Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനോ ലാറയോ, ആരെ പുറത്താക്കാനാണ് എളുപ്പം? ഉത്തരം ഗില്ലസ്പി പറയും

സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും. ക്രിക്കറ്റിലെ രണ്ടു ബാറ്റിങ് ഇതിഹാസങ്ങള്‍. ഇവരില്‍ ആരാണ് കൂടുതല്‍ കേമന്‍ എന്നു ചോദിച്ചാല്‍ ക്രിക്കറ്റ് പ്രേമികള്‍ കുഴങ്ങിപ്പോകും. കാരണം രണ്ടുപേരും ഒന്നിനൊന്ന് മെച്ചം. എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പി.

ഓസ്ട്രേലിയക്കാരൻ ഗില്ലസ്പി

ഗില്ലസ്പിയെ അറിയില്ലേ? ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവര്‍ക്കൊപ്പം ഓസ്‌ട്രേലിയയുടെ കുന്തമുനയായിരുന്നു ഇദ്ദഹേം. 1996 മുതല്‍ 2006 വരെ ഓസ്‌ട്രേലിയക്കായി കളിച്ച നീളക്കാരന്‍. പ്രതാപകാലത്ത് 71 ടെസ്റ്റ് മത്സരങ്ങളും 96 ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവും കംഗാരുക്കള്‍ക്കായി ഗില്ലസ്പി കളിച്ചിട്ടുണ്ട്. 259 വിക്കറ്റുകളാണ് ടെസ്റ്റില്‍ ഇദ്ദേഹത്തിന്റെ സമ്പാദ്യം. ഏകദിനത്തില്‍ 142 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

കേമനാര്?

2003 -ലെ ലോകകപ്പില്‍ ഗില്ലസ്പിയും ഓസ്‌ട്രേലിയന്‍ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് പാതിവഴിയില്‍ നില്‍ക്കെ പരിക്ക് ഗില്ലസ്പിക്ക് വിനയായി. കരിയറിന്റെ സുവര്‍ണകാലത്ത് സച്ചിന്‍, ലാറ തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് നേരെ അണിനിരന്ന ചരിത്രം ഇദ്ദേഹത്തിന് പറയാനുണ്ട്. അടുത്തിടെ ഈ അനുഭവം ഗില്ലസ്പി പങ്കുവെയ്ക്കുകയുമുണ്ടായി. ലാറയോ സച്ചിനോ, ആരെ പുറത്താക്കാനാണ് കൂടുതല്‍ വിഷമം? ഇതിന് ഉത്തരം പറഞ്ഞിരിക്കുകയാണ് ജേസണ്‍ ഗില്ലസ്പി.

Most Read: ഒരു രാജ്യത്ത് നിന്ന് ഒരാള്‍ മാത്രം... ഇത് ജാഫറിന്റെ ടി20 ഇലവന്‍, ഇന്ത്യയുടെ 'ഭാഗ്യവാന്‍' ആരെന്നറിയാം

പ്രതിരോധം മുഖ്യം

വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ അപേക്ഷിച്ച് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പുറത്താക്കുകയാണ് കൂടുതല്‍ വിഷമമെന്ന് ഗില്ലസ്പി ഓര്‍ത്തെടുത്തു. ലാറയെക്കാള്‍ മികച്ച പ്രതിരോധമാണ് സച്ചിനുള്ളത്. അതുകൊണ്ട് സച്ചിനെ പുറത്താക്കുക ഏറെ വിഷമകരമാണ്, ഗില്ലസ്പി പറഞ്ഞു. സച്ചിനുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി വിപുലമാര്‍ന്നാണ് ക്രീസില്‍ ലാറ കളിക്കാറും ഷോട്ടുകള്‍ കളിക്കാറും. ഇക്കാരണത്താല്‍ ലാറയുടെ വിക്കറ്റ് എളുപ്പം കിട്ടും, ഗില്ലസ്പി കൂട്ടിച്ചേര്‍ത്തു.

Most Read: യുവി പുറത്തായപ്പോള്‍ പ്രതീക്ഷ കൈവിട്ടു, ഹൃദയം തകര്‍ന്നു!! ക്ലാസിക്ക് ഫൈനലിനെക്കുറിച്ച് കൈഫ്

കൂടുതൽ തവണ വീഴ്ത്തി

ഇതൊക്കെയാണെങ്കിലും ലാറയെക്കാള്‍ സച്ചിനെയാണ് ജേസണ്‍ ഗില്ലസ്പി കരിയറില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയിട്ടുള്ളത്. 18 മത്സരങ്ങളില്‍ സച്ചിനും ഗില്ലസ്പിയും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ എട്ടു തവണ സച്ചിന്‍ ഗില്ലസ്പിക്ക് മുന്നില്‍ വീണു. മറുഭാഗത്ത് 22 ഇന്നിങ്‌സുകളില്‍ ലാറയും ഗില്ലസ്പിയും മുഖാമുഖം വന്നിട്ടുണ്ട്. എന്നാല്‍ മൂന്നു തവണ മാത്രമേ ലാറയുടെ വിക്കറ്റ് ഗില്ലസ്പി നേടിയിട്ടുള്ളൂ. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് സച്ചിന്‍. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനാണ് (400*) ബ്രയാന്‍ ലാറ അറിയപ്പെടുന്നത്.

Story first published: Tuesday, April 21, 2020, 20:33 [IST]
Other articles published on Apr 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+