Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജഡേജയുടെ മടങ്ങിവരവ് വൈകും, ആദ്യ ടെസ്റ്റിലും കളിച്ചേക്കില്ല- ഇന്ത്യക്കു തിരിച്ചടി

ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുമെന്ന് സൂചനകള്‍. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പിന്‍മാറിയ ജഡേജ ഇനി 17ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലും കളിക്കാനിടയില്ലെന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച കാന്‍ബെറയില്‍ നടന്ന ആദ്യ ടി20 മല്‍സരത്തില്‍ ബാറ്റിങിനിടെ ജഡേജയുടെ പിന്‍തുട ഞെരമ്പിനു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ഓവറില്‍ പന്ത് ഹെല്‍മറ്റില്‍ പതിച്ചും അദ്ദേഹത്തിനു അസ്വസ്ഥതകള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് ഓസീസ് ഇന്നിങ്‌സില്‍ ജഡേജയ്ക്കു പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിച്ചിരുന്നു.

1

ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും ജഡേജയ്ക്കു കളിക്കാന്‍ കഴിയില്ല. തലയ്‌ക്കേറ്റ ആഘാതത്തില്‍ നിന്നും അദ്ദേഹം ഇനിയും മുക്തനായിട്ടില്ല. പിന്‍തുട ഞെരമ്പിലെ പരിക്ക് ഗുരുതരമാണെങ്കില്‍ ജഡേജയുടെ തിരിച്ചുവരവ് കൂടുതല്‍ വൈകും. ഐസിസി പ്രോട്ടോക്കോളുകള്‍ പ്രകാരം കളിക്കളത്തില്‍ വച്ച് തലയ്ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ താരം ഒന്നര ആഴ്ചയെങ്കിലും വിശ്രമിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ 17ന് ആരംഭിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ജഡേജ കളിക്കാനുള്ള സാധ്യത കുറവാണ്.

ഇനി 10 ദിവസത്തിനകം പരിക്കില്‍ നിന്നും മോചിതനായാലും റെഡ് ബോള്‍ ഉപയോഗിച്ച് മതിയായ പരിശീലനം നടത്താന്‍ സാധിക്കാത്തതിനാല്‍ ജഡേജയെ ടീം മാനേജ്‌മെന്റ് ധൃതി പിടിച്ച് ആദ്യ ടെസ്റ്റില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല. ഐസിസിയുടെ കണ്‍കഷന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് തലയ്ക്കു പരിക്കേല്‍ക്കുന്ന താരത്തിന് വിശ്രമം ആവശ്യമായതിനാല്‍ 11 മുതല്‍ 13 വരെ നടക്കുന്ന ത്രിദിന പിങ്ക് ബോള്‍ സന്നാഹമല്‍സരം ജഡേജയ്ക്കു നഷ്ടമാവുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ മതിയായ പരിശീലനം ലഭിക്കാതെ 17ന് അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റില്‍ താരത്തെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കില്ലെന്നു ബിസിസിഐ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

കണ്‍കഷനേക്കാളുപരി ജഡേജയുടെ പിന്‍തുട ഞെരമ്പിനേറ്റ പരിക്കാണ് ടീം മാനേജ്‌മെന്റിനെ ആശങ്കയിലാക്കുന്നത്. പരിക്ക് സാരമുള്ളതാണെങ്കില്‍ ഡിസംബര്‍ 26ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും ജഡേജയ്ക്കു കളിക്കാനാവില്ല. ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ ജഡേജയുടെ അഭാവം ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്കു ബാറ്റിങിലും ബൗളിങിലും ക്ഷീണമാവും.

Story first published: Monday, December 7, 2020, 16:48 [IST]
Other articles published on Dec 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+