Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ ഇനി ജയ്ഷാ കാലം, ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റു; പുതു ചരിത്രം

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ സ്ഥാനമേറ്റെടുത്തു. മുന്‍ ബിസിസി ഐ സെക്രട്ടറിയായ ജയ് ഷായെ എതിരില്ലാതെയാണ് ഐസിസി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ചെയര്‍മാനായിരുന്ന ഗ്രഗ് ബാര്‍ക്ലേയുടെ പകരക്കാരനായാണ് ജയ് ഷാ സ്ഥാനമേറ്റെടുത്തത്. രണ്ട് ടേം ഐസിസിയെ നയിച്ച ശേഷമാണ് ബാര്‍ക്ലേ കളമൊഴിഞ്ഞത്. ഐസിസിയുടെ ചെയര്‍മാനാവുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡോടെയാണ് ജയ് ഷാ സ്ഥാനമേറ്റെടുക്കുന്നത്.

ജയ് ഷായുടെ സ്ഥാനാരോഹണത്തെ സ്വാഗതം ചെയ്ത് ഐസിസി പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതയിലേക്കെത്തിച്ച് പല ഗംഭീര തീരുമാനങ്ങളും എടുത്താണ് ജയ് ഷാ ബിസിസി ഐ വിട്ട് ഐസിസി തലപ്പത്തേക്കെത്തുന്നത്. അവിടേയും മികച്ച തീരുമാനങ്ങളുമായി ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടാന്‍ ജയ് ഷാക്ക് സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും തുല്യ പ്രതിഫലമെന്ന ചരിത്ര തീരുമാനം നടപ്പിലാക്കിയത് ജയ് ഷാ ബിസിസി ഐ തലപ്പത്തുള്ള സമയത്താണ്.

jay shah

ഐസിസിസിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ. ജഗ് മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐസിസി തലപ്പത്തേക്കെത്തിയത്. ആഗോള തലത്തില്‍ ക്രിക്കറ്റിനെ വളര്‍ത്താന്‍ ശ്രമിക്കുമെന്നും ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയത് തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുമെന്നുമാണ് ജയ് ഷാ ചെയര്‍മാനായി വിജയിച്ച ശേഷം പ്രതികരിച്ചത്.

ഐസിസി തലവനാവുമ്പോള്‍ വനിതാ ക്രിക്കറ്റിനെ കൂടുതല്‍ ഉന്നതയിലേക്കെത്തിക്കാന്‍ ജയ് ഷായുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാവുമെന്നുറപ്പാണ്. വനിതാ ക്രിക്കറ്റിലേയും പുരുഷ ക്രിക്കറ്റിലേയും താരങ്ങള്‍ക്ക് തുല്യ വേതനമെന്ന ഭേദഗതി ജയ് ഷാ നടപ്പിലാക്കാനാണ് സാധ്യത. ഐസിസി തലവനായി രണ്ട് ടേമെങ്കിലും ജയ് ഷാ പോകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ചരിത്രപരമായ പല തീരുമാനങ്ങളും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാം.

ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്ന നേതാവാകും ജയ് ഷാ. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആരാധകരുമായി അടുപ്പിക്കാനും കൂടുതല്‍ കാഴ്ചക്കാരെ സൃഷ്ടിക്കാനും ജയ് ഷാ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ജയ് ഷായുടെ സ്ഥാനാരോഹണം പാകിസ്താന് വലിയ തിരിച്ചടിയാവും. ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ പാകിസ്താന്റെ ആവശ്യങ്ങള്‍ ജയ് ഷാ തള്ളിക്കളയുമെന്ന് തന്നെ പറയാം.

Story first published: Sunday, December 1, 2024, 13:42 [IST]
Other articles published on Dec 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+