Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ചരിത്രനേട്ടവുമായി ജോ റൂട്ട്, 1929നു ശേഷം ഇതാദ്യം!

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനവും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ തേടി റെക്കോര്‍ഡുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. വ്യക്തിഗത സ്‌കോര്‍ 150 കടന്നതോടെ പുതിയൊരു നാഴികക്കല്ലിനു കൂടി അദ്ദേഹം അവകാശിയായി. വിദേശത്തു തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ 150ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ക്രിക്കറ്ററായി റൂട്ട് മാറി. 1928-29ല്‍ ഇംഗ്ലണ്ടിന്റെ തന്നെ വാലി ഹാമണ്ട് മാത്രമേ നേരത്തേ ഈ റെക്കോര്‍ഡ് കുറിച്ചിട്ടുള്ളൂ. അന്ന് ഹാമണ്ട് ഓസ്‌ട്രേലിയക്കെതിരേയാണ് തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ 150ന് മുകളില്‍ നേടിയത്. സിഡ്‌നിയിലെ ആദ്യ ടെസ്റ്റില്‍ 251ഉം മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ 200ഉം അഡ്‌ലെയ്ഡിലെ മൂന്നാം ടെസ്റ്റില്‍ 177ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു.

1

റൂട്ടിന്റെ കാര്യമെടുത്താല്‍ മൂന്നു 150 പ്ലസ് സ്‌കോറുകളില്‍ രണ്ടെണ്ണം ശ്രീലങ്കയ്‌ക്കെതിരേയാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പര ശ്രീലങ്കയില്‍ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്കു വന്നത്. ഗല്ലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ലങ്കയ്‌ക്കെതിരേ 228 റണ്‍സ് റൂട്ട് അടിച്ചെടുത്തിരുന്നു. ഇതേ വേദിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 186 റണ്‍സും ഇംഗ്ലണ്ട് നായകന്‍ സ്‌കോര്‍ ചെയ്തു. റൂട്ടിന്റെ മികവില്‍ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു.

അതേസമയം, തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആറാമത്തെ താരം കൂടിയായി റൂട്ട് മാറിയിരിക്കുകയാണ്. നാട്ടുകാരനായ ഹാമണ്ടിനെക്കൂടാതെ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ (1937), പാകിസ്താന്റെ സഹീര്‍ അബ്ബാസ് (1982-83), മുദസ്സര്‍ നാസര്‍ (1983), ന്യൂസിലാന്‍ഡിന്റെ ടോം ലാതം (2018-19) എന്നിവരാണ് എലൈറ്റ് ലിസ്റ്റിലുള്ള മറ്റുള്ളവര്‍. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാരയുടെ പേരിലാണ് ലോക റെക്കോര്‍ഡ്. സങ്കക്കാര തുടര്‍ച്ചയായി നാലു ടെസ്റ്റുകളില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

റൂട്ടിന്റെ കരിയറിലെ നൂറാമത്തെ ടെസ്റ്റ് കൂടിയാണ് ചെന്നൈയിലേത്. നൂറാം ടെസ്റ്റില്‍ സെഞ്ച്വറി തികച്ച ഒമ്പതാമത്തെ ക്രിക്കറ്ററായി അദ്ദേഹം മാറിയിരുന്നു. കോളിന്‍ കോഡ്രെ, അലെക് സ്റ്റുവര്‍ട്ട് എന്നിവര്‍ക്കു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിന്റെ ഒരു താരം ഈ നേട്ടം കൈവരിച്ചത്. ഈ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചതോടെ കരിയറിലെ 98, 99, 100 ടെസ്റ്റുകളില്‍ മൂന്നക്കം കടന്ന ലോക ക്രിക്കറ്റിലെ തന്നെ ആദ്യ താരമെന്ന റെക്കോര്‍ഡും അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.

Story first published: Saturday, February 6, 2021, 11:36 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+