ഹൈദരാബാദ്: ഇന്ത്യയില്‍ കാര്യമായ ബൗളിങ് പ്രകടനം നടത്താന്‍ കഴിയാതിരുന്ന വെസ്റ്റിന്‍ഡീസിന് ആശ്വാസവുമായി ജേസണ്‍ ഹോള്‍ഡര്‍. കഴിഞ്ഞ 24 വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ കഴിയാതിരുന്ന വിന്‍ഡീസ് ഒടുവില്‍ ഹോള്‍ഡറിലൂടെ അത് സാധിച്ചെടുത്തു. ഇന്ത്യയ്ക്കെതിരെ ഹൈദരാബാദില്‍വെച്ച് നടക്കുന്ന ടെസ്റ്റിലാണ് ഹോള്‍ഡറുടെ നേട്ടം.
മൊഹാലിയില്‍ 1994ല്‍ കെന്നി ബെഞ്ചമിന്‍ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയശേഷം ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബൗളര്‍ ആ നേട്ടത്തിലെത്തുന്നത്. 56 റണ്‍സ് വിട്ടുകൊടുത്ത് ഹോള്‍ഡര്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 367 റണ്‍സില്‍ ഒതുങ്ങി. 92 റണ്‍സെടുത്ത ഋഷഭ് പന്തിന് സെഞ്ച്വറി തികയ്ക്കാനായില്ലെന്നതാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്.
മൂന്നാംദിനം നാലു വിക്കറ്റിന് 308 റണ്‍സ് എന്ന നിലയില്‍ മികച്ച ലീഡുപ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ ഹോള്‍ഡറുടെ മിന്നുന്ന പ്രകടനമാണ് കുറഞ്ഞ സ്കോറില്‍ ഒതുക്കിയത്. കെഎല്‍ രാഹുല്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകള്‍ താരം സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടിവന്ന ഹോള്‍ഡര്‍ രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകരെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
ഇന്ത്യ 367ന് പുറത്ത്, 56 റണ്‍സിന്റെ ലീഡ്... ജേസന്‍ ഹോള്‍ഡറിന് അഞ്ച് വിക്കറ്റ്