Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആറില്‍ അഞ്ചു ഡെക്ക്! മൂന്നാം നമ്പറില്‍ നാണക്കേട്- ദുരന്തമായി ബെയര്‍സ്‌റ്റോ

ഇന്ത്യക്കെതിരായ പരമ്പരയില്‍ ദയനീയ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോ കാഴ്ചവച്ചത്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഏറെ അപകടകാരിയായ ബെയര്‍‌സ്റ്റോയെ ഈ പരമ്പരയില്‍ ഇന്ത്യ കൂച്ചുവിലങ്ങിടുകയായിരുന്നു. നാലാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്.

1

ഇതോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും ബെയര്‍സ്‌റ്റോയെ തേടിയെത്തി. ചുരുങ്ങിയത് നാലു ഇന്നിങ്‌സുകളില്‍ നിന്നും 1981നു ശേഷം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി മൂന്നാം നമ്പറില്‍ ഒരു താരത്തിന്റെ ഏറ്റവും മോശം പ്രകടനം കൂടിയാണ് അദ്ദേഹത്തിന്റേത്. നാല് ഇന്നിങ്‌സുകളില്‍ രണ്ടു തവണ ഡെക്കായ ബെയര്‍‌സ്റ്റോയ്ക്ക് നേടാനായത് വെറും 28 റണ്‍സാണ്.

ഈ പരമ്പരയില്‍ ആദ്യ രണ്ടു ടെസ്റ്റുകളിലും ബെയര്‍‌സ്റ്റോ ഇംഗ്ലീഷ് ടീമില്‍ ഇല്ലായിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റിലാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. ബെയര്‍‌സ്റ്റോയുടെ സാന്നിധ്യം ബാറ്റിങില്‍ തങ്ങള്‍ക്കു കരുത്തേകുമെന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ രണ്ടിന്നിങ്‌സുകളിലും ബെയര്‍‌സ്റ്റോ ഡെക്കായാണ് ക്രീസ് വിട്ടത്. ആദ്യ ഇന്നിങ്‌സില്‍ ഒമ്പതും രണ്ടാമിന്നിങ്‌സില്‍ രണ്ടും ബോളുകളുടെ ആയുസ്സ് മാത്രമേ താരത്തിനുണ്ടായുള്ളൂ. അക്ഷര്‍ പട്ടേലിനായിരുന്നു രണ്ടിന്നിങ്‌സുകളിലും വിക്കറ്റ്.

ഇപ്പോള്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 28 റണ്‍സെടുത്ത ബെയര്‍സ്‌റ്റോ ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. മുഹമ്മദ് സിറാജിന്റെ ബൗളിങില്‍ എല്‍ബിഡബ്ല്യുവായാണ് അദ്ദദേഹം പുറത്തായത്. രണ്ടാമിന്നിങ്‌സിലാവട്ടെ ബെയര്‍‌സ്റ്റോ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ആര്‍ അശ്വിന്റെ ബൗളിങില്‍ രോഹിത് ശര്‍മയാണ് ക്യാച്ചെടുത്തത്.

ഇന്ത്യക്കെതിരേ കളിച്ച അവസാനത്തെ ആറു ടെസ്റ്റുകള്‍ നോക്കിയാല്‍ അഞ്ച് ഇന്നിങ്‌സുകളില്‍ ബെയര്‍‌സ്റ്റോ ഡെക്കായിരുന്നു. 30 റണ്‍സ് പോലും 10 ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിനു തികയ്ക്കാനായിട്ടില്ല. 28 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 15, 0, 6, 0, 0, 18, 0, 0, 28, 0 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചു ടെസ്റ്റുകളില്‍ ഇന്ത്യക്കെതിരേ ബെയര്‍‌സ്റ്റോയുടെ പ്രകടനം.

Story first published: Saturday, March 6, 2021, 15:23 [IST]
Other articles published on Mar 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+