ഗേറ്റ്മാന്‍ നീട്ടിയ കൈ അവഗണിച്ച് ബുംറ; അഹങ്കാരം വന്നോ, കണക്കിന് കൊടുത്ത് സോഷ്യല്‍ മീഡിയ

മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പറായ ഇന്ത്യയുടെ ജസ്പ്രീത് ബുംറയെ ഭയക്കാത്ത ബാറ്റ്‌സ്മാന്മാരുണ്ടാകില്ല. ഏത് അവസരത്തിലും കളി തങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ ശേഷിയുള്ള താരമായി ബുംറ മാറിക്കഴിഞ്ഞു. ലോകകപ്പിലും ഇന്ത്യയുടെ തുറുപ്പുചീട്ട് വേറാരുമല്ല. എന്നാല്‍, കഴിഞ്ഞദിവസത്തെ ബുംറയുടെ ഒരു പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ കളിക്കാരനൊരുങ്ങുന്ന ബുംറ പ്രാക്ടീസിനായി സ്റ്റേഡിയത്തിലെത്തിയപ്പോഴായിരുന്നു സംഭവം. കാറില്‍ വന്നിറങ്ങുന്ന ബുംറയ്ക്കരികില്‍ കാറിന്റെ ഡോര്‍ തുറന്നുകൊടുത്തത് ഗേറ്റ്മാന്‍ ആണ്. ഡോര്‍ തുറന്നുകൊടുത്തശേഷം കൈകൂപ്പി ചിരിച്ച ഗേറ്റ് മാന്‍ ബുംറയ്ക്കുനേരെ കൈനീട്ടിയെങ്കിലും നീട്ടിയ കൈ അവഗണിച്ച് ബുംറ നടന്നകന്നു.

ബുംറയ്‌ക്കെതിരെ വിമര്‍ശനം
ബുംറ തങ്ങള്‍ക്കരികിലെത്തിയെന്നുകാട്ടാനായി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യമുള്ളത്. വീഡിയോ കണ്ടയുടന്‍ ക്രിക്കറ്റ് ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തി. എത്രവലിയ കളിക്കാരനായാലും എളിമ കൈവിടരുതെന്നാണ് മിക്കവരും പ്രതികരിച്ചത്. ബുംറയെ ഇഷ്ടമാണെങ്കിലും താരത്തിന്റെ പെരുമാറ്റം അങ്ങേയറ്റം മോശമായെന്നും പ്രതികരണമുണ്ടായി.

ബുംറയെ അനുകൂലിച്ചും ആരാധകര്‍
അതേസമയം, ബുംറയ്ക്ക് അനുകൂലമായും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. ഗേറ്റ്മാന്‍ കൈ നീട്ടിയത് ബുംറ കണ്ടില്ലെന്നാണ് ചിലരുടെ വാദം. വീഡിയോയില്‍ ബുംറ മറ്റൊരാളെ നോക്കുകയാണെന്നും പറയുന്നു. എന്നാല്‍, രണ്ട് ചുവടുവെച്ച് ബുംറ തിരിഞ്ഞുനോക്കി ചിരിച്ചശേഷമാണ് നടന്നുമറയുന്നത്. എന്തായാലും, ഐപിഎല്ലിനൊരുങ്ങുന്ന ബുംറയ്ക്ക് ഇപ്പോഴത്തെ സംഭവത്തില്‍ വിമര്‍ശകരാണ് ഏറെയും.

ബുംറയെ കളിപ്പിക്കുമെന്ന് ജയവര്‍ധനെ
ബുംറ എത്തിയതോടെ തങ്ങള്‍ കൂടുതല്‍ കരുത്തരായെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ ജയവര്‍ധനെ പറഞ്ഞു. ഐപിഎല്ലില്‍ ബുംറയെ കളിപ്പിക്കരുതെന്ന വിരാട് കോലിയുടെ നിര്‍ദ്ദേശം ജയവര്‍ധനെ തള്ളിയിരുന്നു. ലോകകപ്പിന് മുന്‍പ് മികച്ച താരങ്ങള്‍ കളിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ജയവര്‍ധനെയുടെ നിലപാട്. ജോലിഭാരം ക്രമീകരിക്കുന്നതിനോടൊപ്പം ലോകകപ്പിന് മുന്‍പ് മത്സരക്ഷമതയുള്ള ക്രിക്കറ്റ് കളിക്കുന്നത് നല്ലതാണ്. ഇന്ത്യ അവരുടെ കളിക്കാരെ നല്ല രീതിയിലാണ് കൊണ്ടുപോകുന്നത്. കളിക്കാര്‍ക്ക് ആവശ്യമുള്ള വിശ്രമം അനുവദിക്കുന്നു. എന്നാല്‍, നല്ല കളിക്കാര്‍ കളിച്ചുകൊണ്ടിരിക്കണമെന്നാണ് തന്റെ അഭിപ്രായം. അവര്‍ക്ക് വീട്ടിലിരിക്കാന്‍ കഴിയില്ലെന്നും ജയവര്‍ധനെ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications