Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഇതിഹാസമായാവും അവന്‍ കരിയര്‍ അവസാനിപ്പിക്കുക; പേസ് ബൗളറെ പുകഴ്ത്തി ഗില്ലസ്പി

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് നിരയുടെ നട്ടെല്ലാണ് ജസ്പ്രീത് ബൂംറ. മൂന്ന് ഫോര്‍മാറ്റിലും ഇതിനോടകം തന്റെ കരുത്ത് കാട്ടാന്‍ ബൂംറയ്ക്ക് സാധിച്ചിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റിലെ ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളറായി മാറാന്‍ ബൂംറയ്ക്ക് സാധിച്ചിട്ടുണ്ട്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ബൂംറയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പേസ് ബൗളറെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് പേസ് ബൗളറും പരിശീലകനുമായ ജേസണ്‍ ഗില്ലസ്പി.

ഗില്ലസ്പി

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഇതിഹാസമായാവും ബൂംറ കരിയര്‍ അവസാനിപ്പിക്കുകയെന്നാണ് ഗില്ലസ്പി അഭിപ്രായപ്പെട്ടത്. ഓസീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യയുടെ പേസ് നിരയേയും ഗില്ലസ്പി പ്രശംസിച്ചു. 'ഇന്ത്യയുടെ പേസര്‍മാര്‍ അവരുടേതായി മികവില്‍ കരുത്തുള്ളവരാണ്. ഇന്ത്യയുടെ നിലവിലെ പേസ് ബൗളര്‍മാര്‍ വളരെ ശക്തരാണെന്നാണ് ഞാന്‍ കരുതുന്നത്. മികച്ച ബൗളര്‍മാര്‍ ഇന്ന് ടീമിലുണ്ട്. കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി ബൂംറ മാറിയിരിക്കും.

ഗില്ലസ്പി

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മികച്ച ബൗളറായി അവന്‍ അറിയപ്പെടും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഷമിയും മികച്ച ബൗളറാണ്. ഏത് സാഹചര്യത്തോടും വേഗം പൊരുത്തപ്പെടാന്‍ സാധിക്കുന്ന താരമാണ് ഇഷാന്ത് ശര്‍മ. എപ്പോഴും തന്റേതായ രീതിയില്‍ വികസിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍ നിലവില്‍ പരിക്കേറ്റിരിക്കുകയാണ്. വേഗത്തില്‍ അവന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കാം. വളരെ വേഗത്തില്‍ പന്തെറിയാന്‍ ഉമേഷ് യാദവിന് മികവുണ്ട്'-ഗില്ലസ്പി പറഞ്ഞു.

ഗില്ലസ്പി

ഗില്ലസ്പി

ഓസ്‌ട്രേലിയയിലെ വേഗ മൈതാനത്ത് വളരെ നേട്ടം സ്വന്തമാക്കാന്‍ കെല്‍പ്പുള്ളവരാണ് നിലവിലെ ഇന്ത്യന്‍ പേസര്‍മാര്‍. മനോഹരമായി,നിയന്ത്രണത്തോടെ ഷോര്‍ട്ട് ബോള്‍ എറിയാന്‍ ഇന്നത്തെ ഇന്ത്യന്‍ പേസ് നിരക്ക് സാധിക്കും. ബൂംറയ്‌ക്കൊപ്പം മുഹമ്മദ് ഷമി പേസ് നിരയില്‍ ഇടം പിടിക്കും. ഇഷാന്ത് ശര്‍മക്ക് പരിക്കേറ്റിരിക്കുന്നതിനാല്‍ മൂന്നാമന്‍ ആരെന്ന കാര്യത്തിലാണ് സംശയം. ഉമേഷ് യാദവിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ യുവതാരം മുഹമ്മദ് സിറാജിനോ നവദീപ് സൈനിക്കോ അവസരം ലഭിക്കാനും സാധ്യയുണ്ട്. ഇരുവരും സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്.

ഗില്ലസ്പി

ഇന്ത്യയുടെ മുന്‍ പേസ് നിരയെക്കുറിച്ചും ഗില്ലസ്പി അഭിപ്രായപ്പെട്ടു. 'കരുത്തനായ ബൗളറായിരുന്നു ജവഗന്‍ ശ്രീനാഥ്. ചില അവസരങ്ങളില്‍ അവന്റെ പന്ത് എന്റെ ദേഹത്ത് തട്ടിയിട്ടുണ്ട്. സഹീര്‍ ഖാനും മികച്ച ബൗളറായിരുന്നു. രണ്ട് കാലഘട്ടത്തിലെയും ഇന്ത്യന്‍ ബൗളര്‍മാരെ താരതമ്യം ചെയ്യുക പ്രയാസമാണെങ്കിലും ഇന്നത്തെ ബൗളര്‍മാര്‍ക്ക് അല്‍പ്പം മുന്‍തൂക്കമുണ്ടെന്നാണ് കരുതുന്നത്'-ഗില്ലസ്പി കൂട്ടിച്ചേര്‍ത്തു. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റുമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്.

Story first published: Sunday, November 15, 2020, 11:07 [IST]
Other articles published on Nov 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+