ബുംറയെ ഐപിഎല്ലില്‍ കളിപ്പിക്കും, വീട്ടിലിരിത്തില്ല; കോലിയെ തള്ളി ജയവര്‍ധനെ

മുംബൈ: ഐപിഎല്ലില്‍ ഇന്ത്യയുടെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കണമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ നിര്‍ദ്ദേശത്തെ തള്ളി മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. ജസ്പ്രീത് ബുംറ ഉള്‍പ്പെടെയുള്ള കളിക്കാര്‍ ലോകകപ്പിന് മുന്‍പ് ജോലിഭാരം വരാതെ മാറിനില്‍ക്കണമെന്നായിരുന്നു കോലിയുടെ നിര്‍ദ്ദേശം. എന്നാല്‍, മഹേല ജയവര്‍ധനെ ഇത് മറ്റൊരു രീതിയിലാണ് വിലയിരുത്തിയത്.

ലോകകപ്പിന് മുന്‍പ് മികച്ച താരങ്ങള്‍ കളിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ജയവര്‍ധനെയുടെ നിലപാട്. ജോലിഭാരം ക്രമീകരിക്കുന്നതിനോടൊപ്പം ലോകകപ്പിന് മുന്‍പ് മത്സരക്ഷമതയുള്ള ക്രിക്കറ്റ് കളിക്കുന്നത് നല്ലതാണ്. ഇന്ത്യ അവരുടെ കളിക്കാരെ നല്ല രീതിയിലാണ് കൊണ്ടുപോകുന്നത്. കളിക്കാര്‍ക്ക് ആവശ്യമുള്ള വിശ്രമം അനുവദിക്കുന്നു. എന്നാല്‍, നല്ല കളിക്കാര്‍ കളിച്ചുകൊണ്ടിരിക്കണമെന്നാണ് തന്റെ അഭിപ്രായം. അവര്‍ക്ക് വീട്ടിലിരിക്കാന്‍ കഴിയില്ലെന്നും ജയവര്‍ധനെ പറഞ്ഞു.
ലോകകപ്പിന് മുന്‍പ് പ്രധാന താരങ്ങള്‍ക്ക് പരിക്കുപറ്റാതിരിക്കുകയെന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സ്‌പോര്‍ട്‌സില്‍ ഇത്തരമൊരു ചിന്തയ്ക്ക് പ്രസക്തിയില്ലെന്നാണ് മുന്‍ ശ്രീലങ്കന്‍ താരം പറയുന്നത്. പരിക്കുഭയന്ന് മാറിനിന്നാല്‍ കളിയില്‍ ശോഭിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരിക്കു ഭയന്ന് മാറിനില്‍ക്കണമെന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് ജയവര്‍ധനെ വ്യക്തമാക്കി.
ബുംറയുടെ ബൗളിങ് ആക്ഷന്‍ പ്രകാരം ജോലിഭാരം കൂടുമെന്നും പരിക്കിന് സാധ്യതയുണ്ടെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ബുംറയ്ക്ക് തന്റെ ശാരീരികക്ഷമത സൂക്ഷിക്കാന്‍ കഴിവുണ്ടെന്നാണ് മുംബൈ പരിശീലകന്‍ പറയുന്നത്. 25 വയസ് മാത്രം പ്രായമുള്ള ബുംറ മികച്ചൊരു ബൗളറാണ്. അവസാന ഓവറുകളില്‍ കണിശതയോടെ പന്തെറിയാന്‍ താരത്തിന് കഴിയുന്നുണ്ടെന്നും കളിയെ മാറ്റിമറിക്കുന്ന താരമാണ് ബുംറയെന്നും ജയവര്‍ധനെ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications