ലണ്ടന്‍: ഇംഗ്ലണ്ട് സ്പിന്നര്‍ ജെയിംസ് ട്രെഡ്വെല് ക്രിക്കറ്റ് കളി മതിയാക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും കളിമതിയാക്കുന്നതായി 36 കാരനായ താരം അറിയിച്ചു.
ഇംഗ്ലണ്ടിനു വേണ്ടി രണ്ട് ടെസ്റ്റുകളിലും 45 ഏകദിനങ്ങളിലും 17 ട്വന്റി-ട്വന്റി മല്‍സരങ്ങളിലും ട്രെഡ്വെല് കളിച്ചിട്ടുണ്ട്. 2010ല്‍ ബംഗ്ലാദേശിനെതിരേ ഏകദിനം കളിച്ചാണ് താരം ദേശീയ ടീമിലേക്ക് വരവറിയിച്ചത്. പിന്നാലെ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റിലും ട്രെഡ്വെല് ഇംഗ്ലണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ചു.
രണ്ട് ടെസ്റ്റുകളില്‍ നിന്ന് 11ഉം 45 ഏകദിനങ്ങളില്‍ നിന്ന് 60ഉം 17 ട്വന്റി-ട്വന്റി മല്‍സരങ്ങളില്‍ നിന്ന് ഏഴും വിക്കറ്റുകള്‍ താരം ഇംഗ്ലണ്ടിനു വേണ്ടി വീഴ്ത്തിയിട്ടുണ്ട്. 2015 ഏപ്രീലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലാണ് ട്രെഡ്വെല് ഇംഗ്ലണ്ടിനു വേണ്ടി അവസാനമായി കളിച്ചത്. കഴിഞ്ഞ ഫെബ്രുവരി വരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സജീവമായിരുന്നു താരം.