Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെ എന്തിന് ടീമിലെടുത്തു? പ്രതീക്ഷിക്കാതെ ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നു, ഇതാ 4 പേര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുകയെന്നത് വളര്‍ന്നു വരുന്ന ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. പക്ഷെ ഈ മോഹം യാഥാര്‍ഥ്യമാക്കാന്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ സാധിക്കാറുള്ളൂവെന്നതാണ് സത്യം. മികച്ച പ്രകടനത്തോടൊപ്പം ഭാഗ്യവും കൂടിയുണ്ടെങ്കില്‍ മാത്രമേ ഒരു താരത്തിനു ദേശീയ ടീമിന്റെ കുപ്പായമണിയാന്‍ സാധിക്കുകയുള്ളൂ. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഒരിക്കല്‍പ്പോലും ഇന്ത്യക്കായി കളിക്കാന്‍ സാധിക്കാതെ പോയ നിര്‍ഭാഗ്യവാന്‍മാരായ നിരവധി പേരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും.

ബിസിസിഐയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യന്‍ ടീമിനെ തികഞ്ഞെടുക്കാറുള്ളത്. ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ്, അണ്ടര്‍ 19 എന്നീ വിഭാഗങ്ങളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരെയാണ് സെലക്ഷന്‍ കമ്മിറ്റി ദേശീയ ടീമിലേക്കു പരിഗണിക്കാറുള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീം സെലക്ഷന്റെ പ്രധാന മാനദണ്ഡം ഐപിഎല്ലായി മാറിയിരിക്കുന്നതായി നമുക്കു കാണാന്‍ സാധിക്കും.

JITESH SHARMA

ചിലപ്പോള്‍ താരങ്ങള്‍ പോലും പ്രതീക്ഷിച്ചിരിക്കാത്ത സമയങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും വിളിയെത്താറുണ്ട്. സെലക്ഷന്‍ കമ്മിറ്റി ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയതറിഞ്ഞ് അവര്‍ പോലും ഷോക്കായിട്ടുണ്ടാവും. അത്തരത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണ നാലു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഉയര്‍ന്നുവന്ന താരമാണ് അദ്ദേഹം. 2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്പരയിലേക്കാണ് വരുണ്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.

ഐപിഎല്ലിലെ പ്രകടനമായിരുന്നു ഇതിനു വഴിയൊരുക്കിയത്. ഈ പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറാന്‍ വരുണിന് അവസരം ലഭിച്ചില്ല. പക്ഷെ അദ്ദേഹത്തെ സംബന്ധിച്ച് ശരിക്കുമൊരു സര്‍പ്രൈസ് കോള്‍ തന്നെയായിരുന്നു അത്.

വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് രണ്ടാമത്തെ താരം. ഈ വര്‍ഷമാദ്യമാണ് അദ്ദേഹം തികച്ചും അപ്രതീക്ഷിതമായി ദേശീയ ടീമിലെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു ഇത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ ജിതേഷ് ഉള്‍പ്പെട്ടിരുന്നില്ല. സഞ്ജു സാംസണും ഇഷാന്‍ കിഷനുമായിരുന്നു ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍.

എന്നാല്‍ ആദ്യ ടി20യില്‍ ഫീല്‍ഡ് ചെയ്യവെ സഞ്ജുവിന്റെ കാലിനു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നു പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പകരക്കാരനായി ജിതേഷ് ടീമിനൊപ്പം ചേര്‍ന്നത്. പക്ഷെ അരങ്ങേറാനുള്ള അവസരം താരത്തിനു ലഭിച്ചില്ല.

പേസര്‍ നവ്ദീപ് സൈനിയാണ് മൂന്നാമത്തെയാള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ തുടങ്ങാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് അദ്ദേഹം ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അരങ്ങേറിയ താരമാണ് സൈനി.

TILAK VARMA

പക്ഷെ പരിക്കുകളും സ്ഥിരതയില്ലാത്ത പ്രകടനങ്ങളും കാരണം ടീമിനു പുറത്താവുകയായിരുന്നു. ദീര്‍ഘകാലമായി ഒരു ഫോര്‍മാറ്റിലും സൈനി ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. ദേശീയ ടീമിലേക്കു തിരികെയെത്തുകയെന്ന ലക്ഷ്യത്തോടെ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ യുകെയിലെത്തിയ സമയത്താണ് വിന്‍ഡീസ് പര്യടനത്തില്‍ താന്‍ ഉള്‍പ്പെട്ടതായി സൈനി അറിയുന്നത്. ഉടന്‍ തന്നെ അദ്ദേഹം വിന്‍ഡീസിലേക്കു പറക്കുകയും ചെയ്തു.

യുവതാരം തിലക് വര്‍മയാണ് ഈ ലിസ്റ്റിലെ നാലാമത്തെയാള്‍. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും മുംബൈ ഇന്ത്യന്‍സിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതോടെയാണ് ഇടംകൈയന്‍ ബാറ്റര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹൈദരാബാദുകാരനായ തിലകിനെ ദേശീയ ടീമിലെടുക്കണമെന്നു പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് തികച്ചും അപ്രതീക്ഷിതമായി ഇന്ത്യന്‍ എ ടീമിലേക്കു തിലകിനു വിളിയെത്തിത്. താനൊരിക്കലും ഇങ്ങനെയൊരു കോള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു പിന്നീട് താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Story first published: Monday, July 10, 2023, 16:49 [IST]
Other articles published on Jul 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+