2017ന് ശേഷം എവേ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് ആര്‍ക്ക്? തലപ്പത്ത് ഇന്ത്യന്‍ പേസര്‍, ടോപ് ഫൈവ് ഇതാ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഏറ്റവും ആത്മവിശ്വാസം നല്‍കുന്നത് ബൗളിങ് നിരയാണ്. പ്രമുഖരില്ലാത്ത അവസ്ഥ വന്നാല്‍ യുവതാരങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ഇന്ത്യയുടെ യുവ താരങ്ങള്‍ തെളിയിച്ചതാണ്. ആരെ ഉള്‍പ്പെടുത്തും ആരെ തഴയുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
എവേ മൈതാനങ്ങളിലും തിളങ്ങാന്‍ കെല്‍പ്പുള്ള പേസ് നിര വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഉണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2017ന് ശേഷം എവേ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ജസ്പ്രീത് ബുംറ
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് തലപ്പത്ത്. പരിമിത ഓവറില്‍ മാത്രമല്ല ടെസ്റ്റിലും തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ബുംറ ഇക്കാലയളവില്‍ എവേ മത്സരത്തില്‍ വീഴ്ത്തിയത് 79 വിക്കറ്റാണ്. ഇന്ത്യയെ സംബന്ധിച്ച് ബുംറയുടെ സാന്നിധ്യം വളരെ ആത്മവിശ്വാസം നല്‍കുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെയടക്കം തകര്‍പ്പന്‍ ബൗളിങ്ങാണ് ബുംറ കാഴ്ചവെച്ചത്. ഇന്ത്യക്കായി 19 ടെസ്റ്റില്‍ നിന്ന് 83 വിക്കറ്റാണ് ബുംറ നേടിയത്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ബുംറയ്ക്കായിട്ടുണ്ട്.

സുരങ്ക ലക്മാല്‍
ശ്രീലങ്കന്‍ പേസര്‍ സുരങ്ക ലക്മാലാണ് ഈ പട്ടികയിലെ രണ്ടാമന്‍. 34കാരനായ താരം 75 വിക്കറ്റുകള്‍ ഇക്കാലയളവില്‍ വീഴ്ത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ പരിചയസമ്പന്നനായ പേസറാണ് അദ്ദേഹം. 2010ലാണ് അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. 66 ടെസ്റ്റില്‍ നിന്ന് 167 വിക്കറ്റ് വീഴ്ത്തിയ ലക്മാല്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

മുഹമ്മദ് അബ്ബാസ്
പാകിസ്താന്‍ പേസര്‍ മുഹമ്മദ് അബ്ബാസും 75 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 31കാരനായ താരം 2017ലാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. 23 ടെസ്റ്റില്‍ നിന്നായി 84 വിക്കറ്റുകളാണ് അദ്ദേഹം ഇതുവരെ വീഴ്ത്തിയത്. വലം കൈയന്‍ പേസറായ അദ്ദേഹം നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

മുഹമ്മദ് ഷമി
ടെസ്റ്റിലെ ഇന്ത്യയുടെ മറ്റൊരു പ്രധാന പേസറായ മുഹമ്മദ് ഷമി നാലാം സ്ഥാനത്തുണ്ട്. 71 വിക്കറ്റുകളാണ് എവേ മത്സരത്തില്‍ അദ്ദേഹം സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യവളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഷമി. ഇന്ത്യക്കായി 50 ടെസ്റ്റില്‍ നിന്ന് 180 വിക്കറ്റുകള്‍ ഷമി വീഴ്ത്തിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി.

പാറ്റ് കമ്മിന്‍സ്
ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് പട്ടികയിലെ അഞ്ചാം സ്ഥാനത്ത്. 65 വിക്കറ്റുകളാണ് ഇക്കാലയളവില്‍ അദ്ദേഹം നേടിയത്. തുടര്‍ച്ചയായി 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന താരമാണ് കമ്മിന്‍സ്. 34 ടെസ്റ്റില്‍ നിന്ന് 164 വിക്കറ്റ് അദ്ദേഹത്തിന്റെ പേരിലുണ്ട്. അഞ്ച് വിക്കറ്റ് പ്രകടനം അഞ്ച് തവണ നടത്തിയ അദ്ദേഹം ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications