For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാച്ചിങില്‍ കോലി സൂപ്പറാ, അതുപോലെ ദുരന്തവും! കൈയടിക്കേണ്ടത് ജഡ്ഡുവിന്, അറിയാം

ടീം ഇന്ത്യയെ സംബന്ധിച്ച് റെഡ് ബോള്‍ ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും വെല്ലുവിളിയുയര്‍ത്തിയിട്ടുള്ളത് സെന രാജ്യങ്ങളാണെന്നു നിസംശയം പറയാം. കാരണം സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ കാലാവസ്ഥയും പിച്ചുകളുമെല്ലാം ഇന്ത്യയെ സംബന്ധിച്ച് അത്ര സുപരിചിതമല്ല. എങ്കിലും ഈ രാജ്യങ്ങളില്‍ പല അവിസ്മരണീയ വിജയങ്ങളും കുറിക്കാന്‍ ഇന്ത്യക്കു അടുത്ത കാലത്തു സാധിച്ചിട്ടുണ്ട്. നിലവില്‍ സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം.

സെന രാജ്യങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങിലേക്കു വരികയാണെങ്കില്‍ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി ഒരേ സമയത്തു തന്നെ ഹീറോയും അതുപോലെ തന്നെ ദുരന്തവുമാണെന്നു കണക്കുകള്‍ പറയുന്നു. സെന രാജ്യങ്ങളില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ ക്യാച്ചെടുത്ത താരങ്ങളെയെടുത്താല്‍ (വിക്കറ്റ് കീപ്പര്‍മാര്‍ ഒഴികെ) തലപ്പത്ത് കോലിയാണെന്നു കാണാം. മാത്രമല്ല ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയതും കോലി തന്നെയാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം.

VIRAT KOHLI

37 ക്യാച്ചുകളാണ് സെന രാജ്യങ്ങളില്‍ കോലിയുടെ പേരിലുള്ളത്. ഇന്ത്യയുടെ മറ്റൊരു താരവും ഈ നാലു രാജ്യങ്ങളിലും 30ന് മുകളില്‍ ക്യാച്ചുകളെടുത്തിട്ടില്ല. കൂടുതല്‍ ക്യാച്ചുകളെടുക്കുന്നതിനൊപ്പം തന്നെ കൂടുതല്‍ ക്യാച്ചുകള്‍ കോലി താഴെയിടുകയും ചെയ്തു. 15 ക്യാച്ചുകളാണ് അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും വഴുതിപ്പോയത്. 71.20 ശതമാനമാണ് കോലിയുടെ ക്യാച്ചിങ് കാര്യക്ഷമത.

കോലി കഴിഞ്ഞാല്‍ സെന രാജ്യങ്ങളില്‍ കൂടുതല്‍ ക്യാച്ചുകളുള്ളത് നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയ്ക്കാണ്. 30 ക്യാച്ചുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 13 ക്യാച്ചുകള്‍ രഹാനെ പാഴാക്കുകയും ചെയ്തു. 69.80 ക്യാച്ചിങ് കാര്യക്ഷമതയാണ് അദ്ദേഹത്തിനുള്ളത്. മൂന്നാംസ്ഥാനം മറ്റൊരു മുന്‍ താരവും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പുജാരയ്ക്കാണ്.

സെന രാജ്യങ്ങളിലെ ടെസ്റ്റുകളില്‍ പുജാര 29 ക്യാച്ചുകളെടുത്തിട്ടുണ്ട്. 10 ക്യാച്ചുകള്‍ കൈവിട്ട അദ്ദേഹത്തിന്റെ ക്യാച്ചിങ് കാര്യക്ഷമത 74.40 ആണ്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

18 ക്യാച്ചുകളെടുത്ത ഹിറ്റ്മാന്‍ നഷ്ടപ്പെടുത്തിയത് ഒമ്പതെണ്ണമാണ്. 66.70 ശതമാനമാണ് ക്യാച്ചിങ് കാര്യക്ഷമത. അശ്വിന്‍ 11 ക്യാച്ചുകളെടുക്കുകയും ആറെണ്ണം പാഴാക്കുകയും ചെയ്തു. ക്യാച്ചിങ് കാര്യക്ഷമത 64.7 ശതമാനമാണ്.

RAVINDRA JADEJA

ക്യാച്ചിങ് കാര്യക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 85 ശതമാനം ക്യാച്ചിങ് കാര്യക്ഷമത ജഡ്ഡുവിനുണ്ട്. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും തന്നെ 75ന് മുകളില്‍ ക്യാച്ചിങ് കാര്യക്ഷമതയില്ലെന്നതു എടുത്തു പറയേണ്ടതാണ്. 17 ക്യാച്ചുകള്‍ സെന രാജ്യങ്ങളില്‍ നേടിയിട്ടുള്ള ജഡേജ കൈവിട്ടത് വെറും മൂന്നെണ്ണെം മാത്രമാണ്.

ആധുനിക ക്രിക്കറ്റിലെ ഏറ്റലും മികച്ച ഫീല്‍ഡര്‍മാരുടെ നിരയിലാണ് ജഡേജയുടെ സ്ഥാനം. ബാറ്റിങ്, ബൗളിങ് തുടങ്ങി മൂന്നിലും അദ്ദേഹത്തിനു ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ കഴിയാറുമുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം.

പക്ഷെ പരിക്കു കാരണം സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നിന്നും ജഡ്ഡുവിനു അവസാന നിമിഷം പിന്‍മാറേണ്ടതായി വന്നിരുന്നു. തുടര്‍ന്നു അശ്വിന്‍ പ്ലെയിങ് ഇലവനിലേക്കു വരികയും ചെയ്തു. ബുധനാഴ്ച ആരംഭിക്കുന്ന നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജഡേജ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് വിവരം.

Story first published: Sunday, December 31, 2023, 14:48 [IST]
Other articles published on Dec 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+