Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ – വിന്‍ഡീസ് ആദ്യ ടെസ്റ്റ് നാളെ, പുതിയ നാഴികക്കല്ല് കുറിക്കാന്‍ ജഡേജ

ആന്റിഗ്വ: വ്യാഴാഴ്ച്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ റെക്കോര്‍ഡുകളുടെ പെരുമഴയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതില്‍ ഏറിയപങ്കും നായകന്‍ വിരാട് കോലിയെ ചുറ്റിപ്പറ്റി നിലകൊള്ളവെ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കുമുണ്ട് ക്രിക്കറ്റില്‍ ഒരു സുവര്‍ണ നാഴികക്കല്ല് കുറിക്കാന്‍ അവസരം.

രവീന്ദ്ര ജഡേജ

ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റ് തികയ്ക്കാന്‍ ഇനി എട്ടു വിക്കറ്റുകളുടെ ദൂരം മാത്രമേ ജഡേജയ്ക്കുള്ളൂ. നടക്കാന്‍ പോകുന്ന ടെസ്റ്റ് പരമ്പരയില്‍ എട്ടു വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ ടെസ്റ്റില്‍ 200 വിക്കറ്റു തികയ്ക്കുന്ന പത്താമത്തെ ഇന്ത്യന്‍ താരമാകും ജഡേജ. ഇനി ആന്റിഗ്വയില്‍ നിശ്ചയിച്ചിരിക്കുന്ന ആദ്യ ടെസ്റ്റില്‍ത്തന്നെ എട്ടു വിക്കറ്റുകളും നേടിയാല്‍, രവിചന്ദ്ര അശ്വിന് ശേഷം ടെസ്റ്റില്‍ അതിവേഗം 200 വിക്കറ്റ് കൈയ്യടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബോളറായി ജഡേജ അറിയപ്പെടും. നിലവില്‍ ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ജഡേജ.

രവീന്ദ്ര ജഡേജ

വിന്‍ഡീസ് പര്യടനത്തില്‍ ഇതിനകംതന്നെ നിരവധി റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന പരമ്പരയില്‍ തുടരെ സെഞ്ചുറി കണ്ടെത്തിയ കോലി, ഒരൊറ്റ പതിറ്റാണ്ടില്‍ 20,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമായി മാറിക്കഴിഞ്ഞു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ 234 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് ഇപ്പോള്‍ കോലി. സൗരവ് ഗാംഗുലിയെ മറികടന്നാണ് കോലി പട്ടികയില്‍ രണ്ടാമതെത്തിയത്.

ആദ്യം നടന്ന ട്വന്റി-20 പരമ്പരയില്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ പേരു ചേര്‍ക്കുന്ന രോഹിത് ശര്‍മ്മയെയും ക്രിക്കറ്റ് പ്രേമികള്‍ കാണുകയുണ്ടായി. നിലവില്‍ രോഹിത് ശര്‍മ്മയാണ് ട്വന്റി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ കുറിച്ചിട്ടുള്ള താരം. ക്രിസ് ഗെയ്‌ലിനെ പിന്തള്ളിയാണ് രോഹിത് ശര്‍മ്മ ഈ നേട്ടം സ്വന്തമാക്കിയത്.

Story first published: Wednesday, August 21, 2019, 16:17 [IST]
Other articles published on Aug 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+