Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരോവറില്‍ 33 റണ്‍സ്, ശ്രീലങ്കയെ നാണംകെടുത്തി ജിമ്മി നീഷാം; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 45 റണ്‍സിന് ജയിച്ച ന്യൂസിലന്‍ഡിന് വേണ്ടി ജിമ്മി നീഷാം അവസാന ഓവറുകളില്‍ നടത്തിയത് വമ്പന്‍ വെടിക്കെട്ട്. തിസാര പെരേരയുടെ 49-ാം ഓവറില്‍ 33 റണ്‍സാണ് നീഷാം അടിച്ചെടുത്തത്. അഞ്ച് സിക്‌സറുകള്‍ ഉള്‍പ്പെടെയായിരുന്നു നീഷാം ഇത്രയും റണ്‍സ് നേടിയതാണ് മത്സരത്തിലെ വഴിത്തിരിവായത്.
കോലിയോട് ക്രഷെന്ന് ഓസീസ് വനിതാ മന്ത്രി, പറഞ്ഞത് പ്രധാനമന്ത്രിയുടെ മുന്നില്‍!! വാക്കുകള്‍ ഇങ്ങനെ...
ചെറിയ ബൗണ്ടറികളുള്ള മൈതാനത്തില്‍ 13 പന്തില്‍ 47 റണ്‍സ് നീഷാം അടിച്ചെടുത്തു. നേരത്തെ ന്യൂസിലന്റിനായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ സെഞ്ച്വറി(138) നേടിയിരുന്നു. കെയ്ന്‍ വില്യംസണ്‍(76), റോസ് ടെയ്‌ലര്‍(54) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 326 റണ്‍സിന് എല്ലാവരും പുറത്തായി. നിരോഷന്‍ ഡിക്കവെല്ല(76), ധനുഷ ഗുണതിലക(43), കുശാല്‍ പെരേര(102) എന്നിവര്‍ തിളങ്ങി.

jimmyneesham

ലോകകപ്പ് അടുത്തിരിക്കെ ന്യൂസിലന്‍ഡിന് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് താരങ്ങളുടെ പ്രകടനം. ഓള്‍റൗണ്ടറായി ടീമില്‍ ഇടംപിടിക്കാന്‍ നിഷാമിന് സാധിച്ചേക്കും. ബാറ്റുകൊണ്ടുള്ള പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ഓപ്പണര്‍മാരുടെ വിക്കറ്റ് തെറിപ്പിച്ചും നീഷാം കളിയില്‍ ശ്രദ്ധേയനായി. അപകടകാരിയായ ദിനേഷ് ചാന്ദിമാലിന്റെ വിക്കറ്റും നീഷാമിനാണ്.

ഒരുപിടി ഓള്‍റൗണ്ടര്‍മാരുമായാണ് ന്യൂസിലന്‍ഡ് അടുത്ത ലോകകപ്പിന് ഒരുങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയുമായി അഞ്ച് ഏകദിനങ്ങളും ന്യൂസിലന്‍ഡ് കളിക്കും. ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും ഒരുക്കം വിലയിരുത്തുന്ന പരമ്പരയായിരിക്കും ഇത്. അതുകൊണ്ടുതന്നെ ന്യൂസിലന്‍ഡ് ടീമില്‍ ഇടംപിടിക്കാന്‍ ശ്രമം നടത്തുന്ന നീഷാം ഉള്‍പ്പെടെയുള്ള ഓള്‍റൗണ്ടര്‍മാര്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്നുറപ്പ്.

Story first published: Thursday, January 3, 2019, 18:55 [IST]
Other articles published on Jan 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+