Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഫാബ് ഫോറില്‍ എന്തിന് റൂട്ട്? അവരോളം മിടുക്കില്ല!- ഞെട്ടിച്ച് ഗവാസ്‌കര്‍

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഫാബുലസ് ഫോറെന്നു (Fab 4) വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരുടെ സംഘത്തില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ ഉള്‍പ്പെടുത്തുന്നതിനോടു തനിക്കു യോജിപ്പില്ലെന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. റൂട്ടിനെക്കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഫാബ് ഫോറിലെ മറ്റുള്ളവര്‍.

1

ഈ വര്‍ഷം കളിച്ച മൂന്നു ടെസ്റ്റുകളിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച റൂട്ട് ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളില്‍ ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയും റൂട്ട് സ്‌കോര്‍ ചെയ്തിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലാണ് റൂട്ടിനെ ടെസ്റ്റിലെ മികച്ച ബാറ്റ്‌സ്മാനായി താന്‍ ഇപ്പോഴും പരിഗണിക്കുന്നില്ലെന്നു ഗവാസ്‌കര്‍ തുറന്നടിച്ചത്.

റൂട്ട് വളരെ മികച്ച ബാറ്റ്‌സ്മാന്‍ തന്നെയാണ്. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്നു ഞാന്‍ കരുതുന്നില്ല. ഈ പദവിക്കായി നിലവില്‍ നാലു പേരാണ് രംഗത്തുള്ളത്. അക്കൂട്ടത്തില്‍ റൂട്ടുമുണ്ട്. പക്ഷെ ബാക്കിയുള്ള മൂന്നു പേരേക്കാള്‍ അല്‍പ്പം പിറകിലാണ് അദ്ദേഹമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കെതിരേയുള്ള മിന്നുന്ന പ്രകടനത്തോടെ റൂട്ട് ഐസിസിയുടെ പുതിയ റാങ്കിങില്‍ ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടു സ്ഥാനങ്ങള്‍ കയറി മൂന്നാമതെത്തിയിരുന്നു.

ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ റൂട്ടിന്റെ ഇന്നിങ്‌സിനെ ഗവാസ്‌കര്‍ പ്രശംസിച്ചു. ക്രീസിലെത്തിയ ശേഷം നേരിട്ട ആദ്യ ബോള്‍ മുതല്‍ റൂട്ടില്‍ ആത്മവിശ്വാസം പ്രകടമായിരുന്നു. ഈ പോസിറ്റീവ് ചിന്താഗതിയാണ് അദ്ദേഹത്തെ മുന്നേറാന്‍ സഹായിച്ചത്. ഫ്രണ്ട് ഫൂട്ടില്‍ കളിച്ചപ്പോള്‍ ബോള്‍ ടേണ്‍ ചെയ്യില്ലെന്ന് റൂട്ട് ഉറപ്പ് വരുത്തി, ബാക്ക് ഫൂട്ടില്‍ കളിക്കുമ്പോഴാവട്ടെ കട്ട് ഷോട്ടും പുള്‍ ഷോട്ടുമെല്ലാം കളിക്കാനുള്ള അവസരം താരം സൃഷ്ടിച്ചെടുക്കുകയും ചെയ്തതായി ഗവാസ്‌കര്‍ പറഞ്ഞു.

2

സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ്പ് ഷോട്ടും റൂട്ട് ഗംഭീരമായി കളിച്ചു. വളരെ കണക്കുകൂട്ടലോടെയുള്ള സ്വീപ്പ് ഷോട്ടുകളായിരുന്നു അദ്ദേഹത്തിന്റേത്. നല്ല നിയന്ത്രണവും റൂട്ടിനുണ്ടടായിരുന്നു. ഇതു കാരണമാണ് ഉപഭൂഖണ്ഡത്തില്‍ കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും രോഹിത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്ന്ങിസില്‍ ഡബിള്‍ സെഞ്ച്വറിക്കിടെ റൂട്ട് നേടിയ 70 ശതമാനത്തിലേറെ റണ്‍സും സ്‌ക്വയര്‍ ഓഫ് ദി വിക്കറ്റായിരുന്നു. ഷോര്‍ട്ട് ബോളുകളെ വളരെ വേഗത്തില്‍ കടന്നാക്രമിച്ച അദ്ദേഹം സ്പിന്നര്‍മാരെ തങ്ങളുടെ ലൈനിലും ലെങ്ത്തിലും ചുവടുറപ്പിക്കാനും അനുവദിച്ചില്ല. പല തരത്തിലുള്ള സ്വീപ്പ് ഷോട്ടുകള്‍ കളിച്ചായിരുന്നു റൂട്ട് സ്പിന്നര്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.

Story first published: Thursday, February 11, 2021, 15:49 [IST]
Other articles published on Feb 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+