Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജോ റൂട്ടിനെ ഭാഗ്യത്തില്‍ കിട്ടി.. മോയിന്‍ അലി പൊളിച്ച്.. ഒന്നാംദിനം ഇംഗ്ലണ്ടിന്, നാലിന് 311 റൺസ്!

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ടിന്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആദ്യത്തെ ദിവസം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റിന് 311 എന്ന നിലയിലാണ്. സെഞ്ചുറിയോടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി താരമായത്.

Read Also: ട്രംപ് ജയിച്ചേ, ജിങ്ക ജിഗ ജിഗാ.. മോദിക്കും മോഹന്‍ലാലിനും മനോരമയ്ക്കും വരെ ട്രോള്‍, കിടിലന്‍ ട്രോൾ!

സ്പിന്നിനെ തുണക്കുമെന്ന ധാരണയോടെ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് വിചാരിച്ച തുടക്കമല്ല രാജ്‌കോട്ടില്‍ കിട്ടിയത്. അശ്വിന്‍ രണ്ടും ജഡേജയും ഉമേഷ് യാദവും ഓരോന്ന് വീതവും വിക്കറ്റാണ് വീഴ്ത്തിയത്. ഒന്നാം ദിവസത്തെ കളി വിശേഷങ്ങളിലേക്ക്..

റൂട്ടടിച്ചു ഇങ്ങനെ...

റൂട്ടടിച്ചു ഇങ്ങനെ...

തട്ടുപൊളിപ്പന്‍ ഒരു സെഞ്ചുറിയോടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ട് തന്റെ ക്ലാസ് പുറത്തെടുക്കുന്ന പ്രകടനമാണ് രാജ്‌കോട്ടില്‍ കാഴ്ചവെച്ചത്. 180 പന്തില്‍ 11 ഫോറും 1 സിക്‌സും സഹിതം 124 റണ്‍സ്.

മോയിന്‍ അലി തുടരുന്നു

മോയിന്‍ അലി തുടരുന്നു

192 പന്തില്‍ 99 റണ്‍സുമായി ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ മൊയിന്‍ അലി ക്രീസിലുണ്ട്. സെഞ്ചുറി തികയ്ക്കാന്‍ അലിക്ക് 1 റണ്‍സ് കൂടി മതി. 9 ഫോറാണ് അലി ഇതുവരെ അടിച്ചത്.

ഓപ്പണര്‍മാരെ കിട്ടി

ഓപ്പണര്‍മാരെ കിട്ടി

21 റണ്‍സുമായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാണ് ആദ്യം പറത്തായത്. പിന്നാലെ 31 റണ്‍സെടുത്ത യുവതാരം ഹമീദ്. 13 റണ്‍സെടുത്ത ഡക്കറ്റിന്റെയും റൂട്ടിന്റെയും വിക്കറ്റാണ് ഇവരെ കൂടാതെ ഇംഗ്ലണ്ടിന് നഷ്ടമായത്. സ്റ്റോക്‌സ് 19 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.

റൂട്ടിനെ കിട്ടിയത് ഭാഗ്യത്തിന്

റൂട്ടിനെ കിട്ടിയത് ഭാഗ്യത്തിന്

ഉമേഷ് യാദവാണ് ജോ റൂട്ടിന്റെ വിക്കറ്റെടുത്തത്. റിട്ടേണ്‍ ക്യാച്ചെടുത്ത് ആഘോഷിക്കാനുള്ള ശ്രമത്തിനിടെ പന്ത് കയ്യില്‍ നിന്നും തെറിച്ചെങ്കിലും മൂന്നാം അംപയര്‍ ഔട്ട് നല്‍കുകയായിരുന്നു.

അശ്വിന് രണ്ട് വിക്കറ്റ്

അശ്വിന് രണ്ട് വിക്കറ്റ്

പ്രതീക്ഷിച്ച പോലെ തിളങ്ങാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. 31 ഓവര്‍ പന്തെറിഞ്ഞ അശ്വിനാണ് രണ്ട് വിക്കറ്റുമായി കൂട്ടത്തില്‍ തിളങ്ങിയത്. ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ക്കും വിക്കറ്റ് കിട്ടി.

Story first published: Wednesday, November 9, 2016, 20:19 [IST]
Other articles published on Nov 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+