Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യക്ക് ഒന്നല്ല, രണ്ട് കോലി!! ബൗളിങിലെ കോലി ഈ താരം... ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

ദില്ലി: ടീം ഇന്ത്യയുടെ നെടുംതൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് നായകന്‍ വിരാട് കോലി. ക്യാപ്റ്റനെന്നതിനേക്കാളുപരി ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിയില്ലാത്ത ടീമിനെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലുമാവില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരം കൂടിയാണ് അദ്ദേഹം. ഏതു സമ്മര്‍ദ്ദഘട്ടത്തിലും മികച്ച ഇന്നിങ്‌സ് കളിച്ച് ടീമിനെ കരകയറ്റാന്‍ മറ്റുള്ളവരേക്കാള്‍ മിടുക്കനാണ് കോലി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അത്രയും കേമനായ മറ്റൊരു താരം വരുമോയെന്ന് കാലം തെളിയിക്കും.

അതിനിടെയാണ് ഇന്ത്യക്കു ഒന്നല്ല മറിച്ച് രണ്ടു കോലിയുണ്ടെന്നു ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര.

ബുംറ ബൗളിങിലെ കോലി

ബുംറ ബൗളിങിലെ കോലി

ഇന്ത്യക്കു ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഒരു കോലിയുണ്ടെന്നും പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ താരമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. തന്റെ ട്വിറ്റര്‍ പേജിലാണ് ബുംറയെ ചോപ്ര വാനോളം പുകഴ്ത്തിയത്. ഇന്ത്യന്‍ ബൗളിങിലെ കോലി ആരെന്ന് ചോദിച്ചിച്ചാല്‍ ബുംറയെന്നാണ് തന്റെ ഉത്തരം. ഒരു പക്ഷെ കോലിയേക്കാള്‍ ഇന്ത്യക്കു പ്രധാനപ്പെട്ട താരമായി ബുംറ മാറിയിരിക്കുകയാണെന്നും ചോപ്ര ചൂണ്ടിക്കാണ്ടി.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലെ മിന്നുന്ന പ്രകടനത്തിനു ശേഷമാണ് ബുംറയെ ചോപ്ര പ്രശംസ കൊണ്ടു മൂടിയത്.

ഇന്ത്യയെ ജയത്തിന് അരികെ എത്തിച്ചു

ഇന്ത്യയെ ജയത്തിന് അരികെ എത്തിച്ചു

ഓസീസിനെതിരായ ആദ്യ ടി20യില്‍ ഒരു ഘട്ടത്തില്‍ തോല്‍ക്കുമെന്ന് കരുതിയ ഇന്ത്യയെ ജയത്തിന് തൊട്ടരികെയെത്തിച്ചത് ബുംറയായിരുന്നു. കളിയില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പേസര്‍ മൂന്നു വിക്കറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ 19ാം ഓവര്‍ കളിയില്‍ നിര്‍ണായകമായി മാറി. ഈ ഓവറില്‍ വെറും രണ്ടു റണ്‍സാണ് ബുംറ വിട്ടുകൊടുത്തത്. പീറ്റര്‍ ഹാന്‍ഡ്‌സോംബ് (13), നതാന്‍ കോള്‍ട്ടര്‍ നൈല്‍ (4) എന്നിവരെ ബുംറ പുറത്താക്കുകയും ചെയ്തു.
ഇതോടെ അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സായിരുന്നു. എന്നാല്‍ ഉമേഷ് യാദവിന്റെ മോശം പ്രകടനം ജയം ഇന്ത്യയില്‍ നിന്നും തട്ടിയകറ്റുകയും ചെയ്തു.

അരങ്ങേറ്റം 2016ല്‍

അരങ്ങേറ്റം 2016ല്‍

2016 ജനുവരിയിലാണ് ബുംറ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്. മൂന്നു ഫോര്‍മാറ്റിലുമായി 95 മല്‍സരങ്ങളില്‍ അദ്ദേഹം ഇതുവരെ കളിച്ചു കഴിഞ്ഞു. 20.84 ശരാശരിയില്‍ 178 വിക്കറ്റുകളും ബുംറ നേടിയിട്ടുണ്ട്. ഇക്കാലയളവില്‍ ലോക ക്രിക്കറ്റില്‍ 150 വിക്കറ്റുകള്‍ തികച്ച ബൗളര്‍മാരില്‍ ഏറ്റവും മികച്ച ബൗളിങ് ശരാശരിയുള്ള രണ്ടാമത്തെ താരം കൂടിയാണ് ഇന്ത്യന്‍ പേസര്‍. അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് (12.88) ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്.

Story first published: Tuesday, February 26, 2019, 13:43 [IST]
Other articles published on Feb 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+