Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

39 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ജസ്പ്രീത് ബുംറ; ഓസീസിനെ തകര്‍ത്തു

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ 39 വര്‍ഷം പഴക്കുമുള്ള റെക്കോര്‍ഡ് തന്റെ പേരിലാക്കി ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ. ഓസ്‌ട്രേലിയയ്‌ക്കെതിരെ മെല്‍ബണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ റെക്കോര്‍ഡിനര്‍ഹനായത്. അരങ്ങേറ്റ വര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറെന്ന പേര് ഇനി ബുംറയ്ക്കാണ്. അരങ്ങേറ്റ വര്‍ഷത്തില്‍ ആകെ ബുംറയ്ക്ക് 45 വിക്കറ്റുകളായി.

ദിലീപ് ജോഷി 1979ല്‍ 40 വിക്കറ്റെടുത്തിരുന്നു. 1996ല്‍ വെങ്കിടേഷ് പ്രസാദ് 37 വിക്കറ്റുമായി പിന്നിലുണ്ട്. 1988ല്‍ നരേന്ദ്ര ഹിര്‍വാനി 36 വിക്കറ്റുമായും 2006ല്‍ ശ്രീശാന്ത് 35 വിക്കറ്റുമായും അരങ്ങേറ്റം ഗംഭീരമാക്കി. ഓസ്‌ട്രേലിയയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരെയാണ് ബുംറ വീഴ്ത്തിയത്. മാര്‍ക്കസ് ഹാരീസ്, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, നഥാന്‍ ലിയോണ്‍, ജോഷ് ഹസല്‍വുഡ് എന്നിവര്‍ ബുംറയ്ക്ക് മുന്നില്‍ കീഴടങ്ങി.

jaspritbumrah

ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് ശേഷിക്കെ വിക്കറ്റ് നേട്ടം ഉയര്‍ത്താന്‍ താരത്തിന് ഈ വര്‍ഷം കഴിഞ്ഞേക്കും. ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ ബുംറയുടെ സ്ലോ യോര്‍ക്കര്‍ ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. മറ്റൊരു യോര്‍ക്കറില്‍ ട്രാവിസ് ഹെഡ്ഡിനെയും വീഴ്ത്തിയ ബുംറ ഓസീസിനെ പ്രതിരോധത്തിലേക്ക് തള്ളിയിട്ടു. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 151 റണ്‍സിന് പുറത്തായതോടെ ഇന്ത്യയ്ക്ക് കളി ജയിക്കാനുള്ള സുവര്‍ണാവസരവുമുണ്ട്.

Story first published: Friday, December 28, 2018, 11:07 [IST]
Other articles published on Dec 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+