For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ സഞ്ജുവിനെ പിന്തുണക്കുന്നു, കരിയറില്‍ പ്രതീക്ഷ ബാക്കിയുണ്ടോ? ജിതേഷ് പറയുന്നു

മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ പതിയെ സഞ്ജു സാംസണ്‍ വേരുറപ്പിക്കുകയാണ്. 2015ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയെങ്കിലും കരിയര്‍ പ്രതീക്ഷിച്ച പോലെ കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. പ്രതിഭക്കൊത്ത അവസരം സഞ്ജു സാംസണിന് ലഭിച്ചിരുന്നില്ല. സഞ്ജുവിന്റെ കരിയറിനെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച രാഹുല്‍ ദ്രാവിഡ് പോലും അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് പറയാം. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായതോടെ സഞ്ജുവിന് വലിയ പിന്തുണ ലഭിക്കുന്നു.

സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്കെത്തിയതോടെ സഞ്ജുവിന്റെ നല്ലകാലം തെളിഞ്ഞു. ഇപ്പോള്‍ ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയും നേടിയതോടെ സഞ്ജുവിന് ഇനിയും തുടര്‍ അവസരങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്. ഇന്ത്യ സഞ്ജുവിന് വലിയ പിന്തുണ ഇപ്പോള്‍ നല്‍കുമ്പോള്‍ ഇടവേളക്ക് ശേഷം തിരിച്ചുവരവ് അവസരം ലഭിച്ച ജിതേഷ് ശര്‍മക്ക് കളിക്കാന്‍ അവസരം ലഭിച്ചുമില്ല. ഇപ്പോഴിതാ കരിയറിലെ തിരിച്ചുവരവിനെക്കുറിച്ചും ഇനിയുള്ള പ്രതീക്ഷകളെക്കുറിച്ചും ജിതേഷ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

സഞ്ജുവിന് നല്‍കുന്ന പിന്തുണ പ്രതീക്ഷ നല്‍കുന്നു

വലിയ ഭാവി മുന്നില്‍ കണ്ട് ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും സഞ്ജു സാംസണിന് പിന്തുണ നല്‍കുന്നത് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ജിതേഷ് ശര്‍മ പറയുന്നത്. ഇത്തരമൊരു രീതി ടീം മാനേജ്‌മെന്റ് പിന്തുടരുന്നത് ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്നുവെന്നതാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ വിലയിരുത്തല്‍. 'ആദ്യ രണ്ട് മത്സരത്തിലും സഞ്ജുവിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. എന്നാല്‍ അവന്‍ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് അറിയാമായിരുന്നു.

കാരണം അവന്റെ കഠിനാധ്വാനം ഞാന്‍ കണ്ടതാണ്. അവസാന ഐപിഎല്ലിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. സഞ്ജുവിനെ ഇന്ത്യ പിന്തുണക്കുകയും തുടര്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. സമയം ആകുമ്പോള്‍ ഇത്തരത്തില്‍ പിന്തുണ നമുക്കും ലഭിക്കുമെന്ന പ്രതീക്ഷ ഇത് നല്‍കുന്നു' ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജിതേഷ് ശര്‍മ പറയുന്നു. നിലവില്‍ സഞ്ജുവിനൊപ്പം ഇന്ത്യ ടി20യിലേക്ക് പിന്തുണക്കുന്നത് ജിതേഷിനെയാണ്.

sanju samson

ആരുമായും മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്താന്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ദ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരാടുന്നവരാണ്. ഇവരോടൊപ്പമാണ് പ്രതീക്ഷയോടെ ജിതേഷ് ശര്‍മയും കാത്തുനില്‍ക്കുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി വാശിയേറിയ മത്സരമുണ്ടെങ്കിലും ആരുമായും മത്സരത്തിന് താനില്ലെന്നാണ് ജിതേഷിന്റെ നിലപാട്.

'ഞാന്‍ മറ്റൊരു വിക്കറ്റ് കീപ്പറുമായി എന്നെ താരതമ്യം ചെയ്യാനില്ല. എല്ലാ വിക്കറ്റ് കീപ്പര്‍മാരും ലക്ഷ്യമിടുന്നത് അവരുടെ പ്രകടനത്തിലും വളര്‍ച്ചയിലേക്കുമാണ്. അല്ലാതെ പരസ്പരം താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ റോളാണുള്ളത്. വ്യത്യസ്തമായ ശൈലിയാണ് എല്ലാവരുടേയും. റോളുകളും വ്യത്യസ്തമാണ്' ജിതേഷ് ശര്‍മ പറഞ്ഞു. അതിവേഗം റണ്‍സുയര്‍ത്താന്‍ ജിതേഷിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ടി20യില്‍ ജിതേഷിന് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

ഗംഭീറും സൂര്യയും സംരക്ഷണം നല്‍കുന്നു

ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ പല താരങ്ങളുടേയും പ്രധാന ആശങ്ക സ്ഥാനം നിലനിര്‍ത്താനാവുമോയെന്നതായിരിക്കും. ഓരോരുത്തര്‍ക്കും ഇത് വ്യത്യസ്തമായ രീതിയിലാവും. പലരും സമ്മര്‍ദ്ദത്തെ വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു. ചിലര്‍ക്ക് പെട്ടെന്ന് ഇതിനോടൊപ്പം പൊരുത്തപ്പെടാന്‍ സാധിക്കും. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെയല്ല. ഗൗതം ഗംഭീറും സൂര്യകുമാറും സുരക്ഷിതത്വമാണ് നമുക്ക് നല്‍കുന്നത്.

പരിശീലകന്‍ ഇങ്ങനെ പിന്തുണക്കുമ്പോള്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ മോശം ഇന്നിങ്‌സുകൊണ്ട് അവനെ വിലയിരുത്താന്‍ ഗംഭീര്‍ തയ്യാറാവില്ല. പിന്തുണച്ചാല്‍ താരങ്ങള്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുമെന്ന് തിരിച്ചറിവുള്ള പരിശീലകനാണ് ഗംഭീര്‍' ജിതേഷ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 15, 2024, 14:43 [IST]
Other articles published on Oct 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+