Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് പോയാലും ജയ്‌സ്വാളുണ്ടല്ലോ? കോലിക്ക് പകരക്കാരനുണ്ടോ? ഷമിയും വേണ്ടെന്ന് ആകാശ് ചോപ്ര

ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടതോടെ 2027 ലോകകപ്പ് ലക്ഷ്യം കണ്ട് ടീം ഇന്ത്യയെ ഉടച്ചുവാര്‍ക്കുകയാണ് ബിസിസിഐ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും 2027 ഏകദിന ലോകകപ്പ് കൂടി കളിച്ച് വിരമിച്ചേക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ നടപടിയോടെ രോഹിതും വിരാടും ഏകദിന ലോകകപ്പ് കളിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. നിലവില്‍ ഇരുവരും ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. 2024 ടി 20 ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിതും വിരാടും ടി 20 യില്‍ നിന്ന് വിരമിച്ചിരുന്നു. ഈ വര്‍ഷം അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്നും ഇരുതാരങ്ങളും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Rohit Sharma and Virat Kohli

2023 ലെ ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരാണ് കോലിയും രോഹിതും. രോഹിതിന്റെ നായകത്വത്തിന് കീഴില്‍ ഫൈനല്‍ വരെ തോല്‍വിയറിയാതെ എത്തിയ ഇന്ത്യ കലാശപ്പോരില്‍ ഓസീസിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു. അതേസമയം 2023 ലോകകപ്പില്‍ പങ്കെടുത്ത വിരാട് കോലി, രോഹിത് ശര്‍മ്മ അടക്കമുള്ള കളിക്കാര്‍ അടുത്ത ലോകകപ്പിലും സ്ഥാനം നിലനിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

അതേസമയം രോഹിതിന് ഫോം നഷ്ടപ്പെട്ടാല്‍ പകരക്കാരനാകാന്‍ യശസ്വി ജയ്സ്വാളിന് കഴിഞ്ഞേക്കുമെന്നും എന്നാല്‍ കോലിക്ക് ഒരു ബദല്‍ വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി കുറച്ചുകൂടി ആഴത്തില്‍ പരിശോധിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ' രോഹിത് റണ്‍സ് നേടുന്നുണ്ടെങ്കില്‍, അദ്ദേഹം അവിടെ ഉണ്ടായിരിക്കണം. മൂന്നാം സ്ഥാനത്തുള്ള കോലി അവിടെ ഉണ്ടായിരിക്കണം. അദ്ദേഹത്തെക്കാള്‍ മികച്ച ഒരു ഏകദിന കളിക്കാരനെ നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കും?,' ചോപ്ര ചോദിച്ചു.

ലോകകപ്പ് നടക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ് എന്നും അവിടെ നിങ്ങള്‍ക്ക് നല്ല ബാറ്റ്സ്മാന്‍മാരെ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ഒരാള്‍ അവിടെ ഉണ്ടായിരിക്കണം എന്നും ചോപ്ര പ്രതികരിച്ചു. അതേസമയം കഴിഞ്ഞ രണ്ട് ലോകകപ്പിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മുഹമ്മദ് ഷമിക്ക് പകരക്കാരനെ കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു.

'കുല്‍ദീപ് യാദവ് ടീമില്‍ ഇടം നേടണം. അര്‍ഷ്ദീപ് സിംഗിന്റെ പേര് എന്റെ മനസ്സില്‍ വന്നേക്കാം. വലിയ മാറ്റങ്ങളൊന്നും ഞാന്‍ കാണുന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ലോകകപ്പില്‍ വിരാട് കോലിയും (765) രോഹിത് ശര്‍മ്മയും (597) ആയിരുന്നു മികച്ച റണ്‍വേട്ടക്കാര്‍. ഇന്ത്യയെ അവരുടെ മൂന്നാം ഏകദിന ലോകകപ്പ് കിരീടം നേടാന്‍ സഹായിക്കുന്നതില്‍ അവരുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലും, 2024 ലെ ടി20 ലോകകപ്പിലും 2025 ലെ ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങളിലും ഇരുവരും നിര്‍ണായക പങ്കുവഹിച്ചു.

അതേസമയം മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തും, ആദ്യ മത്സരം ഒക്ടോബര്‍ 19 ന് പെര്‍ത്തില്‍ നടക്കും. കോലിയെയും രോഹിത്തിനെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചു എന്നതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണമായത്.

Story first published: Wednesday, October 8, 2025, 12:26 [IST]
Other articles published on Oct 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+