Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാള്‍- അഭിഷേക് ഓപ്പണിങ്!! സഞ്ജുവിന് പുതിയ റോള്‍? ഇന്ത്യയുടെ അടുത്ത ടി20 ലൈനപ്പ്

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ വീണ്ടുമൊരു ടി20 പരമ്പര കൂടി ടീം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായ ഇംഗ്ലണ്ടിനെ 4-1നാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ഇത്രയും ആധികാരികമായൊരു ജയം ഇംഗ്ലണ്ടിനെതിരേ ഇന്ത്യ സ്വന്തമാക്കുമെന്നു കടുത്ത ആരാധകര്‍ പോലും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. പക്ഷെ ബാറ്റിങിലും ബൗളിങിലും ഇംഗ്ലണ്ടിനെ ഒരുപോലെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ പരമ്പര കൈക്കലാക്കിയത്.

ഒരുപാട് പോസിറ്റീവുകള്‍ ഈ പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ചുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവയിലൊന്ന് യുവ താരം അഭിഷേക് ശര്‍മ ടി20യില്‍ ഓപ്പണിങ് സ്ഥാനം അരക്കിട്ടുറപ്പിച്ചുവെന്നതാണ്. അഞ്ചു കളിയില്‍ നിന്നും 219.68 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ 279 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

തുടര്‍ന്നുള്ള ടി20 പരമ്പരകളിലും ഇന്ത്യക്കായി ഇനി അഭിഷേക് ഓപ്പണ്‍ ചെയ്യുമെന്നു ഇതോടെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. യശസ്വി ജയ്‌സ്വാളുള്‍പ്പെടെയുള്ള യുവതാരങ്ങള്‍ ടീമിലേക്കു വരാനുമിരിക്കുകയാണ്. ടി20യില്‍ ഇനി ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു നോക്കാം.

ABHISHEK SHARMA

പുതിയ ഓപ്പണിങ് ജോടി

ഇന്ത്യക്കു ടി20യില്‍ ഇനി പുതിയ ഓപ്പണിങ് ജോടികളെ നമുക്കു കാണാനായേക്കും. കഴിഞ്ഞ മൂന്നു പരമ്പരകളിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ ജോടിയായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരില്‍ ഒരാളായി അഭിഷേക് മാറിയിരിക്കുകയാണ്.

അടുത്ത പരമ്പരയില്‍ യശസ്വി ജയ്‌സ്വാളും അഭിഷേകും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായി ഇവര്‍ മാറുമെന്നറുപ്പാണ്. ജയ്‌സ്വാളിന്റെ മടങ്ങിവരവോടെ സഞ്ജുവിനു വഴി മാറിക്കൊടുക്കേണ്ടതായി വരും. പക്ഷെ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയില്ല. പകരം പുതിയ റോളായിരിക്കും മലയാളി താരത്തിനു ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ നല്‍കുക.

IND vs ENG: സഞ്ജു തെറിച്ചു!! വാംഖഡെയില്‍ അഭിഷേക് ഷോ, ഇനി രോഹിത്തിന് തൊട്ടരികെ

മധ്യനിരയില്‍ ആരെല്ലാം

ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ തിലക് വര്‍മ തന്നെ തുടരാനാണ് സാധ്യത. കാരണം ഈ പൊസിഷനില്‍ ഇറങ്ങിയപ്പോഴാണ് അദ്ദേഹം ടി20യില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മൂന്നാമനായി തിലകിനെ ഇന്ത്യ നിലനിര്‍ത്തിയേക്കുകയും ചെയ്യും. അതിനു ശേഷം നാലാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യാനെത്തും.

ഇംഗ്ലണ്ടിനെതിരേ സമാപിച്ച പരമ്പരയില്‍ (അഞ്ചു കളിയില്‍ 28 റണ്‍സ്) വന്‍ ഫ്‌ളോപ്പായെങ്കിലും അദ്ദേഹത്തെ ഇന്ത്യക്കു ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. അഞ്ചാം നമ്പറായിരിക്കും സഞ്ജു സാംസണിനു ഇനിയുള്ള പരമ്പരകളില്‍ ലഭിച്ചേക്കുക. ഇതിനേക്കാള്‍ താഴേക്കു അദ്ദേഹത്തെ കളിപ്പിക്കാനുമിടയില്ല.

SANJU SAMSON SURYAKUMAR YADAV

സഞ്ജു അഞ്ചാം നമ്പറിലെത്തിയാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു സ്ഥാനം താഴേക്കിറങ്ങി ആറിലേക്കു മാറുകയും ചെയ്യും. റിങ്കു സിങിനു പുതിയ ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ല. പകരം വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കായിരിക്കും മുന്‍തൂക്കം ലഭിച്ചേക്കുക. ഹാര്‍ദിക്കിനു പിന്നാലെ ഏഴാമനായെത്തി ഫിനിഷിങ് റോളില്‍ അദ്ദേഹമിറങ്ങും.

ബൗളിങ് ലൈനപ്പ്

ശിവം ദുബെയ്ക്കു ശേഷം ബൗളര്‍മാരുടെ ഊഴമായിരിക്കും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും എട്ടാം നമ്പറില്‍ കളിക്കുക. തുടര്‍ന്ന് ഫസ്റ്റ് ചോയ്‌സ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയും പന്തെറിയാനെത്തും.

എന്നാല്‍ രവി ബിഷ്‌നോയ്ക്കു ടീമില്‍ ഇടമുണ്ടാവില്ല. രണ്ടു പേസര്‍മാരായിരിക്കും ഇലവനിലെ ശേഷിക്കുന്നവര്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പങ്കാളി ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങുമായിരിക്കും.

ടി2യില്‍ ഇന്ത്യയുടെ അടുത്ത സാധ്യതാ ലൈനപ്പ്

യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Monday, February 3, 2025, 9:20 [IST]
Other articles published on Feb 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+