Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കില്ല, അതിനൊരു കാരണമുണ്ട്; വെളിപ്പെടുത്തി ജയ് ഷാ

മുംബൈ: ആധുനിക ക്രിക്കറ്റില്‍ ടെസ്റ്റ് മത്സരങ്ങള്‍ പലതരം മാറ്റങ്ങളിലൂടെ കടന്ന് പോവുകയാണ്. കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി പലതരം പരിഷ്‌കാരങ്ങളും ഇതിനോടകം ടെസ്റ്റില്‍ വരുത്തിയിട്ടുണ്ട്. അതിലൊന്നാണ് പിങ്ക് ബോള്‍ ടെസ്റ്റ്. പല വിദേശ രാജ്യങ്ങളും പിങ്ക് ബോള്‍ ടെസ്റ്റിന് പ്രാധാന്യം നല്‍കുമ്പോള്‍ ബിസിസി ഐ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ വലിയ താല്‍പര്യം കാട്ടുന്നില്ല.

ഇപ്പോഴിതാ പിങ്ക് ബോള്‍ ടെസ്റ്റിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നോട്ട് നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസി ഐ സെക്രട്ടറിയായ ജയ് ഷാ. 'പിങ്ക് ബോള്‍ ടെസ്റ്റിനെ ഇന്ത്യ പ്രോത്സാഹിപ്പിക്കില്ല. കാരണം ഇന്ത്യയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചാല്‍ രണ്ട് ദിവസംകൊണ്ട് അവസാനിക്കും. ഇത് പല തരത്തിലുള്ള നഷ്ടങ്ങളും ഉണ്ടാക്കും. ബ്രോഡ്കാസ്‌റ്റേഴ്‌സിനും സ്‌പോണ്‍സര്‍മാര്‍ക്കും സാമ്പത്തിക നഷ്ടമുണ്ടാകും. സാമ്പത്തികമായ കാര്യങ്ങളും പരിഗണിക്കേണ്ടതായുണ്ട്.

ക്രിക്കറ്റ് ആരാധകര്‍ അഞ്ച് ദിവസത്തേക്കുള്ള ടിക്കറ്റാണ് എടുക്കുന്നത്. എന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മത്സരം തീര്‍ന്നാല്‍ അവര്‍ക്ക് നിരാശയുണ്ടാവും. പൈസ തിരികെ നല്‍കുന്ന സംവിധാനമില്ല. അതുകൊണ്ടുതന്നെ മത്സരം അഞ്ച് ദിവസം ഉണ്ടാകേണ്ടതാണ്' ജയ് ഷാ പറഞ്ഞു. ഇന്ത്യ ഇതിനോടകം പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ച ഇന്ത്യ 36 റണ്‍സിന് ഓള്‍ഔട്ടായി നാണംകെട്ടിരുന്നു.

പിങ്ക് ബോള്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആധിപത്യം നല്‍കുന്നതാണ്. ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചാല്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്നുറപ്പാണ്. രണ്ട് ദിവസംകൊണ്ട് മത്സരം തീര്‍ന്നാല്‍ സാമ്പത്തികമായി വളരെ നഷ്ടമുണ്ടാക്കും. അതുകൊണ്ടുതന്നെ ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് നാട്ടിലെ പരമ്പരയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് ജയ് ഷാ വ്യക്തമാക്കിയത്. ദുലീപ് ട്രോഫി ടീമിനെക്കുറിച്ചും ജയ് ഷാ പറഞ്ഞു.

india cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളില്‍ മിക്കവരും ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ദുലീപ് ട്രോഫിക്കില്ല. ഇരുവരും കളിക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചു. ഇതിന് കാരണം ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ സീനിയര്‍ താരങ്ങളാണ്. ഓസ്‌ട്രേലിയന്‍ പര്യടനവും ചാമ്പ്യന്‍സ് ട്രോഫിയുമടക്കം വരാനിരിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇവരുടെ ജോലിഭാരം നിയന്ത്രിക്കാനുള്ള നീക്കമായാണ് വിശ്രമം നല്‍കിയതെന്നാണ് ജയ് ഷാ പറയുന്നത്. ചാമ്പ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോവുകയാണ്. എന്നാല്‍ വേദിയാകുന്നത് പാകിസ്താനാണ്. ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്ന കാര്യത്തില്‍ അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് ജയ് ഷാ പറഞ്ഞത്.

ഇഷാന്‍ കിഷന്‍ തിരിച്ചു വരാന്‍ സ്ഥിരതയോടെ തിളങ്ങണമെന്നും ദുലീപ് ട്രോഫിയില്‍ ഫോം കണ്ടെത്തണമെന്നുമാണ് ജയ് ഷാ പറയുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യ കളിച്ച ആദ്യ പരമ്പര ശ്രീലങ്കയ്‌ക്കെതിരേയാണ്. ടി20 പരമ്പര തൂത്തുവാരിയെങ്കിലും ഏകദിന പരമ്പര 27 വര്‍ഷങ്ങള്‍ക്ക് ശേഷം കൈവിട്ടു. ഇതിന്റെ നാണക്കേടിന് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന കര്‍ക്കശ നിലപാടിലേക്ക് ഇന്ത്യയെത്തിയത്.

ഇനി ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിന് ശേഷം ഓസ്‌ട്രേലിയന്‍ പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം വരാനിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. ഗൗതം ഗംഭീറിന് പരിശീലകനെന്ന നിലയില്‍ കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം.

Story first published: Thursday, August 15, 2024, 15:00 [IST]
Other articles published on Aug 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+