Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ചാലഞ്ച്: ഫൈനലില്‍ മിതാലിയും ഹര്‍മന്‍പ്രീതും മുഖാമുഖം, മന്ദാനയുടെ ടീം പുറത്ത്

ജയ്പൂര്‍: വനിതാ ടി20 ചാലഞ്ച് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസും മിതാലി രാജിന്റെ വെലോസിറ്റിയും കൊമ്പുകോര്‍ക്കും. അവസാന ലീഗ് മല്‍സരത്തില്‍ വെലോസിറ്റിയെ 12 റണ്‍സിന് തോല്‍പ്പിച്ചാണ് സൂപ്പര്‍നോവാസ് കലാശക്കളിക്കു യോഗ്യത നേടിയത്. ഇതോടെ ബാറ്റിങ് സെന്‍സേഷന്‍ സ്മൃതി മന്ദാനയുടെ ടീമായ ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് ഫൈനല്‍ കാണാതെ പുറത്തായി. ശനിയാഴ്ചയാണ് കലാശപ്പോര്. സൂപ്പര്‍നോവാസ്, വെലോസിറ്റി, ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് തുടങ്ങി മൂന്നു ടീമുകള്‍ക്കും ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച റണ്‍റേറ്റില്‍ സൂപ്പര്‍നോവാസും വെലോസിറ്റിയും ഫൈനലില്‍ കടക്കുകയായിരുന്നു.

womens t20 challenge

അവസാന ലീഗ് മല്‍സരത്തില്‍ വെലോസിറ്റിക്കെതിരേ ആദ്യം ബാറ്റ് ചെയ്‌സ സൂപ്പര്‍നോവാസ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. മൂന്നാമതായി ഇറങ്ങിയ ജെമീമ റോഡ്രിഗസിന്റെ (77*) ഇന്നിങ്‌സാണ് ടീമിനു തുണയായത്. 48 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നു.

മറുപടി ബാറ്റിങില്‍ മൂന്നു വിക്കറ്റിന് 130 റണ്‍സ് നേടാനേ വെലോസിറ്റിക്കായുള്ളൂ. ഡാനിയേല്‍ വ്യാറ്റ് (43), ക്യാപ്റ്റന്‍ മിതാലി രാജ് (40*), വേദ കൃഷ്ണമൂര്‍ത്തി (30*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. 33 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും വ്യാറ്റിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നെങ്കില്‍ മിതാലിക്കു 40 റണ്‍സെടുക്കാന്‍ 42 പന്തുകള്‍ വേണ്ടി വന്നു. വെറും മൂന്നു ബൗണ്ടറികള്‍ മാത്രമാണണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. സൂപ്പര്‍നോവാസിനു വേണ്ടി അനൂജ പാട്ടീല്‍, പൂനം യാദവ്, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Friday, May 10, 2019, 14:07 [IST]
Other articles published on May 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+