍ന്നു! ഓപ്പണര്‍മാരിലെ പുപ്പുലികള്‍- സെവാഗ് രണ്ടാമന്‍

ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ വരാനിരിക്കെ ഇതുവരെ നടന്ന 13 സീസണുകളില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള ഓപ്പണര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. ഓപ്പണറായി ഏറ്റവും ചുരുങ്ങിയത് 1000 റണ്‍സെങ്കിലും നേടിയിട്ടുള്ളവരെ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്.

1

ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തിനു അവകാശി ഇംഗ്ലീഷ് വിക്കറ്റ് കീപ്പറും രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലറാണ്. പല പൊസിഷനുകളിലും ബട്‌ലറെ രാജസ്ഥാന്‍ കളിപ്പിച്ചിട്ടുണ്ടെങ്കിലും ഓപ്പണിങിലാണ് ഏറ്റവും അപകടകാരിയായി കാണപ്പെട്ടത്. 157.41 ആണ് ഓപ്പണിങില്‍ ബട്‌ലറുടെ സ്‌ട്രൈക്ക് റേറ്റ്. ഇതിനെ കവച്ചുവയ്ക്കാന്‍ ടൂര്‍ണമെന്റില്‍ മറ്റൊരു ഓപ്പണറില്ലെന്നു തന്നെ പറയാം.

2016 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ ബട്‌ലര്‍ ഇതുവരെ 58 മല്‍സരങ്ങളില്‍ നിന്നും 1714 റണ്‍സ് നേടിയിട്ടുണ്ട്. 11 ഫിഫ്റ്റികളുള്‍പ്പെടെയാണിത്. പുറത്താവാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2018ലെ ഐപിഎല്ലില്ലായിരുന്നു ബട്‌ലറുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. അന്നു 13 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളോടെ 548 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ പിറന്നതും ഈ സീസണില്‍ തന്നെയായിരുന്നു.

2

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ക്രിക്കറ്റില്‍ നിന്നും ഇതിനകം വിരമിച്ചെങ്കിലും ഐപിഎല്ലിലെ മികച്ച സ്‌ട്രൈക്ക്‌റേറ്റുള്ള ഓപ്പണര്‍മാരുടെ കൂട്ടത്തില്‍ ഇപ്പോഴും വീരുവിന്റെ സാന്നിധ്യം കാണാം. 156.82 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കരിയര്‍ തുടങ്ങിയ സെവാഗ് പിന്നീട് പഞ്ചാബിനു വേണ്ടിയും കളിച്ചു. 104 മല്‍സരങ്ങളില്‍ നിന്നായി 2728 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ടു സെഞ്ച്വറികളും 16 ഫിഫ്റ്റികളും വീരുവിന്റെ കരിയറിനു മാറ്റ് കൂട്ടുന്നു. 2014ലെ ഐപിഎല്ലില്‍ പഞ്ചാബിനു വേണ്ടി വാരിക്കൂട്ടിയ 122 റണ്‍സാണ് മികച്ച സ്‌കോര്‍.

സെവാഗിനു പിന്നില്‍ മൂന്നാംസ്ഥാനത്തുള്ളത് യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ക്രിസ് ഗെയ്‌ലാണ്. ടി20യിലെ ബാറ്റിങ് രാജാവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഗെയ്‌ലിന്റെ സ്‌ട്രൈക്ക് റേറ്റ് 151.40 ആണ്. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഭാഗമാണ് അദ്ദേഹം.

3

ഗെയ്‌ലിനു പിറകിലായി നാലാംസ്ഥാനത്തിനു അവകാശി നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യയിലെത്തിയ ശേഷം ഒരവസരം പോലും ലഭിച്ചിട്ടില്ലാത്ത ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നാണ്. 143.499 സ്‌ട്രൈക്ക് റേറ്റ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ഓപ്പണര്‍ കൂടിയായ അദ്ദേഹത്തിനുണ്ട്.

Story first published: Tuesday, March 9, 2021, 15:55 [IST]
Other articles published on Mar 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+