Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോര്‍ക്കര്‍ എറിയട്ടെ? വേണ്ടെന്ന് ധോണി- അരങ്ങേറ്റ മത്സരത്തിലെ സംഭവം വെളിപ്പെടുത്തി ബൂംറ

ന്യൂഡല്‍ഹി: മിന്നും യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന ബൗളറാണ് ഇന്ത്യയുടെ ജസ്പ്രീത് ബൂംറ. അദ്ദേഹത്തിന്റെ ബൗളിങ്ങിന്റെ പ്രധാന സവിശേഷത തന്നെ അതിവേഗ യോര്‍ക്കറുകളാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്ക് വളര്‍ന്ന ബൂംറ തന്റെ അരങ്ങേറ്റ ഏകദിന മത്സരത്തില്‍ നായകന്‍ എം എസ് ധോണിയുമായുള്ള രസകരമായ അനുഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന മത്സരത്തിലാണ് ബൂംറ ഏകദിനത്തില്‍ അരങ്ങേറിയത്. 'അദ്ദേഹത്തിന്റെ കീഴിലാണ് ഞാന്‍ എന്റെ അരങ്ങേറ്റം നടത്തിയത്. അദ്ദേഹം വളരെയധികം ആത്മവിശ്വാസം എനിക്ക് തന്നു. മഹിഭായ് എന്റെ ബൗളിങ്ങിനെ അത്ര കാര്യമായി മുമ്പ് കണ്ടിട്ടില്ലായിരുന്നു. എന്റെ അരങ്ങേറ്റ മത്സരത്തില്‍ ഡെത്ത് ഓവര്‍ എറിയാനെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് യോര്‍ക്കര്‍ എറിയട്ടെയെന്ന് ചോദിച്ചു.

എന്നാല്‍ വേണ്ട യോര്‍ക്കര്‍ എറിയേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് യോര്‍ക്കര്‍ എറിയുക പ്രയാസകരമാണെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം'-ബൂംറ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ തകര്‍പ്പന്‍ യോര്‍ക്കറുമായി ഓസീസ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ച ബൂംറ 49ാം ഓവറില്‍ വെറും 3 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അരങ്ങേറ്റ മത്സരത്തില്‍ 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ബൂംറ വീഴ്ത്തിയത്. മത്സര ശേഷം തന്റെയടുത്തെത്തിയ ധോണി നേരത്തെ തന്നെ നീ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ചിലപ്പോള്‍ പരമ്പര വിജയിക്കുമായിരുന്നുവെന്ന് പറഞ്ഞെന്നും ബൂംറ വെളിപ്പെടുത്തി.

jaspritbumrah-dhoni

'ഡെത്ത് ഓവറുകള്‍ എങ്ങനെയാണ് പന്തെറിയേണ്ടതെന്ന് എനിക്കറിയില്ലയെന്ന് ഞാന്‍ മഹിഭായിയോട് പറഞ്ഞു. അദ്ദേഹം പറഞ്ഞത് നീ നേരത്തെ എത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ നമുക്ക് പരമ്പര ജയിക്കാമായിരുന്നുവെന്നാണ്. ക്യാപ്റ്റന്‍ വന്ന് അരങ്ങേറ്റ താരമായ എന്നോട് നീയുണ്ടായിരുന്നെങ്കില്‍ പരമ്പര നേടാമായിരുന്നുവെന്ന് പറയുന്നത് ശരിക്കും ഞെട്ടിക്കുന്ന സംഭവമായിരുന്നു. അദ്ദേഹം വളരെയധികം സ്വാതന്ത്ര്യം എനിക്ക് തന്നു'- ബൂംറ പറഞ്ഞു.

ധോണിയുടെ വിരമിക്കലിനെക്കുറിച്ചും ബൂംറ പ്രതികരിച്ചു. അത് അദ്ദേഹത്തിന്റ വ്യക്തിപരമായ കാര്യമാണെന്നും അതിനെ ബഹുമാനിക്കണമെന്നുമാണ് ബൂംറ പ്രതികരിച്ചത്. നിലവില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ കളിക്കാന്‍ യുഎഇയിലാണ് ബൂംറയുള്ളത്. ഇന്ത്യക്കുവേണ്ടി 14 ടെസ്റ്റില്‍ നിന്ന് 68 വിക്കറ്റും 64 ഏകദിനത്തില്‍ നിന്ന് 104 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റുമാണ് ബൂംറയുടെ സമ്പാദ്യം. 77 ഐപിഎല്ലില്‍ നിന്നായി 82 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Story first published: Thursday, September 10, 2020, 15:12 [IST]
Other articles published on Sep 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+