For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗോസിപ്പ് കോളങ്ങളില്‍ വൈറലായി, പക്ഷെ ക്രിക്കറ്റ് താരങ്ങളുടെ ഈ കഥകളെല്ലാം വ്യാജം; അറിയാം

ക്രിക്കറ്റ് താരങ്ങളുടെ പ്രകടന കണക്കുകളും റെക്കോഡുകളും പോലെ തന്നെ ആരാധകരുടെ ഇഷ്ട വിഷയമാണ് അവരുടെ സ്വകാര്യ ജീവിതവും പ്രണയവും ആഡംഭര ശൈലിയുമെല്ലാം. അതുകൊണ്ടുതന്നെ ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ടുള്ള പല കഥകളും ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയില്‍ പലതും സത്യമാണെന്ന തരത്തില്‍ വലിയ പ്രചാരണവും ലഭിക്കാറുണ്ട്. പലപ്പോഴും ക്രിക്കറ്റ് താരങ്ങളേയും സിനിമാ താരങ്ങളേയും ബന്ധിപ്പിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്.

ഇതില്‍ കൂടുതലും പുരുഷ ക്രിക്കറ്റ് താരങ്ങളും വനിതാ ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയ ഗോസിപ്പുകളും പുരുഷ താരങ്ങളും ബോളിവുഡ് നായികമാരും തമ്മിലുള്ള പ്രണയ ഗോസിപ്പുകളുമെല്ലാമാണ്. ഇതെല്ലാം ആരാധകരുടെ ഇഷ്ട വിഷയങ്ങളായിരുന്നെങ്കിലും ഇതില്‍ പലതും കെട്ടിച്ചമച്ച കഥകളായിരുന്നു. ഇത്തരത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ വൈറലായി മാറിയ ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട ഇല്ലാ കഥകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ദീപികയെ സിനിമയിലെത്തിച്ചത് യുവരാജ്

ദീപികാ പദുക്കോണ്‍ ഇന്ന് ബോളിവുഡില്‍ മാത്രം അറിയപ്പെടുന്ന നടിയല്ല. ലോകത്താകെ അറിയപ്പെടുന്ന നായികമാരിലൊരാളാണ് ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓം സിനിമയിലൂടെയായിരുന്നു ദീപിക ശ്രദ്ധ നേടിയെടുക്കുന്നത്. ഈ സിനിമയില്‍ ദീപികയ്ക്ക് അവസരം വാങ്ങിക്കൊടുത്തത് യുവരാജ് സിങ് ആണെന്ന തരത്തില്‍ വലിയ ഗോസിപ്പുണ്ടായിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമായ വാര്‍ത്തയായിരുന്നു. ദീപികയും യുവരാജും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അത് ദീപിക സിനിമയില്‍ പേരെടുത്ത ശേഷമായിരുന്നു.

കോലിയും തമന്നയും പ്രണയിലായിരുന്നോ?

വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയിരുന്നു. ഈ സമയത്ത് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന നിലയില്‍ കോലി എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തിരുന്നു. അതോടൊപ്പം തന്നെ കോലിയുമായി ബന്ധപ്പെട്ടുള്ള പ്രണയ വാര്‍ത്തകളും ഗോസിപ്പ് കോളങ്ങളില്‍ വലിയ ചര്‍ച്ചയായി. ഇതിനിടെയാണ് കോലിയും തമന്നയും ചേര്‍ന്ന് മൊബൈല്‍ ഫോണിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത്. ഇതിന് പിന്നാലെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വലിയ റിപ്പോര്‍ട്ടുകള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വെറും ഗോസിപ്പ് മാത്രമായിരുന്നു. ഇപ്പോഴും കോലിയുടെ മുന്‍ കാമുകിമാരുടെ പട്ടികയില്‍ തമന്നയുടെ പേരുണ്ടെന്നതാണ് കൗതുകം.

രോഹിത്തിന്റെ ഭാര്യ കോലിയുടെ മുന്‍ കാമുകി

രോഹിത് ശര്‍മയുടെ ഭാര്യ റിതികയും വിരാട് കോലിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകര്‍ന്ന ശേഷമാണ് റിതികയും രോഹിത്തും തമ്മിലുള്ള പ്രണയം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണ്. കോലിയും രോഹിത്തും തമ്മില്‍ ഏറെ നാള്‍ ഉടക്കിയിരിക്കാന്‍ കാരണം റിതികയായിരുന്നുവെന്നടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റായ റിപ്പോര്‍ട്ടുകളായിരുന്നു. റിതികയേയും കോലിയേയും ചേര്‍ത്ത് സൃഷ്ടിച്ച കള്ള വാര്‍ത്തയായിരുന്നു ഇത്.

Yashasvi Jaiswal

ജയ്‌സ്വാള്‍ പാനിപ്പൂരി വിറ്റിട്ടില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ സൂപ്പര്‍ താരമാണ് യശ്വസി ജയ്‌സ്വാള്‍. ഗംഭീര പ്രകടനം നടത്തി ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമാകാനായുള്ള തയ്യാറെടുപ്പിലാണ് ജയ്‌സ്വാള്‍. യുവതാരം സാമ്പത്തികമായി വളരെ പിന്നോക്ക് നിന്ന അവസ്ഥയില്‍ നിന്ന് വളര്‍ന്നുവന്ന താരമാണ്. ക്രിക്കറ്റ് താരമാകാന്‍ ജയ്‌സ്വാള്‍ പാനിപ്പൂരി വിറ്റാണ് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നതെന്ന റിപ്പോര്‍ട്ട് കേള്‍ക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ ഇത് കെട്ടിച്ചമച്ച കഥയാണ്.

ജയ്‌സ്വാള്‍ പാനിപ്പൂരി വിറ്റല്ല ക്രിക്കറ്റ് പരിശീലനത്തിനുള്ള പണം കണ്ടെത്തിയത്. ഇക്കാര്യം അദ്ദേഹത്തിന്റെ പരിശീലകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ഇപ്പോഴും ഈ കഥ സത്യമാണെന്ന് പലരും വിശ്വസിച്ച് പോരുന്നു.

Story first published: Tuesday, December 10, 2024, 10:23 [IST]
Other articles published on Dec 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+