For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

3 പേര്‍ ഇനി വേണ്ട!! ഇംഗ്ലണ്ടിനെതിരേ ഈ 5 പേര്‍ വേണം; ഏകദിനത്തില്‍ വേണ്ട മാറ്റങ്ങളിങ്ങനെ

ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കവെ ടീം ഇന്ത്യയുടെ കണ്ണു തുറപ്പിക്കുന്നതാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലേറ്റ തോല്‍വി. ഒരു ടീമെന്ന നിലയില്‍ ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നു കാണിച്ച പരമ്പര കൂടിയാണിത്. ന്യൂസിലാന്‍ഡിന്റെ രണ്ടാംനിര ടീമിനെപ്പോലും നമുക്കു തോല്‍പ്പിക്കാനായില്ലെന്നത് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

ഏകദിനത്തില്‍ ഇന്ത്യക്കു ഇനി നീണ്ട ഒരുബ്രേക്കാണ്. ജൂലൈയില്‍ മാത്രമേ ഈ ഫോര്‍മാറ്റില്‍ ടീമിനു ഇനി മല്‍സരങ്ങളുള്ളൂ. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കുക. ജൂലൈ 14 മുതല്‍ 19 വരെയാണ് ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ കടുപ്പമേറിയ പരമ്പര.

AXAR PATEL

ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും ചില അഴിച്ചുപണികള്‍ ഇംഗ്ലണ്ടില്‍ നടത്തിയേ തീരൂ ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീം കിടിലനാക്കി മാറ്റുന്നതതിനായി ആവശ്യമായ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ടീമില്‍ വേണ്ട മാറ്റങ്ങളെന്ത്?

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയുടെ ഭാഗമായ ചില താരങ്ങളെ അടുത്ത പരമ്പരയില്‍ ഇന്ത്യ തീര്‍ച്ചയായും ഒഴിവാക്കിയേ തീരൂ. വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസ് ജോടികളായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ടീം കൈവിടേണ്ടതുണ്ട്. കാരണം ഇവരെല്ലാം ടീമിനു വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.

താരങ്ങളെന്ന നിലയില്‍ ഇവര്‍ക്കൊന്നും കളിക്കളത്തില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ അടുത്ത ഏകദിന ലോകകപ്പിന്റെ പ്ലാനുകളില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തുന്നതായിരിക്കും നല്ലത്. ബൗളിങിലും ബാറ്റിങിലുമെല്ലാം ജഡ്ഡുവിനു ഒരുപോലെ മൂര്‍ച്ച നഷ്ടമായിക്കഴിഞ്ഞു. ഫീല്‍ഡിങില്‍ മാത്രമേ അദ്ദേഹം ടീമിനു മുതല്‍ക്കൂട്ടാവുന്നുള്ളൂ.

സിറാജാവട്ടെ നന്നായി പന്തെറിയുന്നുണ്ടെങ്കിലും അവ വിക്കറ്റുകളാക്കി മാറ്റാന്‍ സാധിക്കുന്നില്ല. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലെല്ലാം അദ്ദേഹം വിക്കറ്റുകളെടുക്കാന്‍ പാടുപെടുകയാണ്. പ്രസിദ്ധിന്റെ കാര്യമെടുത്താല്‍ വാരിക്കോരി റണ്‍സ് വിട്ടുകൊടുക്കുന്നുവെന്നതാണ് പ്രധാന പോരായ്മ. ബൗളിങില്‍ സ്ഥിരത പുലര്‍ത്തുന്നതില്‍ താരം പാടുപെടുന്നുവെന്നതും എടുത്തു പറയേണ്ടതാണ്.

ഇംഗ്ലണ്ടിനെതിരായ അടുത്ത പരമ്പരയില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്റെ ഭാഹമാവേണ്ടവര്‍ അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവരാണ്. എങ്കില്‍ മാത്രമേ ഇപ്പോഴത്തെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് അടുത്ത ലോകകപ്പില്‍ കിരീടഫേവറിറ്റുകളായി മാറാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.

mohammad shami

പേസ് ബൗളിങില്‍ സിറാജിനു പകരം ഷമിക്കും വീണ്ടും ഇന്ത്യ അവസരങ്ങള്‍ നല്‍കിയേ തീരൂ. കാരണം ലോകകപ്പില്‍ ബുംറയ്‌ക്കൊപ്പം അനുഭവസമ്പത്തുള്ള മറ്റൊരു പേസറെ കൂടി ടീമിനു ആവശ്യമാണ്. ഈ റോള്‍ ഏറ്റവും നന്നായി നിര്‍വഹിക്കാന്‍ സാധിക്കുന്നയാളാണ് ഷമിയെന്നതില്‍ സംശയമില്ല. ജഡേജയെ ഏകദിനത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി പകരം അക്ഷറിനെ ഈ റോള്‍ ഏല്‍പ്പിക്കുകയും വേണം.

ഏകദിനത്തില്‍ അടുത്തിടെയായി കുല്‍ജദീപ് ബൗളിങില്‍ നിരാശപ്പെടുത്തുകയാണ്. ഇതു പരിഹരിക്കാന്‍ ഇനി വരുണും ഏകദിന പ്ലാനുകളുടെ ഭാഗമായേ തീരൂ. വിക്കറ്റുകളെടുക്കുന്നതില്‍ കുല്‍ദീപിനേക്കാള്‍ മികവ് പുര്‍ത്തുന്ന ബൗളറായും അദ്ദേഹം ഇപ്പോള്‍ മാറിയിട്ടുമുണ്ട്.
ലോകകപ്പില്‍ കുല്‍ദീപിനൊപ്പം വരുണും ടീമില്‍ ആവശ്യമാണ്.

ഹാര്‍ദിക്കിന്റെയും ബുംറയുടെയും മാച്ച് വിന്നിങ് ശേഷിയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ ഹാര്‍ദിക്കിന്റെ ബാക്കപ്പായി കൂടുതല്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. നിവവില്‍ നിതീഷ് റെഡ്ഡി മാത്രമേ ഈ റോളിലേക്കു പരിഗണിക്കപ്പെടുന്നുള്ളൂ. നിതീഷിനൊപ്പം ശിവം ദുബെ, വെങ്കടേഷ് അയ്യര്‍ എന്നിവരടക്കമുള്ളവരെയും പരിഗണിക്കാവുന്നതാണ്.

Story first published: Monday, January 19, 2026, 14:03 [IST]
Other articles published on Jan 19, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+