എതിരാളികളെ വിറപ്പിച്ച് ഇന്ത്യന്‍ പേസര്‍മാരായ ബുംമ്രയും ഷമിയും
ബര്‍മിങ്ഹാം: പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക് ഇന്ത്യയ്ക്ക് തലവേദനയായിരുന്നു. ഭാഗ്യവശാല്‍ അന്ന് വിജയ് ശങ്കര്‍ ടീമുണ്ടാവുകയും നന്നായി പന്തെറിയുകയും ചെയ്തതിനാല്‍ ഭുവി മടങ്ങിയത് ഇന്ത്യയെ ബാധിച്ചില്ല. എന്നാല്‍, തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഭുവിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്ന് ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശങ്കയുണ്ടായിരുന്നു.
ഒരുറ്റത്ത് എതിരാളികളെ തളച്ചിടാന്‍ ജസ്പ്രീത് ബുംറയുണ്ടെങ്കിലും മറ്റേയറ്റത്ത് നല്ലൊരു ബൗളറില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. ഇന്ത്യയുടെ ആശങ്കകളെല്ലാം വിരാമമിടുന്നതായിരുന്നു പിന്നീട് ഭുവിക്ക് പകരമെത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം. അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയും നാലു വിക്കറ്റുകള്‍വീതം എറിഞ്ഞിട്ട ഷമി ഇംഗ്ലണ്ടിനെതിരെ അത് അഞ്ചാക്കി ഉയര്‍ത്തുകയും ചെയ്തു.

ഇന്ത്യന്‍ പേസര്‍മാര്‍
ഭുവനേശ്വര്‍കൂടി മടങ്ങിയെത്തിയതോടെ ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ആക്രമണത്തിന് മൂര്‍ച്ചകൂടുകയാണ്. മൂന്ന് പേസര്‍മാരെ വെച്ച് ബംഗ്ലാദേശിനെതിരെ നടത്തിയ പരീക്ഷണം ഏറെക്കുറെ വിജയിച്ചു എന്നുവേണം കരുതാന്‍. ഷമിയും ഭുംമ്രയും വേഗംകൊണ്ട് എതിരാളികളെ വിറപ്പിക്കുകയാണ്. നാലുവിക്കറ്റോടെ തകര്‍പ്പന്‍ പ്രകടനമാണ് ബുംറ നടത്തിയതെങ്കില്‍ ആദ്യ സ്‌പെല്ലില്‍ ഷമിയും മികച്ചുനിന്നു.

മുഹമ്മദ് ഷമിയുടെ പ്രകടനം
ഇംഗ്ലണ്ടിനെതിരെ എന്നതുപോലെ ബംഗ്ലാദേശിനെതിരെയും ഷമി ആദ്യ ഓവറുകളില്‍ മികവുകാട്ടി. ആദ്യ ആറ് ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഷമി തമിം ഇക്ബാലിന്റെ നിര്‍ണായക വിക്കറ്റും വീഴ്ത്തി. രണ്ടാം സ്‌പെല്ലില്‍ നിയന്ത്രണമില്ലാതെ പന്തെറിഞ്ഞ താരം റണ്‍സുകള്‍ വിട്ടുകൊടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെയും ആദ്യ ഏഴ് വറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഷമി അവസാന മൂന്ന് ഓവറില്‍ 44 റണ്‍സാണ് വഴങ്ങിയത്.

ജസ്പ്രീത് ബുംറയുടെ പ്രകടനം
ക്യാപ്റ്റന്‍ വിരാട് കോലിക്ക് എപ്പോഴും വിശ്വാസത്തോടെ പന്തേല്‍പ്പിക്കാവുന്ന ബൗളറാണ് ബുംറ. എതിരാളികളുടെ റണ്‍നിരക്ക് താഴ്‌ത്തേണ്ട സന്ദര്‍ഭങ്ങളില്‍ ബുംറ തന്റെ ജോലി കൃത്യമായി നിര്‍വഹിക്കുന്നു. പ്രത്യേകിച്ചും അവസാന ഓവറുകളില്‍ യോര്‍ക്കറുകളും സ്ലോ ബോളുകളുമായി ഒന്നാന്തരം ബൗളിങ് തന്നെയാണ് ലോക ഒന്നാം നമ്പര്‍ ബൗളര്‍ കാഴ്ചവെക്കുന്നത്. വരും മത്സരങ്ങളിലും ബാറ്റിങ്ങനേക്കാള്‍ ഉപരി പേസര്‍മാര്‍ ആയിരിക്കും ഇന്ത്യയുടെ പ്രധാന ആയുധം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications