For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യ ഇത്ര മാറിയതെങ്ങനെ? മെല്‍ബണ്‍ ടെസ്റ്റിലെ വമ്പന്‍ ജയം- അറിയാം കാരണങ്ങള്‍

എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം

1

അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട് ഇന്ത്യ ഏറ്റുവാങ്ങിയപ്പോള്‍ പരമ്പരയില്‍ ഇനിയൊരു തിരിച്ചുവരവ് ഇനിയുണ്ടാവില്ലെന്നായിരുന്നു മുന്‍ താരങ്ങളുള്‍പ്പെടെ പലരും ചൂണ്ടിക്കാട്ടിയത്. ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോലി, മുഹമ്മദ് ഷമി എന്നിവരുമുണ്ടായിട്ടും ഇന്ത്യക്കു നേരിട്ട പതനമായിരുന്നു അവരെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. രണ്ടു പേരും ശേഷിച്ച ടെസ്റ്റുകളില്‍ കളിക്കുന്നുമില്ല.

എന്നാല്‍ സകല പ്രവചനങ്ങളും കാറ്റില്‍ പറത്തിയാണ് മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യ ഓസീസിനെ മലര്‍ത്തിയടിച്ചത്. ഒരു ദിവസം ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. എന്തൊക്കെയാണ് ഇത്രയും മികച്ച വിജയത്തിലേക്കു ഇന്ത്യയെ നയിച്ച കാരണങ്ങളെന്നു നമുക്ക് പരിശോധിക്കാം.

രഹാനെയുടെ സെഞ്ച്വറി

രഹാനെയുടെ സെഞ്ച്വറി

നായകന്റെ കളി പുറത്തെടുത്ത രഹാനെ ഒന്നാമിന്നിങ്‌സില്‍ നേടിയ സെഞ്ച്വറിയാണ് രണ്ടാം ടെസ്റ്റില്‍ ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നു സംശയമില്ലാതെ പറയാം. അതു കൊണ്ടു തന്നെയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നായകനെ നേടിയെത്തിയത്. 112 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഓസീസ് ബൗളിങ് ആക്രമണത്തെ മികച്ച രീതിയില്‍ നേരിട്ടാണ് രഹാനെ യഥാര്‍ഥ ക്യാപ്റ്റനായി മാറിയത്.
ആദ്യ ഇന്നിങ്‌സില്‍ 131 റണ്‍സിന്റെ വിലപ്പെട്ട ലീഡ് ടീമിനു നേടിത്തന്നത് അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് രഹാനെയുടെ ഈ സെഞ്ച്വറി വിശേഷിപ്പിക്കപ്പെടുന്നത്.

രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ്

രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ്

പരിക്കില്‍ നിന്നും മോചിതനാവാത്തതിനാല്‍ ആദ്യ ടെസ്റ്റ് നഷ്ടമായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് തെളിയിച്ച് രണ്ടാം ടെസ്റ്റില്‍ മടങ്ങിയെത്തിയത് ഇന്ത്യക്കു തുണയായി. ബാറ്റിങിലും ബൗളിങിലും നിര്‍ണായക സംഭാവന അദ്ദേഹം മെല്‍ബണില്‍ ടീമിനു നല്‍കുകയും ചെയ്തു.
കോലിക്കു പകരം ടീമിലേക്കു വന്ന ജഡേജ ആദ്യ ഇന്നിങ്‌സില്‍ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ വിക്കറ്റെടുത്ത് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയിരുന്നു.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ 57 റണ്‍സുമായി ജഡ്ഡു വീണ്ടും ടീമിന്റെ രക്ഷയ്‌ക്കെത്തി. ഇന്ത്യയുടെ ലീഡ് 100 കത്തിയ ശേഷമാണ് അദ്ദേഹം ക്രീസ് വിട്ടത്. രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകളെടുത്ത് ഓസീസ് തകര്‍ച്ചയ്ക്കു പിന്തുണ നല്‍കാനും ജഡേജയ്ക്കു കഴിഞ്ഞു. ടെസ്റ്റില്‍ എന്തുകൊണ്ടാണ് ഒഴിവാക്കപ്പെടാനാത്തെ താരമായി താന്‍ മാറിയതെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

പൃഥ്വിക്കു പകരം ഗില്‍

പൃഥ്വിക്കു പകരം ഗില്‍

ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റിങ് ഫ്‌ളോപ്പായി മാറിയ ഓപ്പണര്‍ പൃഥ്വി ഷായെ പുറത്തിരുത്തി പകരം ശുഭ്മാന്‍ ഗില്ലിന് അരങ്ങേറാന്‍ അവസരം നല്‍കാനുള്ള ഇന്ത്യയുടെ നീക്കവും മെല്‍ബണില്‍ വിജയം കണ്ടു. രണ്ടിന്നിങ്‌സുകളിലും ഗില്ലിന്റെ ബാറ്റിങ് കൈയടി അര്‍ഹിക്കുന്നതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 45 റണ്‍സെടുത്ത താരം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 35 റണ്‍സും അടിച്ചെടുത്തു. വെറും 36 ബോളിലാണ് ഏഴു ബൗണ്ടറികളോടെ ഗില്‍ 35 റണ്‍സ് നേടിയത്.
ആദ്യ ഇന്നിങ്‌സിലും ഗില്ലിന്റേത് വേഗമേറി്യയ ഇന്നിങ്‌സായിരുന്നു. 65 ബോളുകളില്‍ നിന്നും എട്ടു ബൗണ്ടറികളടക്കമാണ് ഓപ്പണര്‍ 45 റണ്‍സെടുത്തത്.

സിറാജിന്റെ അരങ്ങേറ്റം

സിറാജിന്റെ അരങ്ങേറ്റം

പരിക്കേറ്റ മുഹമ്മദ് ഷമി ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയപ്പോള്‍ പകരം ആരെ കളിപ്പിക്കുമെന്നത് ഇന്ത്യക്കു തലവേദനയായിരുന്നു. ഇതു വരെ ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ലാത്ത മുഹമ്മദ് സിറാജില്‍ വിശ്വാസമര്‍പ്പിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റിയില്ല. കന്നി ടെസ്റ്റ് കളിക്കുന്നതിന്റെ പതര്‍ച്ചയില്ലാതെ സിറാജ് ഉജ്ജ്വല ബൗളിങ് കാഴ്ചവച്ചു.
ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കിയ അദ്ദേഹം ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഇന്ത്യന്‍ പേസ് ബൗളിങിലെ കുന്തമുനയായി മാറി. ആദ്യ ഇന്നിങ്‌സില്‍ രണ്ടും രണ്ടാമിന്നിങ്‌സില്‍ മൂന്നും വിക്കറ്റുമടക്കം അഞ്ചു വിക്കറ്റുകളുമായാണ് സിറാജ് അരങ്ങേറ്റ ടെസ്റ്റ് അവസാനിപ്പിച്ചത്.

മുറിവേറ്റ് സിംഹം കൂടുതല്‍ അപകടകാരി

മുറിവേറ്റ് സിംഹം കൂടുതല്‍ അപകടകാരി

മുറിവേറ്റ സിംഹം കൂടുതല്‍ അപകടകാരിയാണെന്നൊരു ചൊല്ലുണ്ട്. അതുശരിവയ്ക്കുന്ന പ്രകടനമായിരുന്നു മെല്‍ബണില്‍ ഇന്ത്യ പുറത്തെടുത്തത്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ 36 റണ്‍സിനു പുറത്തായത് ടീമിനു വന്‍ ഷോക്കും നാണക്കേടുമുണ്ടാക്കിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാംടെസ്റ്റില്‍ അവര്‍ക്കു ഈ മുറിവ് ഉണക്കേണ്ടിയിരുന്നു. ഇതിനു വിജയത്തേക്കാള്‍ നല്ലൊരു മരുന്നില്ലെന്നു അവര്‍ക്കു അറിയുകയും ചെയ്യുകയായിരുന്നു. അതിനാല്‍ കൈയ്‌മെയ് മറന്നു പോരാടാനുറച്ചാണ് ടീമിലെ ഓരോരുത്തരും മെല്‍ബണില്‍ ഇറങ്ങിയത്. ടീമിന്റെ ഈ ദൃഢനിശ്ചയവും പോരാട്ടവീര്യവുമാണ് ഓസീസിനു മേല്‍ ആധിപത്യം സ്ഥാപിച്ച് വന്‍ വിജയം കൈക്കലാക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

Story first published: Tuesday, December 29, 2020, 16:19 [IST]
Other articles published on Dec 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+