ഉനദ്കട്ടിന് ലോട്ടറിയടിച്ചു, റെക്കോര്‍ഡ് തുകയുമായി ഇന്ത്യന്‍ താരങ്ങളില്‍ മെഗാസ്റ്റാര്‍
മുംബൈ: ഐപിഎല്‍ താരലേലം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കി മിന്നിത്തിളങ്ങി നില്‍ക്കുകയാണ് ജയ്‌ദേവ് ഉനദ്കട്ട്. 1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഉനദ്കട്ടിനെ 11.5 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയതും ഉനദ്കട്ടാണ്. സമീപകാലത്തെ ഗംഭീര പ്രകടനമാണ് താരത്തിന് ഗുണം ചെയ്തതെന്നാണ് വിലയിരുത്തല്‍.

റെക്കോര്‍ഡ് തുക
ഐപിഎല്‍ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഉനദ്കട്ട് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ ക്രുണാല്‍ പാണ്ഡ്യക്ക് ലഭിച്ച റെക്കോര്‍ഡ് തുക ഇതോടെ രണ്ടാം സ്ഥാനത്തായി. ഒരു പേസ് ബൗളര്‍ക്കാണ് ഇത്ര വലിയ തുക ലഭിച്ചത് എന്നതും അദ്ഭുതമാണ്. ലോകോത്തര പേസര്‍ ഡെയ്ല്‍ സ്റ്റെയിനെ ആരും വാങ്ങാതിരുന്നപ്പോഴാണ് ഉനദ്കട്ടിന്റെ ഈ നേട്ടം എന്നത് ഇരട്ടി മധുരം നല്‍കുന്നു.

2017ന്റെ താരം
2017ല്‍ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഐപിഎല്ലില്‍ ഉനദ്കട്ട് കാഴ്ച്ചവച്ചത്. 12 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് വീഴ്ത്തി റൈസിങ് പൂനെയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തിയത് താരമാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വിക്കറ്റെടുത്ത ഐപിഎല്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഉനദ്കട്ട്. മോശപ്പെട്ട രണ്ടു സീസണുകള്‍ക്ക് ശേഷമാണ് താരം തിരിച്ചുവന്നത്. 47 മത്സരങ്ങളിരല്‍ നിന്ന് 56 വിക്കറ്റുകളാണ് ഉനദ്കട്ടിന്റെ സമ്പാദ്യം.

ഇന്ത്യന്‍ ടീമിലും ഇടംനേടി
ഇന്ത്യയ്ക്ക് വേണ്ടി നേരത്തെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഉനദ്കട്ട് അടുത്തിടെ ഏകദിന-ട്വന്റി 20 ടീമിലും ഇടംനേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ ട്വന്റി 20യിലും സിംബാബ്‌വെക്കെതിരെ ഏകദിനത്തിലും താരം മികവ് കാണിച്ചു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസ് ആയിരുന്നു ഉനദ്കട്ട്.

ഡെത്ത് ബൗളിങ്ങില്‍ സൂപ്പര്‍താരം
അവസാന ഓവറുകളില്‍ മികച്ച യോര്‍ക്കറുകളെറിയാനുള്ള മിടുക്കാണ് ഉനദ്കട്ടിനെ സ്വന്തമാക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ തവണ ഹൈദരാബാദിനെതിരായ അവസാന ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാതെ ഹാട്രിക്ക് നേടിയത് ടീമുകളെ ഞെട്ടിച്ചിരുന്നു. പൂനെയ്‌ക്കെതിരേ മുംബൈക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടപ്പോള്‍ ടീമിനെ ജയത്തിലെത്തിക്കാനും താരത്തിന് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications