Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മൂന്നിലൊരു കെണിയില്‍ കോലി കുരുങ്ങും! പുറത്താക്കാന്‍ രോഹിത്തിനു മുന്നിലുള്ള വഴികള്‍

ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ നിന്നു മാറി ഓപ്പണിങില്‍ ഇറങ്ങിന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മുംബൈ ഇന്ത്യന്‍സ് ശരിക്കും ഭയക്കണം. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ക്രീസില്‍ നിന്ന് പരമാവധി റണ്‍സ് വാരിക്കൂട്ടുകയെന്ന ലക്ഷ്യവുമായാണ് കോലി ഓപ്പണിങിലേക്കു വരുന്നത്. ഐപിഎല്ലില്‍ നേരത്തേയും അദ്ദേഹം ഓപ്പണറായി കളിച്ചിട്ടുണ്ട്. ഓപ്പണിങും തനിക്കു വഴങ്ങുമെന്ന് കോലി തെളിയിക്കുകയും ചെയ്തിരുന്നു.

ആദ്യ അഞ്ചോവറിനുള്ളില്‍ കോലിയെ പുറത്താക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ വഴുതിപ്പോവുമെന്ന് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക നല്ല ബോധ്യമുണ്ടാവും. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പുറത്താക്കാന്‍ ചില തന്ത്രങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ടാവും. കോലിയുടെ വിക്കറ്റെടുക്കാന്‍ ഹിറ്റ്മാനു മുന്നിലുള്ള പ്രധാന വഴികള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

 ബുംറയുടെ യോര്‍ക്കര്‍

ബുംറയുടെ യോര്‍ക്കര്‍

ആധുനിക ക്രിക്കറ്റില്‍ ഏറ്റവും നന്നായി യോര്‍ക്കറുകള്‍ എറിയുന്നതില്‍ മിടുക്കനാണ് മുംബൈ പേസര്‍ ജസ്പ്രീത് ബുംറ. അദ്ദേഹത്തിന്റെ ചില യോര്‍ക്കറുകള്‍ നേരിടുകയെന്നത് ബാറ്റ്‌സ്മാന്‍മാര്‍ക്കു തീര്‍ത്തും അസാധ്യവുമാണ്.
മുംബൈയുടെ ന്യൂബോള്‍ ബൗളര്‍മാരില്‍ ഒരാളായ ബുംറയ്്ക്കു കോലിക്കെതിരേ തുടക്കത്തില്‍ തന്നെ യോര്‍ക്കറുകള്‍ പരീക്ഷിക്കേണ്ടി വരും. തന്റെ ഏറ്റവും മികച്ച യോര്‍ക്കര്‍ ബുംറ പുറത്തെടുത്താല്‍ അതിനെതിരേ പിടിച്ചുനില്‍ക്കുക ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന കോലിക്കു പോലും ബുദ്ധിമുട്ടാണ്.

ബോള്‍ട്ടിന്റെ വജ്രായുധം

ബോള്‍ട്ടിന്റെ വജ്രായുധം

ന്യൂ ബോള്‍ ആക്രമണത്തില്‍ ബുംറയുടെ പങ്കാളി ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ്. ആരുടെയും ബോള്‍ട്ടിളക്കാനുള്ള പ്രഹരശേഷി അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ സീസണില്‍ മുംബൈയിലെത്തിയ ബോള്‍ട്ട് ബുംറയ്ക്കു പറ്റിയ കൂട്ടാളിയായി മാറിയിരുന്നു.
വലംകൈ ബാറ്റ്‌സ്മാര്‍മാരെ കുഴപ്പിക്കുന്ന ബോളുകള്‍ എറിയാന്‍ സാധിക്കുന്നവരാണ് ഇടംകൈയന്‍ പേസര്‍മാര്‍. കോലിക്കെതിരേ ബോള്‍ട്ടിന്റെ പ്ലസ് പോയിന്റും ഇതു തന്നെയാണ്. മധ്യത്തില്‍ പിച്ച് ചെയ്ത ശേഷം ഓഫ്സ്റ്റംപിന് പുറത്തേക്കു തെന്നി നീങ്ങുന്ന ബോളുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ പലപ്പോഴും നിര്‍ബന്ധിതരായേക്കും.
കഴിഞ്ഞ ഫൈനലില്‍ ഡിസി ഓപ്പണര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ ബോള്‍ട്ട് പുറത്താക്കിയത് ഇത്തരമൊരു ഡെലിവെറിയിലായിരുന്നു. ഷോര്‍ട്ട് ഓഫ് ലെങ്തില്‍ പിച്ച് ചെയ്ത ശേഷം മൂവ് ചെയ്യുന്നതാണ് ഈ ബോളുകളുടെ സ്വഭാവം. ഇത്തരം ബോളുകളെ എങ്ങനെ നേരിടണമെന്നു പോലും പലപ്പോഴും ബാറ്റ്‌സ്മാര്‍ക്കു മനസ്സിലാവാറില്ല. കോലിക്കെതിരേയും സമാനമായ ബോള്‍ തുടക്കത്തില്‍ തന്നെ പരീക്ഷിച്ചാല്‍ ബോള്‍ട്ടിനും മുംബൈയ്ക്കും അത് ആഹ്ലാദിക്കാന്‍ വക നല്‍കിയേക്കും.

 ലെഗ് സ്പിന്‍ ബൗളിങ്

ലെഗ് സ്പിന്‍ ബൗളിങ്

ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ സമീപകാലത്ത് കോലി പതറിയിട്ടുണ്ട്. ഏറ്റവും അവസാനമായി ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു ഫോര്‍മാറ്റുകളിലെ പരമ്പരകളിലും ഇതു കാണാന്‍ കഴിയുകയും ചെയ്തു. നേരത്തേ ഓസ്‌ട്രേലിയയുടെ ആദം സാംപയായിരുന്നു കോലിയുടെ ഈ വീക്ക്‌നെസ് നന്നായി മുതലെടുത്തിരുന്നതെങ്കില്‍ കഴിഞ്ഞ പരമ്പരകളില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദിന്റെ ഊഴമായിരുന്നു. വല്ലാതെയൊരു അനിശ്ചിതത്വത്തോടെയായിരുന്നു പലപ്പോഴും കോലി റാഷിദിനെ നേരിട്ടത്.
ഈ വീക്ക്‌നെസ് മുതലെടുക്കാന്‍ ഇന്നു മുംബൈ ടീമിലെ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറിനെ തുടക്കത്തില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. റാഷിദിനോളമെത്തില്ലെങ്കിലും തന്ത്രശാലിയായ യുവ ബൗളറാണ് ചഹര്‍.

Story first published: Friday, April 9, 2021, 15:33 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+