For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഗ്രാത്തിനു മുകളിലേക്ക് ആന്‍ഡേഴ്‌സന്‍... ലോകം കണ്ട എക്കാലത്തെയും മികച്ച പേസര്‍!! നേട്ടം തൊട്ടരികെ

എക്കാലത്തെയും മികച്ച പേസറെന്ന പദവിക്ക് അരികിലാണ് ഇംഗ്ലണ്ട് താരം

നോട്ടിങ്ഹാം: നിരവധി ഇതിഹാസ പേസര്‍മാരെ ക്രിക്കറ്റ് ലോകം ഇതിനകം കണ്ടു കഴിഞ്ഞു. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്താണ് ഇവരില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മഗ്രാത്തിന്റെയും റെക്കോര്‍ഡ് തകര്‍ക്കപ്പെടാന്‍ പോവുകയാണ്.

അധികം വൈകാതെ തന്നെ ടെസ്റ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ പേസറെന്ന റെക്കോര്‍ഡ് മഗ്രാത്തിനു നഷ്ടമാവുമെന്നുറപ്പായി. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസറായ ജെയിംസ് ആന്‍ഡേഴ്‌സനാണ് മഗ്രാത്തിനെ കടത്തി വെട്ടാനൊരുങ്ങുന്നത്.

ഏഴു വിക്കറ്റ് കൂടി മതി

ഏഴു വിക്കറ്റ് കൂടി മതി

ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ട മഗ്രാത്തിന്റെ റെക്കോര്‍ഡാണ് ആന്‍ഡേഴ്‌സന് മുന്നില്‍ വഴി മാറാനൊരുങ്ങുന്നത്. 563 വിക്കറ്റുകള്‍ നേടിയാണ് മഗ്രാത്ത് ചരിത്രം കുറിച്ചത്. എന്നാല്‍ ഈ റെക്കോര്‍ഡ് ഇന്ത്യക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തന്നെ ആന്‍ഡേഴ്‌സന്‍ മറികടന്നേക്കും.
557 വിക്കറ്റുകള്‍ ഇംഗ്ലീഷ് പേസര്‍ ഇതിനകം പോക്കറ്റിലാക്കിക്കഴിഞ്ഞു. ഏഴു വിക്കറ്റുകള്‍ കൂടി നേടാനായാല്‍ മഗ്രാത്തിന്റെ റെക്കോര്‍ഡിനൊപ്പം ആന്‍ഡേഴ്‌സനുമെത്തും.

പത്ത് വര്‍ഷത്തിലേറെയായി കളിക്കുന്നു

പത്ത് വര്‍ഷത്തിലേറെയായി കളിക്കുന്നു

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ആന്‍ഡേഴ്‌സന്‍ മല്‍സരരംഗത്തുണ്ട്. നേരത്തേ ഏകദിന ടീമിലും അംഗമായിരുന്ന അദ്ദേഹത്തെ പിന്നീട് ടെസ്റ്റില്‍ മാത്രമേ കണ്ടുള്ളൂ. എങ്കിലും ടെസ്റ്റില്‍ ആന്‍ഡേഴ്‌സ്‌ന്റെ സ്ഥാനത്തിന് വെല്ലുവിളിയുയര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ല. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ബേണ്‍ലി എക്‌സ്പ്രസെന്നു വിളിപ്പേരുള്ള ആന്‍ഡേഴ്‌സന്‍ ടീമിന്റെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു.

 സ്റ്റെയ്‌നിനെ പിന്നിലാക്കി

സ്റ്റെയ്‌നിനെ പിന്നിലാക്കി

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്വിങ് ബൗളറായി വിശേഷിപ്പിക്കപ്പെട്ടത് ആന്‍ഡേഴ്‌സനും ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നുമായിരുന്നു. എന്നാല്‍ പരിക്കുകള്‍ പലപ്പോഴും സ്‌റ്റെയ്‌നിന്റെ കരിയറിനു വിലങ്ങ് തടിയായപ്പോള്‍ ആന്‍ഡേഴ്‌സന്‍ കരുത്തോടെ മുന്നേറി. ടെസ്റ്റില്‍ അദ്ദേഹം 500 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടിയപ്പോള്‍ സ്‌റ്റെയ്‌നിന് ഈ നേട്ടം എത്തിപ്പിടിക്കാനും സാധിച്ചില്ല.

തുടക്കം 2003ല്‍

തുടക്കം 2003ല്‍

2003ലാണ് ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ ആന്‍ഡേഴ്‌സന്റെ കരിയര്‍ തുടങ്ങുന്നത്. അന്ന് മഗ്രാത്ത്, ബ്രെറ്റ് ലീ, ഷോണ്‍ പൊള്ളോക്ക്, മഖായ എന്‍ടിനി, ചാമിന്ദ വാസ്, ഷെയ്ന്‍ ബോണ്ട്, ശുഐബ് അക്തര്‍, ലസിത് മലിങ്ക, സഹീര്‍ ഖാന്‍ തുടങ്ങിയ ലോകോത്തര പേസര്‍മാരുടെ വലിയൊരു നിര തന്നെ ക്രിക്കറ്റിലുണ്ടായിരുന്നു. ഇവരെല്ലാം കളി മതിയാക്കിയിട്ടും ആന്‍ഡേഴ്‌സന്‍ കൂടുതല്‍ മികവോടെ മല്‍സരരംഗത്തു തുടരുകയാണ്.

ബോത്തമിന്റെ റെക്കോര്‍ഡ്

ബോത്തമിന്റെ റെക്കോര്‍ഡ്

ഇതിഹാസ താരം ഇയാന്‍ ബോത്തമിന്റെ പേരിലായിരുന്ന 383 ടെസ്റ്റ് വിക്കറ്റുകളെന്ന ഇംഗ്ലീഷ് റെക്കോര്‍ഡ് ആരും മറികടക്കുമെന്ന് കരുതപ്പെട്ടിരുന്നില്ല. എന്നാല്‍ ആന്‍ഡേഴ്‌സന്‍ ഈ റെക്കോര്‍ഡ് പഴങ്കഥയാക്കി ചരിത്രം കുറിക്കുകയായിരുന്നു. ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബൗളര്‍ പദവി പിന്നീട് ആന്‍ഡേഴ്‌സന്‍ തന്റെ പേരിലാക്കുകയും ചെയ്തു.
ടെസ്റ്റില്‍ 400 വിക്കറ്റുകള്‍ തികച്ചപ്പോള്‍ ഈ നേട്ടം കൈവരിച്ച ലോകത്തിലെ പത്താമത്തെ പേസറായി അദ്ദേഹം മാറിയിരുന്നു.

Story first published: Wednesday, August 22, 2018, 11:50 [IST]
Other articles published on Aug 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+