അശ്വിന് 10 വിക്കറ്റ്, റെക്കോര്‍ഡ്... പക്ഷേ മാന്‍ ഓഫ് ദ മാച്ച് സര്‍ ജഡേജ, ഇതാണ് കളി!
മുരളി വിജയ്, ചേതേശ്വര്‍ പൂജാര എന്നിവരുടെ വക രണ്ടിന്നിംഗ്‌സിലും അര്‍ധസെഞ്ചുറികള്‍. രോഹിത് ശര്‍മയുടെ രണ്ടാം ഇന്നിംഗ്‌സിലെ അര്‍ധസെഞ്ചുറി. ഓപ്പണര്‍ കെ എല്‍ രാഹുല്‍ നല്‍കിയ മികച്ച തുടക്കങ്ങള്‍ ഇത്രയേ ഉള്ളൂ ഒന്നാം ടെസ്റ്റിലെ കൂറ്റന്‍ വിജയത്തില്‍ സ്‌പെഷലിസ്റ്റ് ബാറ്റിംഗ് നിരയുടെ പങ്ക്. എന്നാല്‍ കളി തിരിച്ചത് മറ്റ് രണ്ടുപേരാണ്. രണ്ട് ഓള്‍റൗണ്ടര്‍മാര്‍. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും.
Read Also: അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം... ന്യൂസിലന്‍ഡിനെ തോല്‍പിച്ചത് 197 റണ്‍സിന്
രണ്ട് ഓള്‍റൗണ്ടര്‍മാരും പരസ്പരം മത്സരിച്ച് കളിക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും. ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിലും ബൗളിംഗിലും രണ്ടുപേരും ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. പക്ഷേ ജഡേജ തകര്‍ത്തു. അശ്വിന്‍ ബൗളിംഗില്‍ പകരം വീട്ടി. ആറ് വിക്കറ്റുമായി. കൂട്ടിക്കിഴിച്ച് നോക്കിയപ്പോള്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ജഡേജയക്ക്. അതിങ്ങനെ..

തുടങ്ങിയത് അശ്വിന്‍
ബാറ്റിംഗില്‍ ആദ്യം അവസരം കിട്ടിയത് അശ്വിനായിരുന്നു. ഏഴാം നമ്പറില്‍ ക്രീസിലെത്തി. ഒന്നാം ഇന്നിംഗ്‌സിലെ 40 റണ്‍സോടെ അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസിലെ ബാറ്റിംഗ് ഫോം കാണ്‍പൂരിലും ആവര്‍ത്തിച്ചു.

ജഡേജ പിന്നാലെ
അശ്വിനും സാഹയും കഴിഞ്ഞ് എട്ടാമനായിട്ടാണ് ജഡേജയ്ക്ക് ബാറ്റിംഗില്‍ അവസരം കിട്ടിയത്. ജഡേജ ഒന്ന് പിടിച്ചുവന്നപ്പോഴേക്കും അപ്പുറത്ത് എല്ലാവരും ഔട്ടായി. പതിനൊന്നാമന്‍ ഉമേഷ് യാദവിനെ അപ്പുറത്ത് നിര്‍ത്തി ജഡേജ സിക്‌സും ഫോറുകളും പറത്തി 44 പന്തില്‍ 42 റണ്‍സെടുത്തു, നോട്ടൗട്ട്.

ബൗളിംഗില്‍ ജഡേജ
ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. 255 ന് അഞ്ച് എന്ന നിലയിലായിരുന്ന അവരെ 262 റണ്‍സില്‍ ജഡേജ കറക്കിവീഴ്ത്തി.

മോശമാക്കാതെ അശ്വിന്‍
വിക്കറ്റുകളുമായി ജഡേജ കളം നിറഞ്ഞപ്പോള്‍ അശ്വിനും വെറുതെയിരുന്നില്ല. പ്രൈസ് വിക്കറ്റുകള്‍ ഉള്‍പ്പെടെ 4 പേരെ അശ്വിനും പുറത്താക്കി.

ബാറ്റിംഗില്‍ ജഡേജ
രണ്ടാം ഇന്നിംഗ്‌സില്‍ കോലി ഏഴാം നമ്പറില്‍ ഇറക്കിയത് ജഡേജയെ. അവസരം ജഡേജ പാഴാക്കിയില്ല. 58 പന്തില്‍ 2 ഫോറും 3 സിക്‌സും പറത്തി 50 നോട്ടൗട്ട്. അശ്വിന് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല.

ബൗളിംഗില്‍ അശ്വിന്‍
രണ്ടാം ഇന്നിംഗ്‌സില്‍ ബൗളിംഗിന്റെ നിയന്ത്രണം അശ്വിന്‍ ഏറ്റെടുത്തു. ആറ് വിക്കറ്റ്. ജഡേജയ്ക്ക് കിട്ടിയത് 1 വിക്കറ്റ്.

മാന്‍ ഓഫ് ദ മാച്ച്
ആരാകും മാന്‍ ഓഫ് ദ മാച്ച് എന്ന് അവസാന നിമിഷം വരെ ആകാംക്ഷ. 40 റണ്‍സും 10 വിക്കറ്റും അശ്വിന്. പുറത്താകാതെ 92 റണ്‍സും 5 വിക്കറ്റും ജഡേജയ്ക്ക്. മാന്‍ ഓഫ് ദ മാച്ച് ജഡേജ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications