Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ ജഡേജയ്ക്ക് എന്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

റാഞ്ചി: ക്യാപ്റ്റന്‍ എം എസ് ധോണിയുടെ നാട്ടിലെ ഐ പി എല്‍ അരങ്ങേറ്റം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മോശമാക്കിയില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 34 റണ്‍സിന് തോല്‍പിച്ചാണ് ക്യാപ്റ്റന്റെ നാട്ടിലെ കളി സൂപ്പര്‍ കിംഗ്‌സ് ആഘോഷമാക്കിയത്. മഴമൂലം 17 ഓവര്‍ വീതമേ കളി നടന്നുള്ളൂ.

അര്‍ദ്ധ സെഞ്ചുറി നേടിയ ബ്രണ്ടന്‍ മക്കുല്ലവും നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. 2012 ലെ ഫൈനലിന്റെ ആവര്‍ത്തനം കാണാനെത്തിയ കാണികളെ നിരാശരാക്കിയ കൊല്‍ക്കത്തയ്ക്ക് 17 ഓവറില്‍ ഒമ്പത് വിക്കറ്റിന് 114 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ.

148 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് ക്യാപ്റ്റന്‍ ഗംഭീറിന്റെയും കാലിസിന്റെയും പെട്ടെന്നുള്ള പുറത്താകലാണ് വിനയായത്. റോബിന്‍ ഉത്തപ്പ 27 ഉം യൂസഫ് പത്താന്‍ 41 ഉം റണ്‍സെടുത്തു.

അതൊരു സൂപ്പര്‍ സിക്‌സ്

അതൊരു സൂപ്പര്‍ സിക്‌സ്

നേരിട്ട ആദ്യപന്തില്‍ രവീന്ദ്ര ജഡേജയുടെ ഒരു സൂപ്പര്‍ സിക്‌സര്‍. റസ്സലായിരുന്നു ബൗളര്‍.

ദിതെന്റെ നാട്

ദിതെന്റെ നാട്

റാഞ്ചിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കളിക്ക് മുമ്പായി ധോണി പരിശീലനത്തില്‍

മക്കുല്ലമേ ഇതെന്തൊരടി

മക്കുല്ലമേ ഇതെന്തൊരടി

നാല്‍പത് പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി 56 റണ്‍സെടുത്ത മക്കുല്ലം

എപ്പോഴാണ് ഒന്ന് ഫോമാകുക

എപ്പോഴാണ് ഒന്ന് ഫോമാകുക

ചെന്നൈയ്‌ക്കെതിരെ ആറ് റണ്‍സിന് പുറത്തായ ഗംഭീറിന്റെ നിരാശ. ആറ് കളികളില്‍ അഞ്ചാം തവണയാണ് ഗംഭീര്‍ രണ്ടക്കം കടക്കാതെ പുറത്താകുന്നത

ദേ ഒരു സിക്‌സ്

ദേ ഒരു സിക്‌സ്

കൊല്‍ക്കത്തയ്‌ക്കെതിരെ സുരേഷ് റെയ്‌നയുടെ ഒരു ഷോട്ട്. 25 പന്തില്‍ 31 റണ്‍സായിരുന്നു റെയ്‌നയുടെ നേട്ടം

സകുടുംബം ധോണി

സകുടുംബം ധോണി

റാഞ്ചിയിലേക്ക് കുടുംബസമേതം എത്തുന്ന ധോണി, ഭാര്യ സാക്ഷിയെയും ചിത്രത്തില്‍ കാണാം

സ്മിത്ത് വേഗം പോയി

സ്മിത്ത് വേഗം പോയി

പതിനാറ് റണ്‍സ് മാത്രമെടുക്കാനേ ഇത്തവണ സ്മിത്തിന് കഴിഞ്ഞുള്ളൂ, എന്നാലെന്താ മക്കുല്ലം കളി ജയിപ്പിക്കാന്‍ പോന്ന കൂറ്റനടികള്‍ പുറത്തെടുത്തു.

കളി നടക്കുമോ

കളി നടക്കുമോ

മഴ മൂലം വൈകിയാണ് റാഞ്ചിയില്‍ കളി തുടങ്ങിയത്. അപ്രതീക്ഷിതമായി മഴയെത്തിയപ്പോള്‍ പിച്ച് മൂടാനെത്തുന്ന ഗ്രൗണ്ട് സ്റ്റാഫ്.

ഇത് വെറും സിംപിള്‍

ഇത് വെറും സിംപിള്‍

ഗംഭീറിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഫാസ്റ്റ് ബൗളര്‍ ബെന്‍ ഹില്‍ഫനാസ്.

സാക്ഷിയായി ഞാനും

സാക്ഷിയായി ഞാനും

ഗാലറിയിലെ ആഘോഷത്തില്‍ സാക്ഷി ധോണി

Story first published: Saturday, May 3, 2014, 10:35 [IST]
Other articles published on May 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+