ബുംറയോട് മുട്ടിയ കോലിയുടെ കഥ കഴിഞ്ഞു... വെല്ലുവിളി താങ്ങാതെ ചീക്കുഭയ്യ, ബുംറ 1 -കോലി 0
ബെംഗളുരു: ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിലയിരുത്തപ്പെടുന്ന വിരാട് കോലിയും ഏറ്റവും അപകടകാരിയായ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള കൊമ്പുകോര്‍ക്കലെന്ന നിലയിയില്‍ ഐപിഎല്ലിലെ ആര്‍സിബി- മുംബൈ പോരാട്ടം ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബിയും മുംബൈയും കൊമ്പുകോര്‍ത്തത്.
അവസാന ഓവര്‍ വരെ നീണ്ട വാശിയേറിയ കളിയില്‍ മുംബൈ ആറു റണ്‍സിന് ആര്‍സിബിയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ മികച്ച ഫോമില്‍ കളിച്ച കോലിയെ പുറത്താക്കിയത് ബുംറയായിരുന്നു. പേസറുടെ ആദ്യ ഓവറില്‍ തുടരെ മൂന്നു ബൗണ്ടറികള്‍ പായിച്ച് കോലി പക്ഷെ പിന്നീട് ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കളിയില്‍ 48 റണ്‍സെടുത്താണ് കോലി പുറത്തായത്.

കളിക്കു മുമ്പത്തെ വെല്ലുവിളി
ഐപിഎല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി കോലിയെയും ബുംറയെയും ഉള്‍പ്പെടുത്തി പുറത്തിറക്കിയ പ്രൊമോ വീഡിയോ വൈറലായിരുന്നു. ചീക്കു ഭയ്യയെന്ന് ടീമംഗങ്ങള്‍ വിളിക്കുന്ന കോലിയെ ബുംറ വെല്ലുവിളിക്കുന്നതും തുടര്‍ന്ന് അദ്ദേഹം നല്‍കുന്ന മറുപടിയുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
ലോകത്തിലെ മികച്ച ബൗളറെന്ന് തന്നെ വിളിക്കാന്‍ വരട്ടെ. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ കൂടി തീര്‍ക്കാനുണ്ട്. ചീക്കു ഭയ്യാ ഞാന്‍ വരുന്നു. ഇത്തവണ താങ്കള്‍ എന്റെ ടീമില്‍ പോലുമില്ലെന്നായിരുന്നു ബുംറയുടെ വാക്കുകള്‍.
നീ നിന്റെ ക്യാപ്റ്റനെ സ്ലെഡ്ജ് ചെയ്യുമോ? നീ സ്ലെഡ്ജ് ചെയ്യാന്‍ പഠിച്ചത് നല്ല കാര്യം. എന്നാല്‍ ചീക്കു ഭയ്യയില്‍ നിന്നും ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു കോലിയുടെ മറുപടി.

മികച്ച രീതിയില്‍ തുടങ്ങി
ആര്‍സിബിയും മുംബൈയും തമ്മിലുള്ള കഴിഞ്ഞ പോരാട്ടത്തില്‍ ബുംറയ്‌ക്കെതിരേ മികച്ച രീതിയിലാണ് കോലി തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന മൂന്നു പന്തില്‍ ബുംറയ്‌ക്കെതിരേ ഹാട്രിക്ക് ബൗണ്ടറി നേടിയപ്പോള്‍ കോലി ഏറെ ആവേശവാനായും കാണപ്പെട്ടിരുന്നു. ബുംറയുടെ ബൗൡങില്‍ തന്നെയാണ് അദ്ദേഹം ഐപിഎല്ലില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്.
ആര്‍സിബിക്കു 40 പന്തില്‍ ജയിക്കാന്‍ 73 റണ്‍സ് വേണമെന്നിരിക്കെ കോലിയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സുമായിരുന്നു ക്രീസില്‍. അപ്പോഴാണ് കോലിയെ പുറത്താക്കി ബുംറ മുംബൈക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. മികച്ചൊരു ഷോര്‍ട്ട് ബോളിലൂടെയാണ് ബുംറ കോലിയുടെ താളം തെറ്റിച്ചത്. 46 റണ്‍സെടുത്ത ആര്‍സിബി ക്യാപ്റ്റനെ ബുംറയുടെ ബൗളിങില്‍ ഹര്‍ദിക് പാണ്ഡ്യ പിടികൂടുകയായിരുന്നു.

ബുംറയുടെ മിന്നും പ്രകടനം
ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ബൗളര്‍ താന്‍ തന്നെയാണെന്ന് കളിയില്‍ ബുംറ തെളിയിച്ചപ്പോള്‍ ബാറ്റ്‌സ്മാന്‍ താനാണെന്ന് കാണിച്ചു തരാന്‍ കോലിക്കായില്ല. മുംബൈ ബൗളര്‍മാരില്‍ മാത്രമല്ല കളിയിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനാണ് ബുംറ കാഴ്ചവച്ചത്. നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം മൂന്നു വിക്കറ്റ് വീഴ്ത്തി. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടതും ബുംറ തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications