ഇംഗ്ലണ്ട് പരമ്പര: ഈ നാല് താരങ്ങളുടെ ചീട്ട് കീറിയേക്കും, വിശ്രമം നല്‍കാന്‍ സാധ്യതതയുള്ള പ്രമുഖരിതാ
സതാംപ്റ്റണ്‍: പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പടിക്കല്‍ കലമുടച്ച ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വളരെ നിര്‍ണ്ണായകമാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്. ഫൈനലിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ സമനിലയെങ്കിലും പിടിക്കണം. മികച്ച താരനിരയുള്ള ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.
വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കുമെല്ലാം നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ഇംഗ്ലണ്ട് പരമ്പര. കൂടാതെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് പിന്നാലെ ഐപിഎല്‍ രണ്ടാം പാദവും ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ ഇന്ത്യ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യ ആദ്യ മത്സരങ്ങളില്‍ വിശ്രമം നല്‍കാന്‍ സാധ്യതയുള്ള പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജസ്പ്രീത് ബുംറ
തുടര്‍ച്ചയായി മത്സരം കളിക്കുന്ന ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യ ആദ്യ മത്സരത്തില്‍ വിശ്രമം നല്‍കിയേക്കും. പകരം മുഹമ്മദ് സിറാജിന് അവസരം ലഭിക്കുമെന്നാണ് സൂചന. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി തിളങ്ങാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നില്ല. ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പ് പരിഗണിച്ച് ബുംറക്ക് വിശ്രമം നല്‍കുന്നതാവും ടീമിനും ഉപകരിക്കുക.

അജിന്‍ക്യ രഹാനെ
ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാണ് അജിന്‍ക്യ രഹാനെ. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം സജീവമായുള്ള രഹാനെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. എന്നാല്‍ ഫൈനലില്‍ അദ്ദേഹത്തിന് തിളങ്ങാനായില്ല. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ രഹാനെക്ക് വിശ്രമം നല്‍കി കെ എല്‍ രാഹുലിനെ കളിപ്പിച്ചേക്കുമെന്നാണ് സൂചന.

ശുഭ്മാന്‍ ഗില്‍
ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്ന യുവ ഓപ്പണറുടെ സമീപകാല പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഗില്ലിനായിട്ടില്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഗില്ലിന് തിളങ്ങാനായിരുന്നില്ല. അതിനാല്‍ ഗില്ലിന് വിശ്രമം നല്‍കി രോഹിത് ശര്‍മക്കൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണറായേക്കുമെന്നാണ് വിവരം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സെഞ്ച്വറിയടക്കം 857 റണ്‍സാണ് മായങ്ക് നേടിയത്.

രവീന്ദ്ര ജഡേജ
രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കില്ലെന്ന് കാര്യം ഉറപ്പാണ്. ആര്‍ അശ്വിനെ ഇന്ത്യ സീനിയര്‍ താരമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ രവീന്ദ്ര ജഡേജക്ക് വിശ്രമം നല്‍കാനാണ് സാധ്യത. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. ബാറ്റുകൊണ്ടും തിളങ്ങാനായില്ല. ജഡേജയ്ക്ക് പകരം ശര്‍ദുല്‍ ഠാക്കൂറിന് അവസരം ലഭിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications