For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു മാസം, 2 ട്രോഫി!! ഇത്തവണ ക്യാപ്റ്റനും; സഞ്ജുവിന്റെ സീറ്റ് ജിതേഷെടുക്കും?

ഇന്ത്യന്‍ ടി20 ടീമില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സ്ഥാനമുറപ്പിക്കുന്ന സഞ്ജു സാംസണ്‍ ഇനി ഭയക്കണം. കാണം ഈ റോള്‍ അദ്ദേഹത്തില്‍ നിന്നും തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് ജിതേഷ് ശര്‍മ. ഒരു സമയത്തു ടി20യില്‍ ഇന്ത്യയുടെ ഫിനിഷറായി ഉയര്‍ന്നുവന്ന താരമാണ് അദ്ദേഹം. എന്നാല്‍ ചില മോശം പ്രകടനങ്ങള്‍ ജിതേഷിനു ടീമിലെ സ്ഥാനവും നഷ്ടപ്പെടുത്തുകയായിരുന്നു.

ടി20 ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് അസാധ്യമായിരിക്കുമെന്നു എല്ലാവരും ഉറപ്പിച്ചിരിക്കവെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ജിതേഷ് വീണ്ടും സെലക്ടടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരേ മാസം തന്നെ തന്റെ രണ്ടാമത്തെ ട്രോഫിയും സ്വന്തമാക്കി ജിതേഷ് വാര്‍ത്തകളില്‍ നിറയുകയാണ്.

JITESH SHARMA

വീണ്ടുമൊരു കിരീടനേട്ടം

ഐപിഎല്ലില്‍ ഇത്തവണ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കന്നി ഐപിഎല്‍ കിരീടനേട്ടത്തിലേക്കു നയിക്കുന്നതില്‍ ജിതേഷ് ശര്‍മ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഫിനിഷറുടെ റോളില്‍ ചിലമാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നടത്തിയിരുന്നു. ഈ മാസമാദ്യമാണ് പഞ്ചാബ് കിങിസിനെ വീഴ്ത്തി 17 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി കിരീടത്തില്‍ മുത്തമിട്ടത്. ജിതേഷിന്റെയും ആദ്യ ഐപിഎല്‍ കിരീടം കൂടിയാണിത്.

ഇപ്പോഴിതാ മറ്റൊരു ട്രോഫി കൂടി അദ്ദേഹം തന്റെ അക്കൗണ്ടിലേക്കു ചേര്‍ത്തിരിക്കുകയാണ്. വിദര്‍ഭ പ്രോ ടി20 ലീഗ് കിരീടമാണ് ജിതേഷ് ക്യാപ്റ്റനായ നെക്കോ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ടീം സ്വന്തമാക്കിയത്. പഗാരിയ സ്‌ട്രൈക്കേഴ്‌സുമായുള്ള കലാശക്കളിയില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിരുന്നു.

ഫൈനലില്‍ 179 റണ്‍സിന്റെ വിജയലക്ഷ്യമാണ് ജിതേഷിനും ടീമിനും എതിരാളികള്‍ നല്‍കിയത്. ഡിഗാഡയെും (80), ഡാഗയും (22) ചേര്‍ന്ന് നെക്കോ ടീമിനു മികച്ച തുടക്കം റണ്‍ചേസില്‍ നല്‍കി. മെഷാറം 42 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ഇംപാക്ട് പ്ലെയറായ റൗത്തന് വെറും രണ്ടു റണ്ണെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ന്നായിരുന്നു ജിതേഷിന്റെ തകര്‍പ്പന്‍ ഫിനിഷിങ്..

11 േബളില്‍ നിന്നും 272.22 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ 30 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം 17.5 ഓവറില്‍ തന്നെ വിജയത്തിലെത്തിക്കുകയായിരുന്നു. മൂന്നു സിക്‌സറും ഒരു ഫോറും ജിതേഷിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ പ്രകടനത്തിലൂടെ അദ്ദേഹം തന്റെ ഫിനിഷിങ് മികവ് വീണ്ടും അടിവരയിടുകയായിരുന്നു.

കഴിഞ്ഞ ഐപിഎല്‍ മുതല്‍ ജിതേഷ് ബാറ്റിങില്‍ മികച്ച ഫോമിലാണ്. വിദര്‍ഭ പ്രോ ടി20 ലീഗില്‍ ആറിന്നിങ്‌സുകളിലാണ് അദ്ദേഗം കളിച്ചത്. 153 റണ്‍സും സ്‌കോര്‍ ചെയ്തു. നേരത്തേ സെമി ഫൈനലില്‍ അവസാനത്തെ ബോളില്‍ നെക്കോ ടീമിനു ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പായിച്ചാണ് ജിതേഷ് ഹീറോയായത്.

അദ്ദേഹത്തിനു കീഴില്‍ അഞ്ചു മല്‍സരങ്ങളിലാണ് ടൂര്‍ണമെന്റില്‍ ടീം കളിച്ചത്. ഇതില്‍ മൂന്നെണ്ണത്തില്‍ നെക്കോ ടീം വിജയിക്കുകയും ചെയ്തു. ആറു പോയിന്റുമായി ലീഗ് ഘട്ടത്തില്‍ മൂന്നാംസ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ഫൈനലില്‍ നെക്കോ ടീം മലര്‍ത്തിയടിച്ച പഗാരിയ സ്‌ട്രൈക്കേഴ്‌സായിരുന്നു ലീഗ് ഘട്ടത്തില്‍ തലപ്പത്തു ഫിനിഷ് ചെയ്തത്.

പഞ്ചാബ് കിങ്‌സ് വിട്ട് ആര്‍സിബിയിലേക്കു ചേക്കേറിയ ജിതേഷ് സമാപിച്ച ഐപിഎല്ലില്‍ 15 മല്‍സരങ്ങളിലാണ് ബാറ്റ് ചെയ്തത്. 176.35 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 261 റണ്‍സും സ്‌കോര്‍ ചെയ്തു. 24 ഫോറും 17 സിക്‌സറുകളുമടക്കമാണിത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ പുറത്താവാതെ നേടിയ 85 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

JITESH SHARMA

വീണ്ടും ടീം ഇന്ത്യയിലേക്ക്?

ഫിനിഷറുടെ റോളില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ജിതേഷ് ശര്‍മയെ ബംഗ്ലാദേശുമായുള്ള അടുത്ത ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിച്ചേക്കും. കാരണം ഫിനിഷറുടെ റോള്‍ സഞ്ജു സാംസണിനു അത്ര യോജിച്ചതല്ല. ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും അദ്ദേഹം നടത്തിയിട്ടുമില്ല.

ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും അടുത്ത പരമ്പരയില്‍ മടങ്ങിയെത്തിയാല്‍ സഞ്ജുവിനു ഓപ്പണിങില്‍ നിന്നും മാറിക്കൊടുക്കേണ്ടതായി വരും. പകരം മധ്യനിരയിലോ, ഫിനിഷറോ ആയിട്ടാവും അദ്ദേഹത്തിനു കളിക്കേണ്ടി വരിക. ഫിനിഷറുടെ റോളിലെ റെക്കോര്‍ഡ് നോക്കുമ്പോള്‍ ജിതേഷിനായിരിക്കും കോച്ച് ഗൗതം ഗംഭീര്‍ കൂടുതല്‍ പരിഗണന നല്‍കിയേക്കുക.

Story first published: Monday, June 16, 2025, 12:29 [IST]
Other articles published on Jun 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+