ഇന്ത്യക്ക് ആശങ്ക; പരിക്കില്‍ നിന്ന് മോചിതനാവാതെ ബുംറ, ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റില്‍ കളിച്ചേക്കില്ല
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കൈവിട്ടതിനു പിന്നാലെ ഇന്ത്യയെ ആശങ്കയിലാഴ്ത്തി മറ്റൊരു വാര്‍ത്ത കൂടി. ഇംഗ്ലണ്ടിനെതിരേ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ പേസര്‍ ജസ്പ്രിത് ബുംറ കളിച്ചേക്കില്ലെന്ന വാര്‍ത്തയാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കാരണം, പരിക്കില്‍ നിന്ന് ബുംറ ഇതുവരെ മോചിതനായിട്ടില്ല. കഴിഞ്ഞ മാസം അയര്‍ലാന്‍ഡിനെതിരേ നടന്ന ഒന്നാം ട്വന്റി-ട്വന്റി മല്‍സരത്തിനിടെയാണ് ബുംറയുടെ കൈയ്യിലെ തള്ളവിരലിന് പരിക്കേറ്റത്. ബുംറയുടെ കാര്യത്തില്‍ ബിസിസി ഐ ഉടന്‍ തന്നെ നിലപാട് വ്യക്തമാക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

വ്യത്യസ്ഥ ശൈലിയിലൂടെ എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കെല്‍പ്പുള്ള ബൗളറാണ് ബുംറ. ബുംറയ്ക്കു പകരം മികച്ച ഫോമിലുള്ള സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തുമെന്നാണ് സൂചന. അടുത്ത മാസം ഒന്നിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റ് മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications