ഓസീസിനെതിരേ മിന്നും സെഞ്ച്വറി, ഇന്ത്യക്കെതിരേ രഹസ്യായുധം... ദക്ഷിണാഫ്രിക്കന്‍ ടീമില്‍
ജൊഹാനസ്ബര്‍ഗ്: ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്ക സമ്പൂര്‍ണ വിജയം കൊയ്ത കഴിഞ്ഞ ഏകദിന പരമ്പരയില്‍ മിന്നിയ ഓപ്പണര്‍ ജന്നെമാന്‍ മലാനെ ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലുള്‍പ്പെടുത്തി. ഇന്ത്യക്കെതിരേ മാര്‍ച്ച് 12ന് ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള സംഘത്തിലാണ് മലാന്‍ ഇടം പിടിച്ചത്.

നാട്ടില്‍ ഓസീസിനെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലൂടെയായിരുന്നു മലാന്റെ അരങ്ങേറ്റം. കന്നി മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയെങ്കിലും രണ്ടാമത്തെ മല്‍സരത്തില്‍ അപരാജിത സെഞ്ച്വറിയുമായി മാന്‍ ഓഫ് ദി മാച്ചായാണ് മലാന്‍ ഇതിന്റെ ക്ഷീണം തീര്‍ത്തത്. ഓസീസിനെ ദക്ഷിണാഫ്രിക്ക വിക്കറ്റിനു തുരത്തിയ മല്‍സരത്തില്‍ മലാന്‍ 139 പന്തില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടക്കം പുറത്താവാതെ 129 റണ്‍സെടുത്തിരുന്നു.
ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയുടെ രഹസ്യായുധമായി മലാന്‍ മാറുമോയെന്നാണ് ഇനി അറിയാനുള്ളത്. നായകന്‍ ക്വിന്റണ്‍ ഡികോക്കിനൊപ്പം താരം ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഓപ്പണറായി കളിക്കാനാണ് സാധ്യത. മലാനെക്കൂടാതെ പുതുമുഖ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയെയും ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു പരമ്പരയില്‍ നിന്നു പിന്‍മാറിയ തബ്രെയ്‌സ് ഷാംസിക്കു പകരമാണ് ലിന്‍ഡെയെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജ്, ഓള്‍റൗണ്ടര്‍ ജോണ്‍- ജോണ്‍ സ്മട്ട്‌സ് എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍.
ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീം: ക്വിന്റണ്‍ ഡികോക്ക്, ജന്നെമാന്‍ മലാന്‍, ടെംബ ബവുമ, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഫാഫ് ഡുപ്ലെസി, കൈല്‍ വെറിന്‍, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, ജോണ്‍- ജോണ്‍ സ്മട്ട്‌സ്, ആന്‍ഡിലെ ഫെലുക്വായോ, ലുംഗി എന്‍ഗിഡി, ല്യുതോ സിപാംല, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ആന്റിച്ച് നോര്‍ട്ടെ, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications