Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച് ജസ്പ്രീത് ബൂംമ്രയും ഹര്‍മാന്‍പ്രീത് കൗറും

മുംബൈ: ഫോബ്‌സ് ഇന്ത്യയുടെ 30 അണ്ടര്‍ 30 എന്ന പട്ടികയില്‍ ഇടംപിടിച്ച് ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബൂമമ്രയും, ഹര്‍മാന്‍പ്രീത് കൗറും. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഗോള്‍കീപ്പര്‍ സവിതാ പൂനിയയും, ഷൂട്ടര്‍ ഹീനാ സിന്ധുവും ഈ പട്ടികയില്‍ ഇടംനേടി. പുതിയ ഇന്ത്യയെ രൂപപ്പെടുത്തുന്ന 20 കാര്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഈ പട്ടിക ഫോബ്‌സ് ഇന്ത്യ പുറത്തുവിട്ടത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആസ്ഥാനം ബാംഗ്ലൂരിലേക്ക് മാറ്റാന്‍ ആലോചന
ഐപിഎല്‍ വഴി രംഗപ്രവേശം ചെയ്ത ബൂംമ്ര കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി വളര്‍ന്നിരുന്നു. 2016-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിന, ടി20 അരങ്ങേറ്റം കുറിച്ച താരം കഴിഞ്ഞ മാസം നടന്ന സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ ടെസ്റ്റ് ടീം അംഗവുമായി. 2017ല്‍ നടന്ന ഏകദിനങ്ങളില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമതാണ് ബൂംമ്ര. 23 മത്സരങ്ങളില്‍ നിന്നായി 39 വിക്കറ്റുകള്‍. 11 ടി20 മത്സരങ്ങളില്‍ 12 വിക്കറ്റും വീഴ്ത്തി. ഈ പ്രകടനം ഐസിസി ഏകദിന സ്വപ്‌നടീമില്‍ ഇടവും നേടിക്കൊടുത്തു.

jaspritbumrah

ഹര്‍മാന്‍പ്രീത് കൗറിനെ ഐസിസി വനിതാ ലോകകപ്പാണ് പ്രശസ്തയാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന സെമിയില്‍ 115 പന്തില്‍ 171 റണ്‍ അടിച്ചുകൂട്ടിയ കൗറിന്റെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. ബ്രിസ്‌ബെയിനില്‍ നടന്ന കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ മത്സരത്തില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ താരമാണ് ഹീന സിന്ധു. 2014ല്‍ ഹീനയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഗോള്‍കീപ്പര്‍ സവിതാ പൂനിയ.

Story first published: Tuesday, February 6, 2018, 10:41 [IST]
Other articles published on Feb 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+