Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാലിസ്, ഒരേയൊരു ഓള്‍റൗണ്ടര്‍!

കേപ്ടൗണ്‍: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെയാണ് ജാക് കാലിസിന്റെ വിരമിക്കലിലൂടെ ക്രിക്കറ്റിന് നഷ്ടമാകുന്നത്. ബാറ്റിംഗില്‍ സച്ചിനെയെ പോണ്ടിംഗിനെയോ രാഹുല്‍ ദ്രാവിഡിനെയോ പോലെ ഒരു തികഞ്ഞ ബാറ്റ്‌സ്മാന്‍. 140 കിലോമീറ്ററിന് മേല്‍ നിരന്തരം പന്തെറിയുന്ന ഒരു തികഞ്ഞ ബൗളര്‍. ഫീല്‍ഡില്‍ ഒരിക്കലും ചോരാത്ത കൈകള്‍ - ഇതാണ് ജാക് കാലിസ് എന്ന ക്രിക്കറ്റര്‍, അല്ല ഇതായിരുന്നു ജാക് കാലിസ് എന്ന് വേണം പറയാന്‍.

ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ തന്നെ കാലിസ് വിരമിച്ചിരുന്നു. എന്നാലും ഏകദിനത്തിലും ട്വന്റി - 20 യിലും കാലിസിനെ കാണാമല്ലോ എന്ന് ആശ്വസിച്ചു ആരാധകര്‍. ഇപ്പോഴിതാ അതും കാലിസ് നിര്‍ത്തി. ഐ പി എല്‍ ക്രിക്കറ്റില്‍ കാലിസ് തുടരും. ലോകകപ്പ് എന്ന സ്വപ്‌നം ഏറെ അകലെയാണ് എന്ന് ശ്രീലങ്കയില്‍ വെച്ചാണ് താന്‍ തിരിച്ചറിഞ്ഞത് എന്ന് പറഞ്ഞുകൊണ്ടാണ് കാലിസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ജഡേജയെയും അശ്വിനെയും പോലുള്ള കളിക്കാര്‍ ഓള്‍റൗണ്ടറാകുന്നത് പോലെയല്ല, ലോകം കണ്ട യഥാര്‍ഥ ഓള്‍റൗണ്ടര്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും മുമ്പില്‍ തന്നെയാണ് കാലിസിന് സ്ഥാനം.

മിസ്റ്റര്‍ ഓള്‍റൗണ്ടര്‍

മിസ്റ്റര്‍ ഓള്‍റൗണ്ടര്‍

ബാറ്റിംഗിലും ബൗളിംഗിലും തികഞ്ഞ ഓള്‍റൗണ്ടറാിരുന്നു കാലിസ്. കാലിസിന്റെ റെക്കോര്‍ഡുകള്‍ അത് നമ്മളോട് പറയും. അവ നോക്കൂ.

ഇത് ജാക് കാലിസ്

ഇത് ജാക് കാലിസ്

166 ടെസ്റ്റ്, 328 ഏകദിനം എന്നിവയിലായി ഇരുപത്തയ്യായിരത്തില്‍ കൂടുതല്‍ റണ്‍സും 577 വിക്കറ്റുകളും. ഇത്രയും നേട്ടം കൊയ്ത വേറെ ഒരു ക്രിക്കറ്റ് താരം ഇല്ല.

സുവര്‍ണയുഗം തീരുന്നു

സുവര്‍ണയുഗം തീരുന്നു

ഹാന്‍സി ക്രോണ്യേ, കിര്‍സ്റ്റണ്‍, ഗിബ്‌സ്, പോളോക്ക്, ക്ലൂസ്‌നര്‍, ബൗച്ചര്‍ - തൊണ്ണൂറുകളില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ രൂപപ്പെടുത്തിയ സുവര്‍ണ നിരയിലെ അവസാനത്തെ താരമായാണ് ജാക് കാലിസ് ക്രിക്കറ്റിനോട് വിടപറയുന്നത്.

 ദക്ഷിണാഫ്രിക്കയുടെ ദ്രാവിഡ്

ദക്ഷിണാഫ്രിക്കയുടെ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റിന് ദ്രാവിഡ് എന്തായിരുന്നുവോ അതാണ് കാലിസ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബാറ്റ് കൊണ്ട് മാത്രം ചെയ്തത്. ദ്രാവിഡിനെ പോലെ തന്നെ കാലിസിനെയും വാഴ്ത്തിപ്പാടാന്‍ അധികം പേരുണ്ടായില്ല.

സച്ചിന് ഭീഷണി

സച്ചിന് ഭീഷണി

ടെസ്റ്റ് റണ്‍ വേട്ടയില്‍ സച്ചിനെ വെല്ലുവിളിക്കും എന്ന് വരെ തോന്നിപ്പിച്ചു കാലിസ്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ കാലിസ് ടെസ്റ്റില്‍ നിന്നും വിരമിച്ചു.

ലോകകപ്പില്ലാതെ

ലോകകപ്പില്ലാതെ

ഇത്രയും മഹാനായ ക്രിക്കറ്ററായിട്ടും ഒരു ലോകകപ്പ് നേടാന്‍ കാലിസിന് സാധിച്ചില്ല. കാലിസിന്റെ കുഴപ്പമല്ല അത്, ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യം കാലിസിനെയും പിടികൂടി എന്ന് കരുതുകയേ നിര്‍വ്വാഹമുള്ളൂ

 ഐപിഎല്ലില്‍ കാണാം

ഐപിഎല്ലില്‍ കാണാം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐ പി എല്ലില്‍ ആരാധകര്‍ക്ക് കാലിസിനെ കാണാം. സിഡ്‌നി തണ്ടറുമായും കാലിസിന് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്.

 കൊല്‍ക്കത്തയുടെ താരം

കൊല്‍ക്കത്തയുടെ താരം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് കാലിസ്. ഐ പി എല്ലില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയ്ക്ക് വേണ്ടി കാലിസ് ചാമ്പ്യന്‍സ് ലീഗിലും ഇറങ്ങും

Story first published: Thursday, July 31, 2014, 10:38 [IST]
Other articles published on Jul 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+