വിദേശ മൈതാനങ്ങളില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പുലി, 2018ന് ശേഷമുള്ള കണക്കുകളിതാ; കേമന്‍ ബുംറ
മുംബൈ: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ഏത് ടീമിനെയും മോഹിപ്പിക്കുന്ന തരത്തിലാണ്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിയ ഇന്ത്യ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു. തട്ടകത്തില്‍ മാത്രം മികവ് കാട്ടാതെ എവേ മത്സരങ്ങളിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കരുത്താകുന്നത് ടീമിലെ പേസര്‍മാരാണ്. വിദേശത്തെ പേസ് മൈതാനങ്ങളില്‍ ആതിഥേയരെ വിറപ്പിക്കുന്ന നിലയിലേക്ക് ഇന്ത്യയുടെ പേസ് നിര വളര്‍ന്നു. 2018ന് ശേഷം വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനത്തിന്റെ കണക്കുകളിതാ.

ജസ്പ്രീത് ബുംറ
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 2018ന് ശേഷം 79 വിക്കറ്റാണ് ബുംറ വിദേശ മൈതാനങ്ങളില്‍ വീഴ്ത്തിയത്. 47.9 ആണ് സ്‌ട്രൈക്കറേറ്റ്. 21.59 എന്ന മികച്ച ശരാശരിയും ബുംറയ്ക്കുണ്ട്. ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് തുടങ്ങിയ അതിവേഗ പിച്ചുകളില്‍ ആതിഥേയര്‍ക്കുള്ള ഇന്ത്യയുടെ മറുപടിയാണ് ബുംറ. ഓസീസ് പര്യടനത്തില്‍ ബുംറയുടെ അതിവേഗ ബൗണ്‍സറുകള്‍ പല തവണ ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ ഹെല്‍മറ്റ് തെറിപ്പിച്ചിട്ടുണ്ട്.

മുഹമ്മദ് ഷമി
ഷോര്‍ട്ട് ബോളുകള്‍ മുഹമ്മദ് ഷമിയെപ്പൊലെ നിയന്ത്രണത്തോടെ എറിയാന്‍ കഴിയുന്ന മറ്റൊരു ഇന്ത്യന്‍ പേസറില്ല. എക്‌സ്ട്രാ ബൗണ്‍സും ഷോര്‍ട്ട് ബോളും മിന്നല്‍ യോര്‍ക്കറുകളുമായി ഷമി ഇന്ത്യയുടെ പേസ് നിരയില്‍ നിര്‍ണ്ണായക സ്ഥാനത്തുണ്ട്. 2018ന് ശേഷം എവേ മത്സരങ്ങളില്‍ 61 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 50.1 സ്‌ട്രൈക്കറേറ്റും 27.55 ശരാശരിയും ഷമിക്കുണ്ട്.

ഇഷാന്ത് ശര്‍മ
വിദേശ മൈതാനങ്ങളില്‍ കൂടുതല്‍ പരിചയസമ്പത്തുള്ള ഇന്ത്യന്‍ പേസറാണ് ഇഷാന്ത് ശര്‍മ. തന്റെ ഉയരക്കൂടുതലിനെ നന്നായി മുതലാക്കി പന്തെറിയുന്ന അദ്ദേഹം ടെസ്റ്റിലെ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്. 2018ന് ശേഷം എവേ ടെസ്റ്റില്‍ 53 വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്. 44.8 സ്‌ട്രൈക്കറേറ്റും 20 ശരാശരിയിലുമാണ് ഇഷാന്തിന്റെ മിന്നും പ്രകടനം. നിലവിലെ ഇന്ത്യന്‍ പേസര്‍മാരില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് ഇഷാന്തിന്റെ പേരിലാണ്.

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള ഹര്‍ദിക് പാണ്ഡ്യ 13 വിക്കറ്റാണ് ഇക്കാലയളവില്‍ വീഴ്ത്തിയത്. 53.1 ആണ് സ്‌ട്രൈക്കറേറ്റ്.31.64 ആണ് ശരാശരി. നിലവില്‍ പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക് പാണ്ഡ്യ ടീമിന് പുറത്താണ്. ഇംഗ്ലണ്ട് പര്യടനത്തിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല.

ഉമേഷ് യാദവ്
മികച്ച വേഗം കൈമുതലായുള്ള ഇന്ത്യന്‍ പേസറാണ് ഉമേഷ് യാദവ്. ന്യൂബോള്‍ നല്ല വേഗത്തില്‍ സ്വിങ് ചെയ്യിക്കാന്‍ ഉമേഷിനെ മികവുണ്ട്. റിവേഴ്‌സ് സ്വിങ്ങും വഴങ്ങുന്ന ഉമേഷ് 11 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. 72.3 ആണ് അദ്ദേഹത്തിന്റ സ്‌ട്രൈക്കറേറ്റ്.39.90 ശരാശരി.ടീമിന്റെ നാലാം പേസറായാണ് ഉമേഷിനെ നിലവില്‍ പരിഗണിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications